സത്യം പറയാലോ, പത്ത് പൈസ വരുമാനം ഇല്ലായിരുന്ന ആ നാളുകളിലും ആഘോഷവേളകള്‍ അടിച്ച് പൊളിച്ചു സന്തോഷിച്ചിരുന്ന ഞങ്ങളുടെ കഴിഞ്ഞ കാലം ഒരു പെരുന്നാള്‍ ദിനം ആഘോഷിക്കാന്‍ ഊട്ടിയില്‍ എത്തിയപ്പോള്‍ ,ഞങ്ങളുടെ പ്രിപെട്ട സുഹൃത്ത് ഇബ്രായി'ക്ക് കിട്ടിയ ഒരു ലാത്ത്തിയടിയുടെ വേദനിക്കുന്ന ഓര്‍മയിലേക്ക് അറിയാതെ മനസ്സു തെന്നിപ്പോയി............ഇന്നും ആ അടയാളം ഒരു അഭിമാനമായി കൊണ്ടു നടക്കുന്ന പാവം ഇബ്രായി ,"താന്‍ ഉപ്പ് സത്യാ ഗ്രഹത്തില്‍ പന്കെടുത്ത്തപ്പോള്‍ ബ്രിട്ടീഷ് പട്ടാളക്കാരന്റെ അടി ഗാന്ധിജിക്ക് കൊള്ളാതിരിക്കാന്‍ ഉപ്പ തടഞ്ഞപ്പോള്‍ കിട്ടിയതാണെന്ന് " മകനോട് പറഞ്ഞു കൊടുകുന്നത് ദൂരെ നിന്നു കേട്ടിടുണ്ട് പലപ്പോഴും. അത് എന്തോ ആവട്ടെ..നമുക്കു ആ യാത്രയുടെ ആദ്യം മുതല്‍ തന്നെ തുടങ്ങാം.
പെരുന്നാള്‍ ദിനം പതിവു കര്‍മങ്ങള്‍ ധൃതിയില്‍ ഒപ്പിച്ചു ഏകദേശംഎട്ടു പേരടങ്ങുന്ന ഒരു സംഘം ആര്തുലച്ചു കൊണ്ടു ഞങ്ങളുടെ മറ്റൊരു സുഹ്രിത്ത്തിന്റെ വണ്ടിയില്‍ യാത്ര ആരംഭിച്ചുയാത്ര തുടങ്ങുമ്പോള്‍ തന്നെ ഡ്രൈവറും മുതലാളിയും കൂടിയായിരുന്ന സുഹൃത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ വന്നു,
"വണ്ടിയില്‍ എവിടെയും അടിക്കുകയോ പോട്ടിക്കുകയോ ഒന്നും ചെയ്യരുത്, പൊടി പോലും ഉണ്ടാകരുത് കടന് പിടിക്കാന്‍(വണ്ടി അത്രയും വൃത്തിയായി സൂക്ഷിക്കണം എന്നര്ത്ഥം), പോലീസിനെ കാണുമ്പൊള്‍ ഒച്ച വെക്കരുത്...
"ആവാം" ഞങ്ങള്‍ തലകുലുക്കി സമ്മദിച്ചു.
വണ്ടി സ്റ്റാര്‍ട്ട് ആയപ്പോള്‍ തന്നെ തുടങ്ങി" തുടങ്ങട്ടെ ബി ബിസ്മില്ലാ,സ്തുതി മുഴുവന്‍ നിനക്കല്ലാ "
എല്ലാവരും സകല കല വല്ലഭന്മാര്‍ ആയതിനാല്‍ ആരും മിണ്ടാതിരുന്നില്ല. ബാക്കി ഉള്ളവരും ഏറ്റു പാടി.
ഒരു നീണ്ട യാത്ര യുടെ തുടക്കം .......
