വോളിയും ഞങ്ങളും :- സ്കൂള്‍ വിട്ടു വന്നാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ നേരെ ഗ്രൌണ്ടിലേക്ക് ......വാശിയേറിയ മത്സരം നടക്കുമായിരുന്നു .വോളിബോള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു . മുത്തു ആയിരുന്നു അന്ന് സോന്തമായി ഒരു ബോള്‍ വാങ്ങിയ ഏക വ്യക്തി. മുക്കിനു മുക്കിനു ചെറിയ ഗ്രൂണ്ടുകള്‍ ഉണ്ടാക്കി ചുടി കൊണ്ട് നെയ്തുണ്ടാക്കിയ നെറ്റുകള്‍ ആയിരുന്നു അന്ന് കൂടുതലും. മുത്തു ആയിരുന്നു അന്നത്തെ പ്രമുഖ താരം. എന്നും ഒരു ശത്രുവിനെ പോലെ റഹീം (സാങ്കല്പിക നാമം) നേത്രത്വം നല്കുന്ന മറ്റൊരു ടീം പുഴക്ക് ഇക്കരെ സദാ വെല്ലു വിളികള്‍ നടത്തി തോറ്റു കൊണ്ടേയിരിക്കും. തോല്കുന്തോരും വാശി മൂക്കുന്ന റഹീം വീണ്ടും അവസരത്തിനായി കാത്തിരിക്കുകയും ചെറിയ ചെറിയ കാരണങ്ങള്‍ ഉണ്ടാക്കി വഴക്കുണ്ടാക്കുകയും അടികള്‍ വരെ നടക്കുകയും ചെയ്യുക പതിവായിരുന്നു. തൊലിക്കട്ടി അല്പം കൂടുതല്‍ ഉള്ള കൂട്ടത്തില്‍ റഹീംന്നും എന്നും അവന്‍. പക്ഷെ എന്നും സ്വന്തം കാലില്‍ നിക്കാന്‍ ശ്രമിച്ചിരുന്ന ഒരു നല്ല കൂടുകാരന്‍ ആയിരുന്നു അവന്‍ എനിക്ക്.
ഒരിക്കല്‍ പതിവു പോലെ വാശിയേറിയ മത്സരം ശേഷം റഹീം ടീം തോറ്റു . മുത്തു പതിവു രീതിയില്‍ ചൊറിച്ചില്‍ തുടങ്ങി . എതിരില്‍ ഇവനും. ഒടുവില്‍ ശക്തമായ അടി തുടങ്ങി. കണ്ടു നിക്കാന്‍ ഞങ്ങള്‍ ചുറ്റിലും നിലയുറപ്പിച്ചു. പൂഴി നിറഞ്ഞ കോര്‍ട്ടില്‍ നിന്നും പൊടിപടലം കൊണ്ട് പരസ്പരം കാണാന്‍ ആവാതെ ആകാംഷയോടെ ഞങ്ങളും. ഇടയില്‍ ഒന്നു നോക്കിയപ്പോള്‍ രണ്ടു പേരും പുഴിയില്‍ കിടക്കുന്നു. റഹീം മുത്ത്തുവിനാല്‍ മലര്‍ത്തിയടിച്ച് മുഖം പൂഴിയില്‍ ആണ്ടിരിക്കുന്നു ഭയത്തോടെ ഞങ്ങള്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒരു തരത്തിലും വിട്ടുകൊടുക്കില്ല എന്ന്ന വാശിയില്‍ ആയിരുന്നു രഹീം . കൂടി നിന്നിരുന്ന ഞങ്ങളും ഒടുവില്‍ രണ്ടു ചേരി ആയി പറിഞ്ഞു അടിയും ബഹളവും ആയി. മുപ്പന്‍ മുത്ത് ആക്രോശിച്ചു "അടിച്ച് ഓടിക്കെടഎല്ലാത്തിനെയും" രഹീം ടീം ഓട്ടം തുടങ്ങി. അന്ന് നടനിരുന്ന എല്ലാ കൊച്ചു വഴക്കുകളുടെയും ഒടുക്കം രഹീം ടീമിന്റെ ഓടത്തില്‍ കലാശിച്ചിരുന്നു. പകരം വീട്ടാനായി ഇരിങ്ങല്‍ ഉള്ള തന്റെ തടിയനായ ബന്ധുവിനെ ഇറക്കി കളിയ്ക്കാന്‍ നോക്കിയിട്ടും ആ ഇറക്ക് ഗുണ്ടയും ഓടി പുഴക്ക് ചാടേണ്ട അവസ്ഥ തന്നെ ആയിരുന്നു. ഇത്തരം കലാപങ്ങളില്‍ രഹീമിന്റെ എതിരില്‍ ആണ് എന്റെ കുരെന്കിലും സന്ദ്യ നേരത്തോടെ ഞങ്ങള്‍ ഒരുമിചിരിക്കാത്ത ദിനങ്ങള്‍ ഉണ്ടായിരുന്നില്ല.
എല്ലാത്തിനെയും വെല്ലു വിളിക്കാനുള്ള ഒരു ത്വര അന്നേ അവനില്‍ കണ്ടിരുന്നു. എന്നും പ്രിയപ്പെട്ട കുടുകാരന്‍ ,ഒരു നല്ല ഉപദേശി, എന്റെ നന്മ മാത്രം ആഗ്രഹിച്ചിരുന്ന എന്റെ അടുത്ത ബന്ധു ഒക്കെ ആയിരുന്നു അനിക്ക് അവന്‍. ജീവിതത്തില്‍ ഇന്നും ഞങ്ങള്‍ക്ക് ഓര്ത്തു ചിരിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ആ നല്ല ദിനങ്ങള്‍ ഒരിക്കല്‍ കുടി ഞങ്ങളെ തേടി എത്ത്തിയെന്കില്‍!!!!!!
No comments:
Post a Comment