Sunday, September 28, 2008

ഊട്ടി പോലീസിന്റെ ലാത്തിപ്പാട്!

സത്യം പറയാലോ, പത്ത് പൈസ വരുമാനം ഇല്ലായിരുന്ന ആ നാളുകളിലും ആഘോഷവേളകള്‍ അടിച്ച് പൊളിച്ചു സന്തോഷിച്ചിരുന്ന ഞങ്ങളുടെ കഴിഞ്ഞ കാലം ഒരു പെരുന്നാള്‍ ദിനം ആഘോഷിക്കാന്‍ ഊട്ടിയില്‍ എത്തിയപ്പോള്‍ ,ഞങ്ങളുടെ പ്രിപെട്ട സുഹൃത്ത് ഇബ്രായി'ക്ക് കിട്ടിയ ഒരു ലാത്ത്തിയടിയുടെ വേദനിക്കുന്ന ഓര്‍മയിലേക്ക് അറിയാതെ മനസ്സു തെന്നിപ്പോയി............ഇന്നും ആ അടയാളം ഒരു അഭിമാനമായി കൊണ്ടു നടക്കുന്ന പാവം ഇബ്രായി ,"താന്‍ ഉപ്പ് സത്യാ ഗ്രഹത്തില്‍ പന്കെടുത്ത്തപ്പോള്‍ ബ്രിട്ടീഷ് പട്ടാളക്കാരന്റെ അടി ഗാന്ധിജിക്ക് കൊള്ളാതിരിക്കാന്‍ ഉപ്പ തടഞ്ഞപ്പോള്‍ കിട്ടിയതാണെന്ന് " മകനോട് പറഞ്ഞു കൊടുകുന്നത് ദൂരെ നിന്നു കേട്ടിടുണ്ട് പലപ്പോഴും. അത് എന്തോ ആവട്ടെ..നമുക്കു ആ യാത്രയുടെ ആദ്യം മുതല്‍ തന്നെ തുടങ്ങാം.
പെരുന്നാള്‍ ദിനം പതിവു കര്‍മങ്ങള്‍ ധൃതിയില്‍ ഒപ്പിച്ചു ഏകദേശംഎട്ടു പേരടങ്ങുന്ന ഒരു സംഘം ആര്തുലച്ചു കൊണ്ടു ഞങ്ങളുടെ മറ്റൊരു സുഹ്രിത്ത്തിന്റെ വണ്ടിയില്‍ യാത്ര ആരംഭിച്ചുയാത്ര തുടങ്ങുമ്പോള്‍ തന്നെ ഡ്രൈവറും മുതലാളിയും കൂടിയായിരുന്ന സുഹൃത്തിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ വന്നു,
"വണ്ടിയില്‍ എവിടെയും അടിക്കുകയോ പോട്ടിക്കുകയോ ഒന്നും ചെയ്യരുത്, പൊടി പോലും ഉണ്ടാകരുത് കടന് പിടിക്കാന്‍(വണ്ടി അത്രയും വൃത്തിയായി സൂക്ഷിക്കണം എന്നര്ത്ഥം), പോലീസിനെ കാണുമ്പൊള്‍ ഒച്ച വെക്കരുത്...
"ആവാം" ഞങ്ങള്‍ തലകുലുക്കി സമ്മദിച്ചു.
വണ്ടി സ്റ്റാര്‍ട്ട് ആയപ്പോള്‍ തന്നെ തുടങ്ങി" തുടങ്ങട്ടെ ബി ബിസ്മില്ലാ,സ്തുതി മുഴുവന്‍ നിനക്കല്ലാ "
എല്ലാവരും സകല കല വല്ലഭന്മാര്‍ ആയതിനാല്‍ ആരും മിണ്ടാതിരുന്നില്ല. ബാക്കി ഉള്ളവരും ഏറ്റു പാടി.
ഒരു നീണ്ട യാത്ര യുടെ തുടക്കം .......
അര്‍ദ്ധ രാത്രിയോടെ മൈസൂര്‍ എത്തിയ ഞങ്ങള്‍ക് ഒരു റൂമിന് വേണ്ടിയും നന്നേ വിഷമിക്കേണ്ടി വന്നു. വണ്ടി ഒരു ലോഡ്ജില്‍ അടുപ്പ്പിച്ചു റൂം അന്വേഷിച്ച ഞങ്ങള്‍ക്ക് നിരാശ തോന്നി
