വര്‍ഷങ്ങള്‍ക്ക് മുംബ് ഒരു ഈദുല്‍ ഫിതര്‍ ദിനത്തില്‍ ഞങ്ങള്‍ മൂന്നു കൊച്ചു കൂടുകാര്‍ കോഴിക്കോട് നഗരത്തില്‍ തങ്ങാന്‍ ഇടയായി. ഞാന്‍, ഷുകൂര്‍ ,റഹീം. കോഴിക്കോട് നഗരത്തിലെ ഒരു പ്രമുഖ ലോഡ്ജില്‍ മുറിയെടുത്ത് കുളിയും തേവാരം ഒക്കെ കഴിഞ്ഞു നഗരം കാണാന്‍ ഇറങ്ങി. നേരം സന്ധ്യ കഴിഞ്ഞിരുന്നു , ടൌണില്‍ തിരക്ക് കൂടിക്കൂടി വന്നു . കാഴ്ചകള്‍ കണ്ടും തമാശകള്‍ പൊട്ടിച്ചും ഞങ്ങള്‍ മൂന്നു പേരും നടന്നു കൊണ്ടിരുന്നു. ഇടക്ക് വഴി മാറുമ്പോള്‍ ശുകുരിനെ കൊണ്ടു സ്ഥലവാസികളോട് ചോദിപ്പിച്ചു നിവാരണം വരുതുന്നുണ്ടായിരുന്നു വിദ്വാന്‍. എന്നും അങ്ങിനെ തന്നെ ആയിരുന്നു താനും. എന്തിനും മുന്നില്‍ അയക്കാന്‍ ആ പാവം ഷുകൂര്‍ ഉണ്ടാകും മുന്നില്‍!!!!!!!!!! പെട്ടെന്ന ഞങ്ങള്‍ക്ക് തൊട്ടു മുന്നിലായി നടന്നിരുന്ന മധ്യ വയസ്കനായ ഒരു പാവം മനുഷ്യനെ അതിവേഗത്തില്‍ വന്ന ഒരു ഓട്ടോ ഇടിച്ചു വീഴ്ത്തി!!! "എന്റമ്മോ " ഒരു അലര്‍ച്ചയോടെ അയാള്‍ ഞങ്ങളുടെ മുന്നില്‍ കിടന്നു പിടഞ്ഞു. രക്തത്തില്‍ കുളിച്ചു കിടന്ന അയാളെ എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു നില്‍കെ തൊലിക്കട്ടി റഹീം അയാളെ തങ്ങി എഴുന്നെല്പിക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു. ഓട്ടോ സൈഡില്‍ ഒതുക്കി ഓട്ടോക്കാരന്‍ വേവലാതിയോടെ ഓടി അടുത്ത്. "ഏത് ഹോസ്പിറ്റലില്‍ പോകണം?. ഒരു ഹോസ്പിറ്റലിന്റെ പേരു പറയാന്‍ കഴിയാതെ കുഴങ്ങി നില്‍കുന്ന ഞങ്ങളെ നോക്കി അയാള്‍ തന്നെ പറഞ്ഞു "നമുക്ക് നാഷണല്‍ ആശുപത്രിയിലേക്ക് വിടാം, അല്ലെ?" ഡ്രൈവറുടെ കണ്ണുകള്‍ റഹീമീലായിരുന്നു. ഓട്ടോ ഡ്രൈവര്‍ അല്പം ഭയന്നമടിലാനെന്ന മനസ്സിലാക്കിയ തൊലിക്കട്ടി മാന്‍ "എന്നാല്‍ നോക്കി നില്‍കാതെ പിടിച്ചു കയറ്റാന്‍ നോക്കെടോ , നോക്കിയും കണ്ടും വേണ്ടേ വണ്ടി ഓടിക്കാന്‍? ഓട്ടോക്കാരന്‍ ദയനീയമായി പുള്ളിയെ നോക്കി. എല്ലാവരും കൂടി എഴുന്നെല്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മധ്യവയസ്കന്‍ തൊലിക്കട്ടിയുടെ കയ്യില്‍ പിടിച്ചിട്ട് ചോദിച്ചു "അനിയാ
എന്റെ ചെരിപ്പ് എവിടെ? ലെതരിന്റെ പുതിയ ചെരിപ്പാ . ഒന്ന ആ ചെരുപ്പ് കിങ്ങ്സ് വെ ലോഡ്ജില്‍ പതിനാലാം നമ്പര്‍ റൂമില്‍ എത്തിക്കണേ അനിയ? അവനെക്കളും ഞെട്ടിയത് ഞങ്ങളായിരുന്നു. എങ്ങിനെ അവിടെ എത്തിക്കും? ഭാവമാറ്റം കൂടാതെ അവന്‍ സമ്മതിക്കുന്നുണ്ടായിരുന്നു ...എന്തോ തീരുമാനിച്ചുറച്ച ഭാവം കാണാമായിരുന്നു അവന്റെ മുഗത്.. വേദന കൊണ്ടു പുളയുമ്പോഴും, സ്വൊന്തം ചെരുപ്പ് മറക്കാതിരുന്ന ആ മനുഷ്യനെ എങ്ങിനെ എല്ലാമോ ഓട്ടോയില്‍ കയറ്റിയതും,ഓട്ടോക്കാരന്‍ പറഞ്ഞു ഒരാള്‍ എന്റെ കൂടെ വന്നോളൂ ,ബാക്കി രണ്ടു പേര്‍ ഓട്ടോ പിടിച്ച് നാഷണല്‍ ആശുപത്രിയിലേക്ക് വന്നാല്‍ മതി". ഞങ്ങള്‍ ഓക്കേ പറഞ്ഞു. പക്ഷെ ആര് കയറും? അപ്പോഴാണ് തൊലിക്കട്ടിയുടെ ധൈര്യം ശരിക്കും ഞങ്ങള്‍ക്ക് മനസ്സിലായത്. ദയനീയമായി ഞങ്ങളെ നോക്കി അവന്‍ വിളിച്ചു പറഞ്ഞു "വിട്ടോ മക്കളെ. അല്ലെങ്കില്‍ ചെരുപ്പും കൊണ്ടു നടക്കേണ്ടി വരും.......പിന്നെ ഒന്നും ആലോചിക്കാതെ തിരിഞ്ഞു നടന്നു ഞങ്ങള്‍ മൂവരും. ഓട്ടോക്കാരന്‍ എവിടേക്ക് കൊണ്ടു പോയി ആവോ? രക്തം വാര്‍ന്നു കൊണ്ടിരിക്കുമ്പോഴും ലെതരിന്റെ ചെരുപ്പ് നഷ്ടപെടാതിരിക്കാന്‍ ഉള്ള അയാളുടെ വ്യഗ്രത ഞങ്ങളെ ചിരിപ്പിക്കാതിരുന്നില്ല.................
1 comment:
i am also eye witness of that incident.thank u for remember me.
musthafa maash.
Post a Comment