"
മ്ഹൂ.........................മ്ഹു..................""ആരാണീ മൂളുന്നത്?" പലവട്ടം ശ്രദ്ധിച്ചിട്ടും മൂളുന്നവന്‍ ആരെന്നു കളരി ആശാന് കണ്ടു പിടിക്കാനായില്ല. രംഗം ഞങ്ങളുടെ പഴയ കാല കളരി കളം ആണ് കേട്ടോ.കടത്തനാടന്‍ കളരിയുടെ മുറകള്‍ ഒന്നൊഴിയാതെ ഞങ്ങളെ പഠിപ്പിക്കാനായി എങ്ങു നിന്നോ പൊട്ടി മുളച്ച വിധഗ്ദ്ധനെന്നു ഞങ്ങളും നാട്ടുകാരും വിശ്വസിച്ചു പോയ ആ "പഹയന്‍ ഗുരുക്കളേ" ഞെട്ടിച്ച ഈ "ഒടുക്കത്തെ" മൂളല്‍ ആരുടെതാണ്? ഓ ...ആരുടെതാവട്ടെ....എനിക്കുറപ്പാണ് ,അന്ന് ആ മൂളല്‍ ഉണ്ടായിരുന്നില്ലെന്കില്‍ ,കളരി വിധ്യാര്‍ത്ത്തികള്‍ ആയിരുന്ന ഞങ്ങളുടെ 'ഇരിക്കുന്ന കൂര ' പോലും പണയം വെപ്പിച്ചു സകലമാന കാശും കീശയിലാക്കി , ഞങ്ങളുടെ പത്തിരുപതു കുടുംബങ്ങളെ തെരുവ് തെണ്ടികള്‍ ആക്കിയേനെ! കര്‍ത്താവിനു സ്തോത്രം.............മൂളിയവന്‍ ജയിക്കട്ടെ..........എങ്ങു നിന്നോ ഒരു ദിവസം വെയ്കുന്നേരം നീളം കുറഞ്ഞ കറുത്തിരുണ്ട ഒരു വിദ്വാന്‍ മഹരിബ് നമസ്കാരത്തിനു ഞങ്ങളുടെ പള്ളിയിലെത്തി. കയ്യില്‍ ഒരു പ്ലാസ്റ്റിക് സന്ചിയില്‍ മുഷിഞ്ഞു നാറിയ ഒരു ജോഡി ഡ്രസ്സ് , കുറച്ചു തുണ്ട് കടലാസുകള്‍, ധന്വന്തരം കുഴമ്പിന്റെ രൂക്ഷ ഗന്ധം വമിക്കുന്ന ഏതാനും കാലി കുപ്പികള്‍ ഇവയായിരുന്നു സന്ചിയില്‍. ഇങ്ങിനെയുള്ളവരുടെ ഇടത്താവളം മിക്കവാറും പള്ളികള്‍ ആകാറാണ് പതിവു. അതിലുപരി വന്ന നേരം മുതലേ നാട്ടിലെ ചെറുപ്പക്കാരുടെ മേല്‍ ഒരു തുറിച്ചു നോട്ടം ഇല്ലെ എന്ന് നേരത്തെ മുതലേ ഞങ്ങള്‍ പലരും അഭിപ്രയപെടാതില്ല. സന്ധ്യ കഴിഞ്ഞാല്‍ പള്ളിക്ക് മുന്നിലുള്ള റോഡ് സെയ്ടില്‍കൂട്ടം കൂടി നിന്നു 'സൊറ പറയല്‍' പതിവാക്കിയിരുന്ന ' തണ്ടും തടിയുമുള്ള ' ഞങ്ങളുടെ ടീമിനെ ആര്‍ത്തി പൂണ്ട കഴുകന്‍ കണ്ണുകളോടെ ഇടക്കിടെ നോക്കികൊണ്ടിരുന്നു."എന്താ ഇടക്കിടെ അയാള്‍ നമ്മെ ശ്രദ്ധിക്കുന്നത്?" കൂട്ടത്തിലുള്ള ഷുകൂര്‍ ചോദിക്കാതിരുന്നില്ല."വല്ല പിരിവും ആയിരിക്കുംലക്‌ഷ്യം" ഇന്നും പിരിവിന്റെ ' പുത്തകം ' താഴെ വച്ചിട്ടില്ലാത്ത സുലൈമാന്‍ വക കമന്റ്. അധികം വൈകാതെ പള്ളിയിലെത്തിയ കാരണവന്മാരെ പാട്ടിലാക്കിയ വിദ്വാന്‍ അന്നത്തെ രാത്രി ഭക്ഷണം ഒപ്പിച്ചെടുത്തു. നല്ല കോഴിക്കറി, കോഴി പൊരിച്ചത്, ചപ്പാത്തി "കുശാല്‍......