ഒടുക്കം നാടകം സ്റ്റേജില്‍ അവതരിപ്പിക്കാനുള്ള ഊഴം വന്നെത്തി. കര്‍ട്ടന്‍ ഉയരുമ്പോള്‍ വിധി, ഫാദര്‍,ഹാജിയാര്‍, നമ്പുതിരി, ഈ നാള് പേരും ചങ്ങലയാല്‍ ബ്ന്ധനസ്തരായി കമിഴ്ന്നു കിടന്നിട്ടുണ്ടാവും . കര്‍ട്ടന്‍ ഉയരുന്നതോട് കൂടി നാലു പേരും സാവധാനം എഴുന്നേറ്റു അവരവരുടെ ഡയലോഗ് പറയണം. പക്ഷെ, കര്‍ട്ടന്‍ ഉയരുന്നതോട് കൂടി ജീവിതത്തില്‍ സ്റ്റേജ് നിര്മിക്കനല്ലാതെ ഒരിക്കലും അവതരിപ്പിക്കാന്‍ കയറിയിട്ടില്ലാത്ത ബാപ്പുട്ടി തന്റെ മുന്നില്‍ ഇരിക്കുന്ന കാണികളെ കണ്ടു സഭ കമ്പം കൊണ്ടു വിറക്കാന്‍ തുടങ്ങി. വിറയുടെ കടിന്യമാവാം കയ്യില്‍ കെട്ടിയിരുന്ന ചങ്ങലയുടെ ശബ്ദം ഉച്ത്തിലയിക്കൊണ്ടിരുന്നു. ബാപ്പുട്ടി ഒഴിച്ച് മറ്റുള്ളവര്‍ ചിരിയുടെ വക്കിലെത്തി.....അടുത്ത ഊഴം ബാപ്പുട്ടി യുടെ സംഭാഷണം ആണ്. എന്താണ് ആ ബാന്ടത്തില്‍ ഇട്ടിരിക്കുന്നത്" എണ്ണ ടെയലോജ് രണ്ടും കല്പിച്ചു "എന്താണ് ആ പാദത്തില്‍ ഇട്ടിരിക്കുന്നത്" എന്നുറക്കെ പറഞ്ഞു കഴിഞ്ഞ ഉടനെ "അയ്യോ എനിക്ക് തെട്ടിപോയെട "എന്നും പറഞ്ഞു സ്ക്രിപ്റ്റ് റീഡര്‍ ഹസ്സുവിനെ ദയനീയമായി നോക്കാന്‍ തുടങ്ങി. പക്ഷെ രാജു കയറി അവന്റെ സംഭാഷണം കത്തിച്ചു വിട്ടത് കൊണ്ടു അന്ന് കാണികള്‍ ചെരിപ്പ് എറിഞ്ഞില്ല..........
അന്നത്തെ ബപ്പുട്ടിയുടെ മുഖം ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ ആവില്ല തന്നെ. ആ രംഗം മാസങ്ങളോളം ഓര്ത്തു ചിരിക്കാന്‍ ഞങ്ങള്‍ക്ക് വക നല്കി............
No comments:
Post a Comment