അര്‍ദ്ധ രാത്രിയോടെ മൈസൂര്‍ എത്തിയ ഞങ്ങള്‍ക് ഒരു റൂമിന് വേണ്ടിയും നന്നേ വിഷമിക്കേണ്ടി വന്നു. വണ്ടി ഒരു ലോഡ്ജില്‍ അടുപ്പ്പിച്ചു റൂം അന്വേഷിച്ച ഞങ്ങള്‍ക്ക് നിരാശ തോന്നി
"നോ റൂം" എന്ത് ചെയ്യും.....അടുത്തടുത്ത ലോഡ്ജില്‍ ഒക്കെ അന്വേഷിച്ചു. എല്ലാവര്കും ഒന്നിച്ചു താമസിക്കാന്‍ മാത്രം റൂം ഒഴിവു ഇല്ലായിരുന്നു എവിടെയും.
അതിനിടയില്‍ മറൊരു ലോഡ്ജില്‍ റൂം അന്വേഷിക്കാന്‍ പോയ ഇബ്രയിയും ശിഹാസും വിയര്‍ത്തു കുളിച്ചു ഓടി ഞങ്ങളുടെ അടുത്തെത്തി .
"എത്രയും പെട്ടെന്ന് നമുക്കു മറ്റെവിടെക്കെങ്ങിലും പോകാം, ഇവിടം അത്ര ശരി അല്ല"
"എന്താ കാര്യം, നിങ്ങള്‍ കാര്യം പറ" ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു.
റൂം അന്വേഷിച്ചു ഒരു പഴയ ലോഡ്ജില്‍ കയറിയ അവരെ റൂം കാണിക്കാം എന്ന് പറഞ്ഞു മുകളിലേക്ക് കൂട്ടി കൊണ്ടു പോയി. ഇടുങ്ങിയ ഒരു മച്ചിന്‍ പുറത്തേക്ക് ആയിരുന്നു അവരെ നയിച്ചത്. അവിടെ വേറെ ഒന്നു രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു. അവിടെ എത്തിയതും "അവരില്‍ ഒരു തടിമാടന്‍ ശിഹാസിന്റെ കുത്തിനു പിടിച്ചു കൊണ്ടു ചോദിച്ചു.
"നിനക്കു റൂം വേണം അല്ലെ? തരാമെടാ അതിന് മുമ്പു നിന്റെ ഒക്കെ പോക്കറ്റില്‍ ഉള്ളത് പുരതെടുക്ക് ആദ്യം."
പൊതുവെ പേടിതൊണ്ടനായ ശിഹാസും പാവം ഇബ്രയിയും നിന്നു വിറക്കാന്‍ തുടങ്ങി. മദ്യ ലഹരിയില്‍ ആയിരുന്ന തടിമടന്റെ കയ്യില്‍ നിന്നും എങ്ങിനെ എല്ലാമോ രക്ഷപെട്ടിട്ടാണ് അവരുടെ ഈ വരവ്. രണ്ടു പേരും നന്നേ പേടിച്ചിരുന്നു...അവര്‍ക്ക് എത്രയും പെട്ടെന്ന് റൂം കിട്ടി ഇല്ലയെന്കില്‍ എവിടെ എങ്കിലും ഇരുന്നു പോവും എന്ന് തോന്നി. അതോടു കൂടി ചെലവ് കുറഞ്ഞ റൂം എന്നത് വിട്ടു നല്ല ലോഡ്ജില്‍ തന്നെ മുറി എടുക്കാന്‍ തീരുമാനിച്ചു. സുരക്ഷിതം എന്ന് തോന്നിയ ഒരു വലിയ ലോഡ്ജില്‍ റൂം എടുത്തു കുളി ഒക്കെ കഴിഞ്ഞു ശിഹാസിന്റെ കഥ പറഞ്ഞു മറ്റുള്ളവര്‍ ചിരിക്കുമ്പോഴും അവരുടെ രണ്ടു പേരുടേയും മുഖം മ്ലാനം ആയിരുന്നു.