കഴിച്ചു ഏമ്പക്കം വിട്ടു കിടന്നു. അന്ന് നേരം ഏറെ വൈകുന്നതുവരെ പുള്ളിക്കാരന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ഇതങ്ങു സ്ഥിരമാക്കാനുള്ള വഴികളെ കുരിച്ചായിരുന്നെന്നു അന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. രാത്രി ഉറക്കമൊഴിച്ചിരുന്നു കണ്ടു പിടിച്ച ഒരു ഉഗ്രന്‍ ഐഡിയ നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുറച്ച് അടുത്ത ദിവസം രാവിലെ ബാന്ക് വിളിക്കുന്നതിനു മുമ്പായി തന്നെ റെഡി ആയി നിന്നു. എപ്പോഴും സുബഹി നമസ്കാരത്തിന് സ്ഥിരമായി എത്തിയിരുന്ന "ബിര്‍ലാ മുത്തു, സെക്രട്ടറി അയ്മൂടി,കിഴക്കന്‍ ഹമീദ്,തുടങ്ങിയവരെ കണ്ടതും ആശാന്‍ വുള് എടുക്കുന്ന ഹൌളിന്റെ കരയില്‍ തല കീഴപോട്ട് ആക്കി കാലുകള്‍ ചുമരില്‍ അടുപ്പിച്ചു നിന്നു എന്തൊക്കെയോ കൊപ്രകള്‍ കാട്ടി കൊണ്ടിരുന്നു. പാവങ്ങള്‍ ദൂരെ നിന്നു അല്ബുതത്ത്തോടെ നോക്കി നിന്നു."വല്ല മാനസിക പ്രശ്നം ആവുമോ?" ബിര്‍ലാ മുത്തു,"ഹേ, അല്ലാ, അഭ്യാസി ആണെന്ന് തോന്നുന്നു" കിഴക്കന്‍ ഹമീദ്.അവര്‍ പരസ്പരം കുശുകുശുക്കുന്നത് തന്ത്ര ശാലിയായ "ഗുരുക്കള്‍ അമ്മെദ്" കാണുന്നുണ്ടായിരുന്നു. നമസ്കാര ശേഷം തന്നെ ശ്രധിക്കുന്നെന്നു തോന്നിയ ഗുരുക്കള്‍ ഒന്നു രണ്ടു പേരെ അടുത്ത് വിളിച്ചു പരിചയപ്പെട്ടു."ജാക്കി ചാനെ അറിയാമോ?" ഗുരുക്കള്‍,"ഹേ ഇല്ലല്ലോ, ആരാ അടുത്ത പള്ളിയിലെ കതീബ് ആണോ? ഇവന്മാര്‍ തന്റെ കൃഷിക്ക പറ്റിയ ഇനമാനെന്നാ മനസ്സാ ചിരിച്ചു ഗുരുക്കള്‍.പള്ളി കണക്കു കൊണ്ടു അമ്മാനമാടിയ "സെക്രട്ടറി അന്‍വര്‍, സിനിമ എന്തെന്ന് കണ്ടിട്ടില്ലാത്ത "ബിര്‍ള മുത്തു,മാനം മുട്ടെ വളര്ന്നു നിക്കുന്ന ഏത് കൊല കൊമ്പന്‍ മരങ്ങളെയും അരുത് മുറിച്ചു പീസുകളാക്കി വില പേശുന്ന "കിഴക്കന്‍ ഹമീദ്" ഇവരെല്ലാം ഗുരുക്കള്‍ ഇളക്കി വിട്ട പുളുവില്‍ വീണു കുളിച്ചു നനഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.അന്തം വിട്ടു നിന്ന ഇവരെ നോക്കി അടുത്ത ചോദ്യം ഗുരുക്കള്‍ വിട്ടു,,,,,"ജെറ്റ് ലി -യെ നിങ്ങള്‍ അറിയുകയേ ഇല്ലെ?" ഇല്ല കേട്ടോ, ഇവരും അടുത്ത നാട്ടിലെ ഏതെങ്കിലും വെറ്റില തോട്ടത്തില്‍ പണി എടുക്കുന്നവര്‍ ആയിരിക്കും.