Saturday, October 4, 2008

ജമാല്‍ കണ്ട സൗദി.........

" കൈഫല്‍ ഹാല്‍" ജമാല്‍ ഇവിടെ ഇറങ്ങിയപ്പോള്‍ സ്പോണ്‍സര്‍ ആദ്യം ചോദിച്ച ചോദ്യം.
"ഓ മൂപ്പര്‍ എര്യത്ത് അല്ലെ, അദ്ധേഹത്തിനു സുഖം" എര്യത്തെ ഒരാളുടെ കാര്യം തിരക്കിയതാണെന്നു തെറ്റിദ്ധരിച്ച ജമാലിന്റെ ഉത്തരം സ്പോന്സേര്‍ക്ക് നന്നേ പിടിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും ആദ്യം എത്തിയത് ബന്ധുവിന്റെ റൂമില്‍ ആയിരുന്നെന്കിലും ജമാല്‍ ആദ്യം കേട്ട അറബി ഇതു തന്നെ ആയിരുന്നു. ബന്ധുവിന്റെ റൂമില്‍ താന്‍ കണ്ട ആടിന്‍ തല പുഴുക്കും ,ഒട്ടകത്തിന്റെ ഇറച്ചി പൊരിച്ചതും ഒക്കെ ആണ് ഇനി മുതല്‍ അങ്ങോടു തന്റെ സ്ഥിരം ഭക്ഷണം എന്ന് കരുതിയ നല്ലവനായ ജമാല്‍ , ഉള്ളു നിറച്ചു സന്തോഷിച്ചു. പരിമിതമായ ദിവസങ്ങള്‍ ബന്ധുവിന്റെ റൂമില്‍ തങ്ങിയ പുള്ളിക്കാരന്‍ കഫീലിന്റെ നരക ലോകത്തേക്ക് മനസ്സില്ല മനസ്സോടെ യാത്ര ആയി. നീണ്ട യാത്ര......തന്റെ യാതനകള്‍ക്ക് ഒരു ഒടുക്കം കാണാന്‍, തന്റെ ജീവിതം പച്ച പിടിപ്പിക്കാന്‍ സാമ്പത്തിക നേട്ടം ആഗ്രഹിച്ച യാത്ര,തന്നെ പ്രദീക്ഷിക്കുന്നവരുടെ വേവലാതികള്‍ അകറ്റാനുള്ള യാത്ര, മനസ്സു നിറയെ സ്വപ്നങ്ങളും കണ്ടു ജമാല്‍ അവസാനം കഫീല്‍ എന്ന
മഹാനുഭാവന്റെ അടുത്തെത്തി.
"ഇതെന്തൊരു രൂപം" ജമാലിന്റെ മനസ്സിലെ അറബി തികച്ചും വെളുത്തു സുന്ദരകുട്ടപ്പനായ ഒരു രൂപം ആയിരുന്നു. ചിന്തിച്ചു നിക്കുംബോഴയിരുന്നു മുകളില്‍ ചോദിച്ച ചോദ്യം. ഉത്തരം കേട്ട അറബി തന്റെ ജോലിക്കാരന്‍ സമര്തനനെന്നും മോശമില്ലെന്നും കണ്ടു. സദാ പുന്ചിരിച്ചു കൊണ്ടു മാത്രം സംസാരിക്കുന്ന ജമാലിനെ അദ്ധേഹത്തിനു നന്നേ ബോധിച്ചു.
നാട്ടിലെ നല്ലവനും സൌമ്യ ശീലനും ,പരോപകാരിയും ,ഒക്കെ ആയ ഈ ജമാല്‍ നാട്ടുകര്കൊക്കെ വേണ്ടപെടവനും ആയിരുന്നു. സ്വത സിദ്ധമായ തന്റെ വശ്യമായ പുന്ചിരിയിളുടെ ആരെയും കയ്യിലെടുക്കാനുള്ള ഈ ചെറുപ്പക്കാരന്റെ സാമര്‍ത്ഥ്യം നന്നായി അറിയുന്ന എനിക്ക് നാട്ടില്‍ ഏറ്റവും ഇഷ്ടപെടവനയിരുന്നു ജമാല്‍.