പിറ്റേ ദിവസം നാട്ടുകാരനും സുഹൃത്തും ആയിരുന്ന റോയിയെ തിരഞ്ഞു കണ്ടു പിടിച്ചു. കാരണം തലേ ദിവസത്തെ സംഭവം റോയിയെ പോലെ അവിടം പരിചയം ഉള്ള ഒരാളെ കൂടിയേ തീരു എന്നായി. റോയ് വന്നതോട് കൂടി അവിടെ ഉള്ള മിക്കവാറും എല്ലാ സ്ഥലങ്ങളും ഞങ്ങളെ കൊണ്ടു പോയി കാണിക്കാനും, കാണാനും ഉള്ള അവസരം ഒത്തു വന്നു. അന്ന് വൈകുന്നേരം വൃന്ദാ വനം പാര്‍കില്‍ എത്തി.
കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഒരു പാടു നേരം ഞങ്ങള്‍ ആ പാര്‍കില്‍ ചിലവഴിച്ചു. ഒടുക്കം ലോഡ്ങിലെക്ക് മടങ്ങാനും അടുത്ത ദിവസം ടിപ്പുവിന്റെ കബറിടം സന്ദര്‍ശിക്കാനും തീരുമാനിച്ച് മടക്ക യാത്രയ്ക്കു വേണ്ടി ഞങ്ങള്‍ വണ്ടിയുടെ അടിത്ത്തെക്ക് നടക്കുകയായിരുന്നു. ഞങ്ങള്‍ക്ക് തൊട്ടു പിന്നിലായി നീങ്ങിയിരുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ മദ്യ ലഹരിയില്‍ പാട്ടിനൊപ്പം കയ്യന്കളിയും തുടങ്ങി. അവരില്‍ ഒരുവന്‍ അതുവഴി വന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കയറി പിടിച്ചതും പെണ്‍കുട്ടിയുടെ കൂടെയുണ്ടയിരുന്നവരുമായി പൊരിഞ്ഞ അടി തുടങ്ങി.
പാവം ഇബ്രായി അതിനിടയില്‍ കുടിങ്ങിയെന്നു മാത്രമല്ല , പുള്ളിക്കാരന്‍ അടി ആസ്വദിക്കുകയായിരുന്നു. പെട്ടെന്ന് ദ്യുട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തലങ്ങും വിലങ്ങും അടി തുടങ്ങി.
ഇബ്രയിയെ കാണാതെ എങ്ങിനെ ഓടും?
ഇബ്രായി എവിടെ? അപ്പോഴാണ് പൊടി പടലങ്ങല്കിട്യില്‍ നിന്നും രണ്ടു കയ്യും കൊണ്ടു തന്റെ പുറം തടവി കൊണ്ടു ഇബ്രായി ഞങ്ങളുടെ അടുത്തേക്ക് ഓടി അടുത്തത്,
"വിട്ടോ മക്കളെ പുറം വേണമെന്കില്‍ " എണ്ണ ഉപദേശവും
ഒന്നും നോക്കാന്‍ നിക്കാതെ ലോഡ്ങിലെക്ക് വണ്ടി വിട്ടു.
ലോഡ്ജില്‍ എത്തി ഇബ്രായി ഷര്‍ട്ട് ഊറി നോകിയപ്പോഴേക്കും ഞങ്ങളുടെ കണ്ണ് നിറഞ്ഞിരുന്നു. വേദന കൊണ്ടു പുളയുന്ന ഇബ്രായിക്ക് ചൂടു പിടിച്ചും തടവി കൊടുത്തും അന്ന് നേരം നന്നേ വൈകുംവരെ ഞങ്ങള്‍ അടുത്തിരുന്നു.
അന്നത്തെ ആ അടിയുടെ പാടു (അടയാളം) ഇന്നും ഇബ്രായിയുടെ പുറത്ത് ഒരു "ലത്ത്തിപ്പാട്" ആയി മായാതെ കിടക്കുന്നു.................തടവുംബോഴെക്കെയും ഈ കൂടുകരെയും ഇബ്രായി ഒര്കുന്നുണ്ടയിരിക്കണം....
No comments:
Post a Comment