Thursday, October 2, 2008

"മാക്കി ബഷീര്‍" ഞങ്ങളുടെ ഇടയില്‍ ഒരു അമ്പാടിയിലെ ഉണ്ണിക്കുട്ടനായി വിലസുന്ന കാലം.സുന്ദരനും സുമുഖനും ആയ മാക്കി ബഷീറിനെ ഞങ്ങള്‍ സ്നേഹ പൂര്‍വ്വം "മാക്കി"എന്നായിരുന്നു വിളിക്കാറ്.

രാവിലെ മുതലേ തുടങ്ങും കുളി, ഒന്‍പതു മണിക്കുള്ളില്‍ ഏകദേശം ഒന്‍പത് വട്ടം എങ്കിലും കുളിചാലെ പുള്ളിക്ക് തൃപ്തി ആകു‌. പഠിക്കുന്ന കാലത്ത് പലപ്പോഴും പുസ്തകം എന്നൊന്ന് ആ കയ്യില്‍ കണ്ടിട്ടില്ല. നല്ല സുന്ദരക്കുട്ടപ്പന്‍ ആയി ചെത്തി തേച്ചു മിനുക്കി നന്നായി ഡ്രസ്സ് ചെയ്തു രാവിലെ ഇറങ്ങും. ശോബിന ബസ്സിന്റെ ഒന്‍പതു മണിക്കുള്ള ട്രിപ്പില്‍, മുമ്പിലത്തെ വാതിലിനു അടുത്തുള്ള സീറ്റ് അക്കാലത്ത് മാക്കി അല്ലാത ഒരാളും ഇരുന്നു കണ്ടിട്ടില്ല.ഈ സീറ്റ് നഷ്ടപെടാതിരിക്കാന്‍ മൂന്നു രൂപയ്ക്കു എര്യം സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്ത് തിരിച്ചു പാസ് കൊടുത്ത് യാത്ര ചെയ്യുന്ന ഈ മാക്കിക്ക് ഒരായിരം കാമുകിമാര്‍ ഉള്ളതായി ദോഷൈ ദൃക്കുകള്‍ പറയാറുണ്ട്. അത് എനിക്ക് ബോധ്യപ്പെട്ടത് അത്യാസന്ന നിലയിലായ ഒരു രോഗിയെയും കൊണ്ടു ഞങ്ങള്‍ അതാനും പേരു പയ്യന്നുരുള്ള ഒരു സൊകാര്യ ആശുപത്രിയില്‍ ചെന്നപ്പോള്‍ ഉള്ള അനുഭവമാണ്. ഞങ്ങള്‍ രോഗിയെയും കൊണ്ടു എക്സ്രേക്കും ,സ്കാനിങ്ങിന്നും ഓടി നടക്കുമ്പോള്‍ ആശുപത്രിയിലെ ഒരു വെള്ളരി പ്രാവ് ഓടി വന്നു കൊണ്ടു

"ഓ ബഷീര്‍ക്ക ഓര്‍മ്മയുണ്ടോ ഈ മുഖം?" എന്ന് ചോദിച്ചതും മക്കിയുടെ മുഖം ചുവന്നു തുടുക്കുന്നതും ഞാന്‍ നോക്കി നിന്നിടുന്ദ്.

അല്പം കഴിഞ്ഞതിനു ശേഷം മാകിയെ മാറ്റി നിര്തിയിടു ഞാന്‍ ചോദിച്ചു.

അവള്‍ ആരാണ്?

അത് കൂടെ നാടകത്തില്‍ അഭിനയിച്ച ഒരു പെണ്‍കുട്ടിയ"

"എവിടെ ചെന്നാലും ഉണ്ടല്ലോ നിനക്ക് ഓരോ ലൈന്‍?" അസൂയ മൂത്ത ഞാന്‍ അവനോടു അസ്വസ്ഥത പ്രകടിപ്പിച്ചു.

എന്ത് ചെയ്യാം, അല്പം സൌന്ദര്യം കൂടി പോയില്ലേ? അതായ്രി‌ന്നു അവന്റെ മറുപടി.

വായില്‍ വെള്ളം നിറച്ചു വച്ചു കവിളുകളുടെ തുടിപ്പ് കൂടാന്‍ ശ്രമം നടത്ത്തരുന്ടെന്നു പലപോഴായ് എന്നോട് സ്വകാര്യം പറഞ്ഞിട്ടുണ്ട്. എന്തിനെന്ന ചോദ്യത്തിന് അതും ഈ ലൈന്‍ അടിക്ക് ആവശ്യമാനത്രേ.!!!!!

സൌന്ദര്യ വര്‍ധക വസ്തുക്കള്‍ കടം വാങ്ങിയ രൂപ കൊടുത്തു വങ്ങരുണ്ടായിരുന്ന മാക്കി ഇന്നു ഉന്നത നിലയില്‍ എവിടെയോ സ്വസ്ഥം ജീവിക്കുന്നു. അന്നത്തെ ബന്ധങ്ങള്‍ അവന്‍ ഒര്കുന്നോ എന്തോ.....

പ്രിയപ്പെട്ട മാക്കി ....നിന്നെ എന്നും സ്നേഹത്തോടെ ഒര്കരുന്ദ്. നിന്റെ ഒരു കാള്‍ ആഗ്രഹിച്ചു കാത്തു നിക്കരുന്ദ്. ഓര്‍മ്മിക്കാന്‍ നീ മറന്നാലും ഒര്കതിരിക്കാന്‍ എനിക്കാവില്ല മാക്കി...........

2 comments:

Anonymous said...

angane ethra ethra maakiyum jaakkiyum

Unknown said...

ethu enthu katha nan ithuvare onlinil kanditillao ee bloggers
any good luck
by

shouku