Saturday, August 16, 2008

ആലക്കാട് ജുമാ മസ്ജിദ് , നൂറുല്‍ ഇസ്ലാം മദ്രസ്സ ,എര്യം സ്കൂള്‍ , കണ്ണങാട് ഭഗവതി ക്ഷേത്രം ,എര്യം പുലിയൂര് കാളി ക്ഷേത്രം, കുളങ്ങോദ് ക്രിസ്ത്യന്‍ പള്ളി, ആലക്കാട് മുഹിയധീന്‍ നമസ്കാര പള്ളി, ഫാറൂഖ്നഗര്‍ ജുമാ മുസ്ജിദ് തുടങ്ങിയ വിവിധങ്ങളായ ആരാധന കേന്ദ്രങ്ങള്‍ തന്നെ ഈ കൊച്ചു ഗ്രാമത്തിന്റെ മത സഹോധര്യത്തിന്റെ മകുടമായ ഉദാഹരണങ്ങള്‍ ആണ്. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഏകോദര സോതരന്മാര്‍ ആയി കഴിയുന്ന ഈ മേഘലയില്‍ രാഷ്ട്രിയ കലാപങ്ങളും വളരെ കുറവാണെന്നു തന്നെ പറയാം. വളരുന്ന തലമുറ ഈ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ബാധ്യസ്തര്‍ ആണെന്ന കാര്യം വിസ്മരിക്കരുത്.

1 comment:

Anonymous said...

ഞാനും ആ നാട്ടുകാരന്‍ തന്നെ. കൂവേരി എന്നു കേട്ടിട്ടുണ്ടോ, ചപ്പരപ്പടവിന്റെ അടുത്ത്‌.
നാട്ടിലെ കുറേ സ്റ്റലങ്ങളുടെ പേരു കേട്ടപ്പോള്‍ തന്നെ ഒരു സുഗം.
എഴുത്ത് തുടരുക.
അരുണ്‍