അല്ലെ?""അല്ല, ഇവരൊക്കെ എന്റെ അടുത്ത് നിന്നും കളരി പഠിച്ച വീരന്മാര്‍" ഗുരുക്കളുടെ ക്ലൂസ് അടി പൊടിപ്പും തൊങ്ങലും വച്ചു ഇവരുമാര്‍ പറഞ്ഞു പരത്തി. കേട്ടവര്‍ കേട്ടവര്‍ പുതിയ കളരി ആശാനെ കുറിച്ചായി ചര്ച്ച . ചുരുക്കത്തില്‍, രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്ലൊരു താവളം ഉറപ്പിച്ച ആശാന്‍ ഉള്ളു നിറയെ സന്തോഷിച്ചു. അടുത്ത ഏതാനും ദിവസങ്ങല്കുള്ളില്‍ ഞങ്ങള്‍ കുറെ പേരെ കിഴക്കന്‍ ഹമീദിനെ പോലുള്ളവര്‍ പറഞ്ഞു ആവേശ ഭരിതരാക്കി. ഞങ്ങളും അഭ്യാസികളകാന്‍ തീരുമാനിച്ചുറച്ചു.ഒരു ദിവസം രാത്രി ഞങ്ങളെ ഒക്കെ തച്ചോളി
ചന്തുമാരും, ഒതേനന്മാരും ഒക്കെ ആക്കാമെന്ന് പറഞ്ഞു കളരി തുടങ്ങി.
"ആദ്യം വായു സാസം" ഗുരുക്കള്‍ എല്ലാവരെയും പതിനഞ്ചു പേരടങ്ങുന്ന ഓരോ ലൈന്‍ ആക്കി മൂന്നു വരികളായി നിര്‍ത്തികൊണ്ട് ഞങ്ങളോടെ പറഞ്ഞു.
"എന്താണപ്പാ ഈ വായു സാസം?" ഞങ്ങള്‍ മുഖാമുഖം നോക്കി.
"വായു ശ്വാസം ആണ് ആശാന്‍ ഉദേശിക്കുന്നത്" മാഷ് ആണ് ആദ്യം അതിന്റെ ഗുട്ടന്‍സ് പറഞ്ഞു തന്നത്. നിന്ന നിപ്പില്‍ നിന്നു കൈ രണ്ടും മേല്പോട്ട് ഉയര്‍ത്തി ശ്വാസം വലിച്ചു പിടിക്കുക, എന്നിട്ട് ക്രമേണ കൈ താഴ്തുന്നതിനു സമമായി ശ്വാസം വിടുക. രണ്ടു മൂന്നു വട്ടം വലിച്ചപ്പോഴേക്കും " സ്ഫടികം മമ്മദ്" ശ്വാസം കിട്ടാതെ പിടച്ചു പോയതും വെപ്രാളത്തിനിടയില്‍ മുണ്ട് അഴിഞ്ഞു താഴെ പോയത് എല്ലാവരെയും ചിരിപ്പിച്ചു. അവിടം മുതല്‍ ആശാന്‍ പുതിയ നിബന്ധന വച്ചു,നാളെ മുതല്‍ എല്ലാവരും കളരി ഡ്രസ്സ് തന്നെ ധരിച്ചു വരണം.കഴിയുന്നവരൊക്കെ അവിടുന്നും ഇവിടുന്നും ഡ്രസ്സ് സംഗടിപ്പിച്ചു. എന്നാല്‍ സ്ഫടികം മമ്മദ് "വള്ളി നിക്കര്‍ "ഇട്ടു വന്നതോട് കൂടി രംഗം കൂടുതല്‍ ഹാസ്യാത്മകമായി. വള്ളി നിക്കര്‍ നോക്കി ഷുകൂര്‍ മൂളിയാല്‍ സ്ഫടികം മമ്മദ് പൊട്ടിച്ചിരിക്കും, ആശാന്‍ പുളിച്ച തെറി പറയും. ഏകദേശം മധ്യത്തിലായി നിന്നിരുന്ന ഷുകൂര്‍ മൂളുന്നത് എല്ലാര്ക്കും കേള്‍കാം , പക്ഷെ ആരാണത് ചെയുന്നത് എന്ന് ഞങ്ങള്‍ ഒന്നു രണ്ടു പേര്‍ക്ക് മാത്രമെ അറിയുമായിരുന്നുള്ളൂ . ദിവസങ്ങള്‍ കടന്നു പോയ്കൊണ്ടിരുന്നു....