താന്‍ കേട്ടറിഞ്ഞ സുന്ദരന്മാരായ അറബിക്ക് പകരം ഭിമകരനായ ഒരു "ബതുവിനെ " കണ്ടു പകച്ചു നിന്ന നമ്മുടെ കഥ നായകന് തിന്നാന്‍ ഉണ്ങങ്ങിയ റൊട്ടിയും ചീസും കൊടുത്തപ്പോള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ബന്ധു നല്കിയ വിഭവ സമര്ധമായ ഭക്ഷണം മനസ്സില്‍ കരുതി ആര്‍ത്തിയോടെ കഴിച്ചു.
അപ്പോഴാണ് തന്റെ കയ്യിലുള്ള മൊബൈല് കഴിഞ്ഞ കുറെ മണിക്കൂറു ആയി റിങ്ങ് ചെയ്തിട്ടേയില്ല ,അഥവാ ആരും വിളിച്ചിട്ടില്ല എണ്ണ കാര്യം ഓര്‍ത്തതും .നോക്കിയപ്പോള്‍ മൊബൈല് റേഞ്ച് പോലും ഇല്ലാത്ത ഒരു മേഘലയിലാണ്‌ താന്‍ എത്തപ്പെട്ടത് എന്നറിഞ്ഞത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ മൊബെയില്‍ വലിയൊരു കുറ്റി കുഴിച്ചിട്ടു അതില്‍ കേട്ടിത്തുക്കി റേഞ്ച് കവര്‍ ചെയ്ത ജമാലിന്റെ ബുദ്ധി കണ്ടു കഫീലെന്ന മനുഷ്യന്‍ സാകൂതം ജമാലിനെ ഏറെ നേരം ഇമ വെട്ടാതെ നോക്കി നിന്നിട്ടുണ്ട്. ഒടുക്കം ഞെങ്ങി ഞെരുങ്ങി ഒരു മാസം പൂര്‍ത്തിയാക്കും മുമ്പെ കഫീല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് കൊടുക്കാന്‍ പറഞ്ഞു വിട്ടപ്പോള്‍ മുന്‍പും പിന്‍പും നോക്കാതെ ഓടി പാവം കഫീലിനെ പമ്പരം കറക്കിയ ഈ വിദ്വാന്‍ കഴിഞ്ഞ ഒരു വര്ഷം മറ്റൊരു മുതലാളിക്ക് കീഴില്‍ എല്ല് മുറിയെ പണി എടുത്തു കിട്ടിയതില്‍ പാതി നിയമ പാലകര്‍ക്ക് മുമ്പില്‍ കാണിക്ക വെച്ചു തന്നെ കയറ്റി വിടാന്‍ വെല്ലു വിളിച്ചപ്പോള്‍ ,അവര്‍ പോലും ജമാലിനു മുമ്പില്‍ തോറ്റു തുന്നം പാടുകയയിരുന്നില്ലേ? അധ്വാനിക്കുന്നവന് മുമ്പില്‍ റിയാലും രൂപയും വിത്യസമില്ലെന്നും നാടും ഗള്‍ഫും പേരില്‍ മാത്രമാണ് വിത്യസമെന്നും മനസ്സിലാക്കിയ ജമാല്‍ ഒരിക്കലും തിരിച്ചു വരാതിരിക്കാന്‍ പ്രാര്തിക്കുന്നുണ്ടാകുമോ എന്തോ.......

ജമാല്‍ നിനക്കു നന്മകള്‍ മാത്രം നേരുന്നു. പുതിയ വാതിലുകള്‍ താങ്കള്ക്ക് മുമ്പില്‍ തുറക്കതിരിക്കില്ല.പ്രതീക്ഷയോടെ മുന്നോട് പോകുക....ജീവിതത്തില്‍ താങ്കള്‍ വിജയിക്കുക തന്നെ ചെയ്യും. ,തീര്‍ച്ച....................

1 comment:

നരിക്കുന്നൻ said...

ജമാലിന്റെ കഥ ഇഷ്ടപ്പെട്ടു. ഒരിക്കലും ഇനിയും ഇങ്ങോട്ട് വരാതിരിക്കട്ടേ..! എല്ലാം വിറ്റ് പെറുക്കി ഗൾഫ് പണം സ്വപ്നം കാണുന്നവർക്ക് ഒരു മുന്നറിയിപ്പാകട്ടേ ജമാലിന്റെ കഥ.