"നോ റൂം" എന്ത് ചെയ്യും.....അടുത്തടുത്ത ലോഡ്ജില്‍ ഒക്കെ അന്വേഷിച്ചു. എല്ലാവര്കും ഒന്നിച്ചു താമസിക്കാന്‍ മാത്രം റൂം ഒഴിവു ഇല്ലായിരുന്നു എവിടെയും.
അതിനിടയില്‍ മറൊരു ലോഡ്ജില്‍ റൂം അന്വേഷിക്കാന്‍ പോയ ഇബ്രയിയും ശിഹാസും വിയര്‍ത്തു കുളിച്ചു ഓടി ഞങ്ങളുടെ അടുത്തെത്തി .
"എത്രയും പെട്ടെന്ന് നമുക്കു മറ്റെവിടെക്കെങ്ങിലും പോകാം, ഇവിടം അത്ര ശരി അല്ല"
"എന്താ കാര്യം, നിങ്ങള്‍ കാര്യം പറ" ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു.
റൂം അന്വേഷിച്ചു ഒരു പഴയ ലോഡ്ജില്‍ കയറിയ അവരെ റൂം കാണിക്കാം എന്ന് പറഞ്ഞു മുകളിലേക്ക് കൂട്ടി കൊണ്ടു പോയി. ഇടുങ്ങിയ ഒരു മച്ചിന്‍ പുറത്തേക്ക് ആയിരുന്നു അവരെ നയിച്ചത്. അവിടെ വേറെ ഒന്നു രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു. അവിടെ എത്തിയതും "അവരില്‍ ഒരു തടിമാടന്‍ ശിഹാസിന്റെ കുത്തിനു പിടിച്ചു കൊണ്ടു ചോദിച്ചു.
"നിനക്കു റൂം വേണം അല്ലെ? തരാമെടാ അതിന് മുമ്പു നിന്റെ ഒക്കെ പോക്കറ്റില്‍ ഉള്ളത് പുരതെടുക്ക് ആദ്യം."
പൊതുവെ പേടിതൊണ്ടനായ ശിഹാസും പാവം ഇബ്രയിയും നിന്നു വിറക്കാന്‍ തുടങ്ങി. മദ്യ ലഹരിയില്‍ ആയിരുന്ന തടിമടന്റെ കയ്യില്‍ നിന്നും എങ്ങിനെ എല്ലാമോ രക്ഷപെട്ടിട്ടാണ് അവരുടെ ഈ വരവ്. രണ്ടു പേരും നന്നേ പേടിച്ചിരുന്നു...അവര്‍ക്ക് എത്രയും പെട്ടെന്ന് റൂം കിട്ടി ഇല്ലയെന്കില്‍ എവിടെ എങ്കിലും ഇരുന്നു പോവും എന്ന് തോന്നി. അതോടു കൂടി ചെലവ് കുറഞ്ഞ റൂം എന്നത് വിട്ടു നല്ല ലോഡ്ജില്‍ തന്നെ മുറി എടുക്കാന്‍ തീരുമാനിച്ചു. സുരക്ഷിതം എന്ന് തോന്നിയ ഒരു വലിയ ലോഡ്ജില്‍ റൂം എടുത്തു കുളി ഒക്കെ കഴിഞ്ഞു ശിഹാസിന്റെ കഥ പറഞ്ഞു മറ്റുള്ളവര്‍ ചിരിക്കുമ്പോഴും അവരുടെ രണ്ടു പേരുടേയും മുഖം മ്ലാനം ആയിരുന്നു.
