Wednesday, September 24, 2008

യാത്ര പോകുന്നവന്റെ വേദന........

ഏഴാം തരം പാസ്സായ എന്നെ വളരെ പ്രതീക്ഷയോടെ എവിടേക്കോ "ദര്സു" പഠിക്കാന്‍ വിടാന്‍ ഉപ്പ നാളുകള്‍ക്ക് മുമ്പു തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. ഏഴാംതരം പാസ് ആയപ്പോള്‍ മകന്‍ ഐ .എ.എസ്. കഴിഞ്ഞ സന്തോഷം ആയിരുന്നു ഉപ്പയുടെ മുഖത്ത്. "മകനെ ദര്സില്‍ അയച്ചു പഠിപ്പിക്കണം, അവന്‍ നന്നായി പഠിക്കും" ഉസ്താദുമാര്‍ ഉപദേശിച്ചു വത്രേ! അങ്ങിനെയാണ് ആദ്യമായി യാത്ര പോകാന്‍ അവസരം ഉണ്ടായത്. ഉമ്മ, ഉപ്പ,പെങ്ങന്മാര്‍, സുഹൃത്തുക്കള്‍, എല്ലാവരെയും വിട്ടു ദൂരെ അന്യ നാട്ടിലേക്കു പെട്ടിയും ബാന്ടവും ഒക്കെ ആയി അന്നൊരു നാള്‍ മറ്റു രണ്ടു കൂടുകാരോടോത്ത് അവരെന്നെ യാത്രയാക്കി. അന്നെന്റെ കൊച്ചു മനസ്സു നിറയെ വേവലാതിയും പരിഭവവും ആയിരുന്നു. കേവലം പന്ത്രണ്ടു വയസ്സ് മാത്രം പ്രായം അയ തന്റെ മകനെ പ്രിഞ്ഞിരിക്കാനുള്ള വിഷമം ഉമ്മയുടെ മുഖത്ത് കാണാമായിരുന്നു. സമ പ്രായക്കാര്‍ തങ്ങളുടെ വീട് മുറ്റത്തും തൊടിയിലും ഓടിച്ചാടി നടക്കുന്നത് വേദനയോടെ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കിയിട്ട് രണ്ടുംകല്‍പിച്ചു ഞാന്‍ യാത്രയായി. ഏറെ സ്വാതന്ത്രിയം വീട്ടില്‍ അനുഭവിച്ചിരുന്ന എനിക്ക് അവിടുത്തെ കര്‍ക്കശ രീതികള്‍ വിഷമം സൃഷ്ടിക്കുമെന്നരിയാമായിരുന്നു പിതാവിന്റെ അഭിലാഷങ്ങള്‍ പ്രിയപ്പെട്ട മകന്‍ തച്ചുടച്ചു കൂടല്ലോ? അന്ന് തന്റെ വേദനകളും വേവലാതികളും ഉപ്പ മനസ്സിലക്കഞ്ഞിട്ടോ,അതോ, നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ മകന്റെ യാത്ര അനിവാര്യമാണെന്ന മിഥ്യ ധാരണയോ? ഒന്നും എനിക്ക് അറിഞ്ഞ്കൂടാ....... രാവിലെ തന്നെ കുളിപിച്ചു പുത്തനുടുപ്പ്‌ അണിയിച്ചു എന്റെ കൈ പിടിച്ചു ഉപ്പ മുന്നോട്ടു നീങ്ങുമ്പോഴും മനസ്സു പ്രക്ഷുബ്ദമായിരുന്നു. ആദ്യമായി വേര്‍പിരിയലിന്റെ വേദന അനുഭവിച്ചത് അങ്ങിനെയാണ്.

കാലങ്ങള്‍ കടന്നു പോയി. ആഗ്രഹങ്ങളുടെ കൂമ്പാരങ്ങളും ആയി മകന്റെ ജോലി സ്വപ്നവും കണ്ടു പാവം എന്റെ പിതാവ് കാത്തിരുന്നു. കേവലം ഡിഗ്രി വരെ പഠിച്ച താന്‍ നാട്ടിലെ എന്നിയലോതുങ്ങാത്ത്ത തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ഇടയില്‍ ഒരു സി ക്ലാസ് മെമ്പര്‍ മാത്രമാണെന്ന തിരിച്ചറിവ് എന്നെ ഒരു ഗല്ഫുകരനവുക എന്നാ ചിന്താഗതിയില്‍ കൊണ്ടു ചെന്നെത്തിച്ചു..ആത്മഹത്യ വക്കിലെത്തിയ സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കനെന്നോണം സുഹൃത്ത് സംഘടിപ്പിച്ച് തന്ന വിസയില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ തയ്യാറായി. വീണ്ടും മറ്റൊരു യാത്ര! അപ്പോഴേക്കും പ്രായാധിക്യത്താല്‍ തീരെ അവശനായ പിതാവ് തന്റെ മകന്റെ തിരിച്ചു വരവ് വരെ തനിക്ക് ആയുസ്സ്‌ നല്‍കണേ എന്നാ പ്രാര്‍ത്ഥനയോടെ യാത്രയാക്കി. കണ്ണീര്‍ കണങ്ങള്‍ വീണു കുതിര്‍ന്ന കൈകള്‍ കൊണ്ടു തന്റെ നിറുകയില്‍ കൈ വച്ചനുഗ്രഹിച്ചു യാത്രയാക്കുമ്പോള്‍ ഈ മകന്റെ മനസ്സു വിങ്ങുകയയിരുന്നെന്നു അന്നെന്റെ പിതാവ് അറിഞ്ഞിരിക്കുമോ? ഒന്നര വര്‍ഷത്തിനു ശേഷം തന്റെ പത്രാസ്സിലുള്ള മടങ്ങി വരവ് കാണാന്‍ കാത്തു നിക്കാതെ ഒരായുഷ്കാലം മുഴുവന്‍ ഞാനാകുന്ന മകന്റെ ഉയര്‍ച്ചകള്‍ മാത്രം സ്വപ്നം കണ്ട എന്റെ പ്രിയപ്പെട്ട ഉപ്പ ഈ ലോകത്തോട്‌ വിട പറഞ്ഞിരുന്നു...ഇന്നാ ലില്ലാ................

പിന്നീട് ഇങ്ങോട്ടുള്ള ഓരോ യാത്രയിലും കണ്ണീരോടെ യാത്രയാക്കാന്‍ മറൊരാള്‍ കൂടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഒറ്റപെടലിന്റെ വേദനകള്‍ ഉള്ളിലൊതുക്കി തേങ്ങുന്ന പ്രിയതമയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരായിരം വട്ടം "പോകരുതേ" എന്ന് പറയുമ്പോഴും അടക്കാനാവാത്ത തേങ്ങല്‍ ഉള്ളിലൊതുക്കി കരയാതിരിക്കാന്‍ പാടു പെടുന്ന ഈ യാത്രക്കാരനെ അവള്‍ മനസിലാക്കി കാണുമോ എന്തോ...........................

3 comments:

Anonymous said...

nannayittund.ezhuth thudaruka

Anil cheleri kumaran said...

വികാരത്തിന്റെ തീവ്രത മുഴുവന്‍ കൊച്ചു വാക്കുകളിലൊതുക്കിയിക്കുന്നു

Hakeem Saqafi said...

assalamu alaikkum suhrthe-thankalude blog valare ishtapettu.enikkum oru bloger avaan aagrahamund. engineyanu blog undakendathennu ariyichu thannal upakaramayirunnu. hakeemakod@yahoo.com