കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ രാജ്യത്തിന്റെ വിവിധ  ഭാഗങ്ങളില്‍ നിന്നും  കേള്‍കുന്ന  റിപ്പോര്‍ട്ടുകള്‍  മതേതര  ഇന്ത്യയുടെ  അന്ത :സ്സത്തക്ക്  യോജിക്കുന്നവയല്ല.   ഒറിസ യില്‍  തുടങ്ങി   ഇങ്ങു കര്‍ണാടകവും  കടന്നു  കേരള അതിര്‍ത്തി  പ്രദേശങ്ങള്‍ വരെ  വ്യാപിച്ചു കിടക്കുന്ന  അക്രമ സംഭവങ്ങള്‍  അതാണല്ലോ  വിളിച്ചോതുന്നത്? ഒരു  വിഭാഗത്തിന്റെ  ആരാധനാലയങ്ങള്‍  ഏകപക്ഷിയമായി  അടിച്ച്  തകര്കുകയും  വിശ്വാസികളെ വെട്ടിക്കൊലപെടുത്ത്തുകയും  ചെയ്യുന്ന  നിഷ്ടുരത ഈ  നാടിന്‍റെ  മതേതര സമാധാനം  തകര്‍ക്കാന്‍  ചില  തല്പര കഷികള്‍ മനപുര്‍വം ശ്രമിക്കുകയാണെന്ന്  വ്യക്തമാക്കുന്നു.  ഇവിടെ ആര്  ആര്‍ക്കാണ്  എതിര്? ഹിന്ദുക്കള്‍  ക്രിസ്ത്യനികല്കോ?  മുസ്ലിംകള്‍   ഹിന്ടുക്കള്കോ? ക്രിസ്ത്യാനികള്‍  മുസ്ലിംകല്കോ?  സിക്കുകാരനും  ജൈന മത  വിശ്വാസിയും  തമ്മില്‍ ശത്രുതയുണ്ടോ?  "ഇല്ല" എന്ന് തന്നെ ആണ് ഉത്തരം.  പിന്നെ  ഈ ആയുധമെടുക്കുന്നവാര്‍  ആര് എന്ന ചോദ്യം  പ്രസക്തമാകുന്നു.  അധികാരത്തിന്റെ  കോട്ട കൊത്തലങ്ങളിലേക്ക്  കയറി  പറ്റാനുള്ള   ചവിട്ടുപടി  ആയി , ശാശ്വത  സമാധാനവും  ശാന്തിയും  മാത്രം  അനുശാസിക്കുന്ന മതങ്ങളുടെ  പേരു ദുരുപയോഗം  ചെയ്യുന്ന  അധികാര ദുര മൂത്ത ചിലരുടെ കരങ്ങള്‍ ഇതിന്റെ  പിന്നില്‍  പ്രവര്‍ത്ത്തിക്കുന്നില്ലേ  എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.  ഏത് മത വിശ്വസിക്കും  തങ്ങളുടെ  മതം പഠിക്കാനും ,പഠിപ്പിക്കാനും, പ്രചരിപ്പിക്കാനും  ഉള്ള  സ്വാതന്ത്രിയം  ഈ രാജ്യത്ത് ഉണ്ടെന്നിരിക്കെ  കയ്യൂക്കിന്റെ  ബലത്തില്‍  വിശ്വാസ  സ്വാതന്ത്രിയം  അടിച്ചമര്‍ത്താനുള്ള  ഇത്തരം ചിദ്ര  ശക്തികളുടെ  പ്രവര്ത്തനം  രാജ്യത്തെ  ആശന്തിയിലേക്ക്  മാത്രമെ നയിക്കു.  മതം അറിയുന്ന  ഒരു  വിശ്വാസിയേയും  ഇത്തരം  ദുഷ്ട  ശക്തികളുടെ  ആഹ്വനങ്ങല്ക്  ചെവികൊടുക്കാന്‍  കിട്ടില്ല എന്ന കാര്യം വളരെ  വ്യക്തം..........
                 അധികാരത്തിന്റെ  സിരാകേന്ദ്രമായ  ഡല്‍ഹിയില്‍  ഇക്കഴിഞ്ഞ  ദിവസം  ഉണ്ടായ  ബോംബ് സ്ഫോടന  രംഗംങള്‍   ടി.വി, യിലൂടെ  കണ്ടു കൊണ്ടിരുന്ന  പതിനായിരങ്ങളുടെ മനസ്സില്‍ നിന്നും ഉയരുന്ന  ശാപവാക്കുകള്‍  മാത്രം മതി ഇതു  ചെയ്തവര്‍  കത്തി    ചാംബലവാന്‍    ഒന്നുമറിയാത്ത  കുറെ  പാവപ്പെട്ട  മനുഷ്യരെ  ചുട്ടു  കൊന്നിട്ട്   ഇവര്‍  എന്ത് നേടി? ഇവിടെ നഷ്ടം  അച്ഛനെ നഷ്ടപെട  മകനും,  ഭര്‍ത്താവിനെ നഷ്ടപെട്ട  ഭാര്യക്കും, സഹോദരനെ  നഷ്ടപെട  സഹോദരിക്കും,ഒക്കെ അല്ലെ? ഇതൊക്കെയും  നഷ്ടപെടുത്തി  ദൂരെ ഒളിച്ചിരുന്ന്  കണ്ടു രസിക്കുന്ന  ഇത്തരം നരബോജിക്ലെ  കണ്ടെത്തുന്നതില്‍  അധികാര കേന്ദ്രങ്ങള്‍  അമാന്തം  കാണിച്ചു കൂടാ.  യഥാര്ത്ഥ  കാരണക്കാരെ കണ്ടെത്തുന്നതിനു  പകരം  മുന്കൂടിയുള്ള  ലിസ്റ്റ് വെച്ചു കൊണ്ടാവര്ത്  പ്രതികളെ  പിടിക്കലും, ശിക്ഷിക്കളും ...യഥാര്‍ത്ഥ  പ്രതികളെ  നിയമത്തിന്റെ  മുന്നില്‍  കൊണ്ടുവരിക  തന്നെ ചെയ്യണം.  വൈകാതെ തന്നെ  സത്യം  പുറത്ത്  വരട്ടെ  എന്ന്  നമുക്കു പ്രര്‍ത്ത്തിക്കം....... 
                              മതം അറിയുന്ന  വിശ്വാസികള്‍  തങ്ങളുടെ  മതം അനുശാസിക്കുന്ന  നന്മകള്‍  ജീവിതത്തില്‍  പകര്‍ത്തി  മുന്നോട്  പോകട്ടെ.  രാമായണവും   മഹാഭാരതവും,  പുണ്യ പുരാണങ്ങളും  അറിഞ്ഞ  ഹിന്ധുവിണോ, ഖുറാനും  തിരുസുന്നത്തും ജീവിത ചര്യ ആക്കിയ  മുസ്ലിമിണോ, ബൈബിള്‍  അടുത്തറിയുന്ന  ക്രിസ്ത്യനിക്കോ  ഈ  രാജ്യത്തിനെതിരായി  ഇത്തരം  പ്രവര്‍ത്തനങ്ങളില്‍  ഭാഗ ഭാക്കവാന്‍കഴിയില്ല  തന്നെ........
നല്ല നാളുകള്‍  മാത്രം  പുലരട്ടെ.........................   ജയ്  ഹിന്ദ്!     
No comments:
Post a Comment