പിറ്റേ ദിവസം നാട്ടുകാരനും സുഹൃത്തും ആയിരുന്ന റോയിയെ തിരഞ്ഞു കണ്ടു പിടിച്ചു. കാരണം തലേ ദിവസത്തെ സംഭവം റോയിയെ പോലെ അവിടം പരിചയം ഉള്ള ഒരാളെ കൂടിയേ തീരു എന്നായി. റോയ് വന്നതോട് കൂടി അവിടെ ഉള്ള മിക്കവാറും എല്ലാ സ്ഥലങ്ങളും ഞങ്ങളെ കൊണ്ടു പോയി കാണിക്കാനും, കാണാനും ഉള്ള അവസരം ഒത്തു വന്നു. അന്ന് വൈകുന്നേരം വൃന്ദാ വനം പാര്‍കില്‍ എത്തി.
കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഒരു പാടു നേരം ഞങ്ങള്‍ ആ പാര്‍കില്‍ ചിലവഴിച്ചു. ഒടുക്കം ലോഡ്ങിലെക്ക് മടങ്ങാനും അടുത്ത ദിവസം ടിപ്പുവിന്റെ കബറിടം സന്ദര്‍ശിക്കാനും തീരുമാനിച്ച് മടക്ക യാത്രയ്ക്കു വേണ്ടി ഞങ്ങള്‍ വണ്ടിയുടെ അടിത്ത്തെക്ക് നടക്കുകയായിരുന്നു. ഞങ്ങള്‍ക്ക് തൊട്ടു പിന്നിലായി നീങ്ങിയിരുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാര്‍ മദ്യ ലഹരിയില്‍ പാട്ടിനൊപ്പം കയ്യന്കളിയും തുടങ്ങി. അവരില്‍ ഒരുവന്‍ അതുവഴി വന്ന സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കയറി പിടിച്ചതും പെണ്‍കുട്ടിയുടെ കൂടെയുണ്ടയിരുന്നവരുമായി പൊരിഞ്ഞ അടി തുടങ്ങി.
പാവം ഇബ്രായി അതിനിടയില്‍ കുടിങ്ങിയെന്നു മാത്രമല്ല , പുള്ളിക്കാരന്‍ അടി ആസ്വദിക്കുകയായിരുന്നു. പെട്ടെന്ന് ദ്യുട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തലങ്ങും വിലങ്ങും അടി തുടങ്ങി.
ഇബ്രയിയെ കാണാതെ എങ്ങിനെ ഓടും?
ഇബ്രായി എവിടെ? അപ്പോഴാണ് പൊടി പടലങ്ങല്കിട്യില്‍ നിന്നും രണ്ടു കയ്യും കൊണ്ടു തന്റെ പുറം തടവി കൊണ്ടു ഇബ്രായി ഞങ്ങളുടെ അടുത്തേക്ക് ഓടി അടുത്തത്,
"വിട്ടോ മക്കളെ പുറം വേണമെന്കില്‍ " എണ്ണ ഉപദേശവും
ഒന്നും നോക്കാന്‍ നിക്കാതെ ലോഡ്ങിലെക്ക് വണ്ടി വിട്ടു.
ലോഡ്ജില്‍ എത്തി ഇബ്രായി ഷര്‍ട്ട്‌ ഊറി നോകിയപ്പോഴേക്കും ഞങ്ങളുടെ കണ്ണ് നിറഞ്ഞിരുന്നു. വേദന കൊണ്ടു പുളയുന്ന ഇബ്രായിക്ക് ചൂടു പിടിച്ചും തടവി കൊടുത്തും അന്ന് നേരം നന്നേ വൈകുംവരെ ഞങ്ങള്‍ അടുത്തിരുന്നു.
അന്നത്തെ ആ അടിയുടെ പാടു (അടയാളം) ഇന്നും ഇബ്രായിയുടെ പുറത്ത് ഒരു "ലത്ത്തിപ്പാട്" ആയി മായാതെ കിടക്കുന്നു.................തടവുംബോഴെക്കെയും ഈ കൂടുകരെയും ഇബ്രായി ഒര്കുന്നുണ്ടയിരിക്കണം....