"ഇടതു ചവിട്ടി, വലത്ത് ചവിട്ടി, ഇടതു കാല്‍ പൊക്കി ആഞ്ഞു ചവിട്ടി ........"എന്ന് ആശാന്‍ പറഞ്ഞതും എല്ലാവരും കാല്‍ പരമാവതി പൊക്കി ചവിട്ടു തുടങ്ങിയതെ ഉള്ളു,
"പ്ധിം" സ്ഫടികം മമ്മദ് ദെ നിലത്തു വീണു കിടക്കുന്നു. ഉടനെ തുടങ്ങി "മഹൂ..... മൂളല്‍, കൂട്ടച്ചിരി.ആശാന് വാശി ആയി .ആരാ ഈ വികൃതി ഒപ്പിക്കുന്നത്? കണ്ടു പിടിച്ചിട്ടു തന്നെ ബാക്കി.അദ്ദേഹം ഉറച്ചു. ഓരോ ദിവസം കഴിയുന്തോറും ചെലവ് കൂടി വന്നു. മുച്ചാന്‍ വടിയെന്നും, അരച്ച്ചാന്‍ വടിയെന്നും പറഞ്ഞു വിവിധ ആകൃതിയില്‍ വടി വെട്ടിച്ച് കൊണ്ടു വന്നു ആശാന്‍ "കൈ മടക്കു" വാങ്ങി കീശ വീര്‍പ്പിച്ചു കൊണ്ടിരുന്നു.അതിനിടയില്‍ മൂളല്‍ കണ്ടു പിടിക്കാനുള്ള ശ്രമവും തുടരന് കൊണ്ടിരുന്നു. അങ്ങിനെ ഒരു ദിവസം ആശാന്‍ ഒരു പ്രഖ്യാപനം നടത്തി, നാളെ "കത്തി" പ്രയോഗം തുടങ്ങും."കൈ മടക്കു" ഇരുനൂറില്‍ കുറയരുത്. വീട്ടില്‍ ചെന്നു ഉമ്മയോട് കരഞ്ഞു പറഞ്ഞു ,കത്തി എടുക്കുന്ന ദിവസമാ,നാളെ ഇരുനൂറു ഉപ്പയോട് വാങ്ങി തരണം". അപേക്ഷയുമായി ഉമ്മ ഉപ്പയെ സമീപിച്ചു"എവിടെ ആ മുടിക്കനായി പിറന്ന ഹമുക്ക്......എന്താ ഇവിടെ യുദ്ധം വരുന്നുണ്ടോ അവന്‍ കളരി പഠിക്കാന്‍? ഒടുക്കം എന്റെ നെഞ്ഞത്ത് തന്നെ ചവിട്ടനായിരിക്കും അവന്റെ ഒടുക്കത്തെ ഒരി കളരി" ഇരുനൂറു തരാനുള്ള ഉപ്പയുടെ ദേഷ്യം വാക്കുകളില്‍ തീരുമെന്ന് നന്നായി അറിയുന്ന ഞാന്‍ സുന്ദര സ്വപ്നവും കണ്ടു കിടന്നുറങ്ങി. ഉറക്കത്തില്‍ കളരി മോഡല്‍ ചവിട്ടു കൊണ്ടു അടുത്തുണ്ടായിരുന്ന പുതിയ കസേര മറിഞ്ഞു വീണു പൊട്ടി. പാതിരാത്രി ഉപ്പ എഴുന്നെടു വന്നപ്പോള്‍ കണ്ട കാഴ്ച കളരിയുടെ "ഇഫക്ട്" മൂലം തകര്ന്നു തരിപ്പണമായ പുതിയ കസേരയുടെ കാലുകളാണ്. ദേഷ്യം തോന്നിയെന്കിലും മകന്റെ കടത്തനാടന്‍ കളരി മുറ കൊള്ളാമെന്ന് മനസ്സാ സന്തോഷിച്ചു.....അടുത്ത ദിവസം ഇരുനൂറു കിട്ടാന്‍ ഇടയാവുകയും ചെയ്തു. അന്നേ ദിവസം ആവേശത്തോടെ കളരി ശാലയില്‍ എത്തിയ ഞങ്ങള്‍ അവിടെ മേശപ്പുറത്ത് ഇരിക്കുന്ന തുരുമ്പു പിടിച്ച ,അറവുകാരന്‍ ഹാഷിമിക്ക വലിച്ചെറിഞ്ഞ ആ കത്തി കണ്ടു തരിച്ചു നിന്നു. ചെന്ന ഉടനെ പതിവു പരിപാടി
'മധുര ജീരകം തൊട്ടു നക്കല്‍"
എല്ലാവരും നാവ് നീട്ടൂ" ഞങ്ങള്‍ നിട്ടിയ നാവിന്‍ തുമ്പത്ത് ഓരോ മധുരം ചേര്‍ത്ത ജീരകമണി അദ്ദേഹം തന്നെ വച്ചു തരും. അത്തരത്തില്‍ ഒരിക്കല്‍ ആക്രയോടെ നീട്ടിയ സ്ഫടികം മമ്മദിന്റെ നീളമേറിയ നാക്ക് തൊട്ടു മുമ്പില്‍ നിക്കുന്ന "ലോലന്‍ അബ്ദുള്ളയുടെ " ചെവിയും നക്കിത്തുടച്ച് മുന്നോട്ടു പോയപ്പോള്‍ പിറകില്‍ നിന്നും വന്നു,,,,,,മഹൂ......മഹൂ...... ആ മൂളല്‍. ആശാന് മനസ്സിലായി,അത് ഒന്നുകില്‍ മാഷ്(അന്ന് മാഷല്ല),അല്ലെങ്കില്‍ ഷുകൂര്‍.
ആദ്യം ഷുകൂര്‍ തന്നെ ആവട്ടെ കത്തി വന്ദനം" ഗുരു കല്പിച്ചു. ഷുകൂര്‍ കൈ മടക്കി (നാട്ടിലെ അറിയപ്പെടുന്ന ഹാജിയാരുടെ മകനല്ലേ,കൂടുതല്‍ തടയും എന്ന് കരുതിയിട്ടുണ്ടാവും! ) മേശപ്പുറത്ത് വച്ച കത്തി എടുത്തു ചുംബിച്ചതിന് ശേഷം അവിടെ തന്നെ വെക്കുക,ഇതാണ് ഈ ഒടുക്കത്തെ "കത്തി വന്ദനം" തുരുമ്പിച്ച കത്തി ചുംബിച്ച ഷുകൂര്‍ ഓക്കാനം വന്നെന്കിലും കടിച്ചു പ്പിടിച്ചു ചുംബിച്ചു പിന്‍വാങ്ങി. തിരികെ യഥാ സ്ഥാനത്തേക്ക് പോകുമ്പോള്‍ "മഹൂ ........................മഹൂ................മഹൂ............"അതെ മൂളല്‍! ആശാന്‍ മനസ്സിലാക്കി ഇ മൂളല്‍ ഷുകൂര്‍ അല്ലാതെ മറ്റാരും അല്ല.
"നിക്കബിടെ, ഇജ്ജ് ഞമ്മളെ കുരങ്ങു കളിപ്പിക്കാന്‍ തുടങ്ങിയിട്ട കാലം കുറെ ആയി, എന്താ നിന്റെ സൂക്കേട്?
"സ്ഥിരം ഇല്ലല്ലോ ഉസ്താടെ,ഇടക്കിടെ വന്നു പോകുന്നതാ" ഷുകൂര്‍ മറുപടി പറഞ്ഞു തുറിച്ചു നോക്കി നിന്നു.അടുത്ത ദിവസം രാവിലെ ഗുരുക്കള്‍ മാഷേ കണ്ടപ്പോള്‍,
മാഷേ എന്താ നമ്മുടെ ഷുകൂര്‍ എപ്പോഴും ഇങ്ങിനെ മൂളുന്നത്?
"അയ്യോ ഉസ്താടെ,ഇന്നലെ തന്നെ ഞാന്‍ പറയണം എന്ന് വിചാരിച്ചതാ, അവന്റെ മുമ്പില്‍ വച്ചു പറയാന്‍ കഴിയില്ലല്ലോ?"അതാ ഇന്നലെ പറയാതിരുന്നത്.മാഷ് സഗൌരവം ഗുരുക്കളുടെ മുഖത്തേക്ക് ശ്രദ്ധിച്ചു കൊണ്ടു തുടര്‍ന്ന്. ഉസ്താദ് അവനോടു അടുക്കുമ്പോള്‍ ശ്രദ്ധിക്കണം....