Wednesday, September 24, 2008

യാത്ര പോകുന്നവന്റെ വേദന........

ഏഴാം തരം പാസ്സായ എന്നെ വളരെ പ്രതീക്ഷയോടെ എവിടേക്കോ "ദര്സു" പഠിക്കാന്‍ വിടാന്‍ ഉപ്പ നാളുകള്‍ക്ക് മുമ്പു തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. ഏഴാംതരം പാസ് ആയപ്പോള്‍ മകന്‍ ഐ .എ.എസ്. കഴിഞ്ഞ സന്തോഷം ആയിരുന്നു ഉപ്പയുടെ മുഖത്ത്. "മകനെ ദര്സില്‍ അയച്ചു പഠിപ്പിക്കണം, അവന്‍ നന്നായി പഠിക്കും" ഉസ്താദുമാര്‍ ഉപദേശിച്ചു വത്രേ! അങ്ങിനെയാണ് ആദ്യമായി യാത്ര പോകാന്‍ അവസരം ഉണ്ടായത്. ഉമ്മ, ഉപ്പ,പെങ്ങന്മാര്‍, സുഹൃത്തുക്കള്‍, എല്ലാവരെയും വിട്ടു ദൂരെ അന്യ നാട്ടിലേക്കു പെട്ടിയും ബാന്ടവും ഒക്കെ ആയി അന്നൊരു നാള്‍ മറ്റു രണ്ടു കൂടുകാരോടോത്ത് അവരെന്നെ യാത്രയാക്കി. അന്നെന്റെ കൊച്ചു മനസ്സു നിറയെ വേവലാതിയും പരിഭവവും ആയിരുന്നു. കേവലം പന്ത്രണ്ടു വയസ്സ് മാത്രം പ്രായം അയ തന്റെ മകനെ പ്രിഞ്ഞിരിക്കാനുള്ള വിഷമം ഉമ്മയുടെ മുഖത്ത് കാണാമായിരുന്നു. സമ പ്രായക്കാര്‍ തങ്ങളുടെ വീട് മുറ്റത്തും തൊടിയിലും ഓടിച്ചാടി നടക്കുന്നത് വേദനയോടെ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കിയിട്ട് രണ്ടുംകല്‍പിച്ചു ഞാന്‍ യാത്രയായി. ഏറെ സ്വാതന്ത്രിയം വീട്ടില്‍ അനുഭവിച്ചിരുന്ന എനിക്ക് അവിടുത്തെ കര്‍ക്കശ രീതികള്‍ വിഷമം സൃഷ്ടിക്കുമെന്നരിയാമായിരുന്നു പിതാവിന്റെ അഭിലാഷങ്ങള്‍ പ്രിയപ്പെട്ട മകന്‍ തച്ചുടച്ചു കൂടല്ലോ? അന്ന് തന്റെ വേദനകളും വേവലാതികളും ഉപ്പ മനസ്സിലക്കഞ്ഞിട്ടോ,അതോ, നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ മകന്റെ യാത്ര അനിവാര്യമാണെന്ന മിഥ്യ ധാരണയോ? ഒന്നും എനിക്ക് അറിഞ്ഞ്കൂടാ....... രാവിലെ തന്നെ കുളിപിച്ചു പുത്തനുടുപ്പ്‌ അണിയിച്ചു എന്റെ കൈ പിടിച്ചു ഉപ്പ മുന്നോട്ടു നീങ്ങുമ്പോഴും മനസ്സു പ്രക്ഷുബ്ദമായിരുന്നു. ആദ്യമായി വേര്‍പിരിയലിന്റെ വേദന അനുഭവിച്ചത് അങ്ങിനെയാണ്.