"എന്താ അവന് വല്ല പ്രശ്നവും ഉണ്ടോ?" ഗുരുക്കളുടെ മുഖം മഞ്ഞളിക്കാന്‍ തുടങ്ങിയിരുന്നു."അവന്‍ അറിഞ്ഞു കൊണ്ടു മൂളുന്നത് അല്ല ഉസ്താടെ,അതൊരു തരം ""
ഞരമ്പ് രോഗം"' കൊണ്ടാണ്. ചിലപ്പോള്‍ അക്രമ വാസന കാണിക്കാറുണ്ട് എന്ന് മാത്രമല്ല,ആയുധങ്ങള്‍ കയ്യില്‍ കിട്ടിയാല്‍ സ്വന്തം തന്തയെ പോലും അവന്‍ വെട്ടാന്‍ ശ്രമിക്കും""നാളെ മുതല്‍ കത്തി പയറ്റ് തുടങ്ങുന്നത് അറിഞ്ഞത് കൊണ്ടു തന്നെയാണ് മാഷ് അങ്ങിനെ വച്ചു പൊട്ടിച്ചത്. ' ഉസ്താദും ശ്രദ്ധിക്കണം."അതും പറഞ്ഞു മാഷ് തിരിഞ്ഞു നടന്നു.
അടുത്ത ദിവസം കത്തി പയറ്റ് പഠിക്കാന്‍ എത്തിയ ഞങ്ങള്‍ക്ക് നിരാശ ആയിരുന്നു ഫലം. ഉസ്താത് രാവിലെ തന്നെ എഴുന്നേറ്റു സ്ഥലം വിട്ടുവത്രേ! തലേ ദിവസം ഞങ്ങളുടെ ഇരുനൂറു വീതം കിട്ടിയ വലിയ സംഖ്യ എണ്ണി എടുത്തു ഷുകൂര്‍ എന്ന പഹയന്റെ സമനില തെറ്റിയ പൊരിഞ്ഞ അടി പേടിച്ചു സ്ഥലം വിട്ട ആ ബെടക്കൂസിനെ " നാളുകള്‍ക്കു ശേഷം മറൊരു സ്ഥലത്ത് കളരി തുടങ്ങി പെണ്ണ് കെട്ടി സുഗമായി കഴിയുന്നുന്ടെന്നരിയന്‍ കഴിഞ്ഞെന്കിലും സാധാ അടി പോലും പഠിക്കാന്‍ ആവാതെ പൈസ നഷ്ടപെട ഞങ്ങള്‍ അങ്ങോടു പോകാന്‍ തുനിഞ്ഞില്ല.....എന്തിന് വെറുതെ കണ്ടവരുടെ മെട്ടം വാങ്ങി തല കേടാക്കണം?
വര്‍ഷങ്ങള്‍ കഴിഞ്ഞും ഇന്നും സുന്ദരനും സുമുഘനും ആരോഗ്യവാനും ആയി കഴിയുന്ന ഷുകൂര്‍ എന്ന ചെറുപ്പക്കാരനെ "ഞരമ്പ് രോഗി" ആക്കിയ അന്നത്തെ മാഷുടെ കുസൃതി ഓര്ത്തു ചിരിക്കാറുണ്ട്.
കടപ്പാട്:
ഒന്നു: എര്യം സ്കൂളില്‍ കരാട്ടെ ക്ലാസ്സില്‍ വരാന്‍ , ഉപ്പ ഉണക്കി വെച്ച റബ്ബര്‍ ഷീറ്റ് അടിച്ച് മാറ്റി "കരാട്ടെ ഡ്രസ്സ്" വാങ്ങി ഇട്ടു വന്നു എന്റെ മുന്നില്‍ ഷൈന്‍ ചെയ്ത "മാക്കി ബഷീറിനു".
രണ്ടു: ഊരടിയില്‍ വേലി കെട്ടിയ പൊടി നിറഞ്ഞ കളത്തില്‍ ,എന്നെ മലക്കം മറിയാന്‍ പഠിപ്പിച്ചതിനു ,"നിനക്കു അഹ: മഹാ: മിഹ:" കൂടുതലാണെന്ന് പറഞ്ഞു ചീത്ത കേട്ട ഓടയില്‍ REHIMINU.
**************SHUBHAM*********