കാലങ്ങള്‍ കടന്നു പോയി. ആഗ്രഹങ്ങളുടെ കൂമ്പാരങ്ങളും ആയി മകന്റെ ജോലി സ്വപ്നവും കണ്ടു പാവം എന്റെ പിതാവ് കാത്തിരുന്നു. കേവലം ഡിഗ്രി വരെ പഠിച്ച താന്‍ നാട്ടിലെ എന്നിയലോതുങ്ങാത്ത്ത തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ഇടയില്‍ ഒരു സി ക്ലാസ് മെമ്പര്‍ മാത്രമാണെന്ന തിരിച്ചറിവ് എന്നെ ഒരു ഗല്ഫുകരനവുക എന്നാ ചിന്താഗതിയില്‍ കൊണ്ടു ചെന്നെത്തിച്ചു..ആത്മഹത്യ വക്കിലെത്തിയ സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കനെന്നോണം സുഹൃത്ത് സംഘടിപ്പിച്ച് തന്ന വിസയില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ തയ്യാറായി. വീണ്ടും മറ്റൊരു യാത്ര! അപ്പോഴേക്കും പ്രായാധിക്യത്താല്‍ തീരെ അവശനായ പിതാവ് തന്റെ മകന്റെ തിരിച്ചു വരവ് വരെ തനിക്ക് ആയുസ്സ്‌ നല്‍കണേ എന്നാ പ്രാര്‍ത്ഥനയോടെ യാത്രയാക്കി. കണ്ണീര്‍ കണങ്ങള്‍ വീണു കുതിര്‍ന്ന കൈകള്‍ കൊണ്ടു തന്റെ നിറുകയില്‍ കൈ വച്ചനുഗ്രഹിച്ചു യാത്രയാക്കുമ്പോള്‍ ഈ മകന്റെ മനസ്സു വിങ്ങുകയയിരുന്നെന്നു അന്നെന്റെ പിതാവ് അറിഞ്ഞിരിക്കുമോ? ഒന്നര വര്‍ഷത്തിനു ശേഷം തന്റെ പത്രാസ്സിലുള്ള മടങ്ങി വരവ് കാണാന്‍ കാത്തു നിക്കാതെ ഒരായുഷ്കാലം മുഴുവന്‍ ഞാനാകുന്ന മകന്റെ ഉയര്‍ച്ചകള്‍ മാത്രം സ്വപ്നം കണ്ട എന്റെ പ്രിയപ്പെട്ട ഉപ്പ ഈ ലോകത്തോട്‌ വിട പറഞ്ഞിരുന്നു...ഇന്നാ ലില്ലാ................

പിന്നീട് ഇങ്ങോട്ടുള്ള ഓരോ യാത്രയിലും കണ്ണീരോടെ യാത്രയാക്കാന്‍ മറൊരാള്‍ കൂടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഒറ്റപെടലിന്റെ വേദനകള്‍ ഉള്ളിലൊതുക്കി തേങ്ങുന്ന പ്രിയതമയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരായിരം വട്ടം "പോകരുതേ" എന്ന് പറയുമ്പോഴും അടക്കാനാവാത്ത തേങ്ങല്‍ ഉള്ളിലൊതുക്കി കരയാതിരിക്കാന്‍ പാടു പെടുന്ന ഈ യാത്രക്കാരനെ അവള്‍ മനസിലാക്കി കാണുമോ എന്തോ...........................

Friday, September 19, 2008

ശാന്തി തേടുന്ന ഇന്ത്യ .

കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേള്‍കുന്ന റിപ്പോര്‍ട്ടുകള്‍ മതേതര ഇന്ത്യയുടെ അന്ത :സ്സത്തക്ക് യോജിക്കുന്നവയല്ല. ഒറിസ യില്‍ തുടങ്ങി ഇങ്ങു കര്‍ണാടകവും കടന്നു കേരള അതിര്‍ത്തി പ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്ന അക്രമ സംഭവങ്ങള്‍ അതാണല്ലോ വിളിച്ചോതുന്നത്? ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ ഏകപക്ഷിയമായി അടിച്ച് തകര്കുകയും വിശ്വാസികളെ വെട്ടിക്കൊലപെടുത്ത്തുകയും ചെയ്യുന്ന നിഷ്ടുരത ഈ നാടിന്‍റെ മതേതര സമാധാനം തകര്‍ക്കാന്‍ ചില തല്പര കഷികള്‍ മനപുര്‍വം ശ്രമിക്കുകയാണെന്ന് വ്യക്തമാക്കുന്നു. ഇവിടെ ആര് ആര്‍ക്കാണ് എതിര്? ഹിന്ദുക്കള്‍ ക്രിസ്ത്യനികല്കോ? മുസ്ലിംകള്‍ ഹിന്ടുക്കള്കോ? ക്രിസ്ത്യാനികള്‍ മുസ്ലിംകല്കോ? സിക്കുകാരനും ജൈന മത വിശ്വാസിയും തമ്മില്‍ ശത്രുതയുണ്ടോ? "ഇല്ല" എന്ന് തന്നെ ആണ് ഉത്തരം. പിന്നെ ഈ ആയുധമെടുക്കുന്നവാര്‍ ആര് എന്ന ചോദ്യം പ്രസക്തമാകുന്നു. അധികാരത്തിന്റെ കോട്ട കൊത്തലങ്ങളിലേക്ക് കയറി പറ്റാനുള്ള ചവിട്ടുപടി ആയി , ശാശ്വത സമാധാനവും ശാന്തിയും മാത്രം അനുശാസിക്കുന്ന മതങ്ങളുടെ പേരു ദുരുപയോഗം ചെയ്യുന്ന അധികാര ദുര മൂത്ത ചിലരുടെ കരങ്ങള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്ത്തിക്കുന്നില്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഏത് മത വിശ്വസിക്കും തങ്ങളുടെ മതം പഠിക്കാനും ,പഠിപ്പിക്കാനും, പ്രചരിപ്പിക്കാനും ഉള്ള സ്വാതന്ത്രിയം ഈ രാജ്യത്ത് ഉണ്ടെന്നിരിക്കെ കയ്യൂക്കിന്റെ ബലത്തില്‍ വിശ്വാസ സ്വാതന്ത്രിയം അടിച്ചമര്‍ത്താനുള്ള ഇത്തരം ചിദ്ര ശക്തികളുടെ പ്രവര്ത്തനം രാജ്യത്തെ ആശന്തിയിലേക്ക് മാത്രമെ നയിക്കു‌. മതം അറിയുന്ന ഒരു വിശ്വാസിയേയും ഇത്തരം ദുഷ്ട ശക്തികളുടെ ആഹ്വനങ്ങല്ക് ചെവികൊടുക്കാന്‍ കിട്ടില്ല എന്ന കാര്യം വളരെ വ്യക്തം..........

അധികാരത്തിന്റെ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ബോംബ് സ്ഫോടന രംഗംങള്‍ ടി.വി, യിലൂടെ കണ്ടു കൊണ്ടിരുന്ന പതിനായിരങ്ങളുടെ മനസ്സില്‍ നിന്നും ഉയരുന്ന ശാപവാക്കുകള്‍ മാത്രം മതി ഇതു ചെയ്തവര്‍ കത്തി ചാംബലവാന്‍ ഒന്നുമറിയാത്ത കുറെ പാവപ്പെട്ട മനുഷ്യരെ ചുട്ടു കൊന്നിട്ട് ഇവര്‍ എന്ത് നേടി? ഇവിടെ നഷ്ടം അച്ഛനെ നഷ്ടപെട മകനും, ഭര്‍ത്താവിനെ നഷ്ടപെട്ട ഭാര്യക്കും, സഹോദരനെ നഷ്ടപെട സഹോദരിക്കും,ഒക്കെ അല്ലെ? ഇതൊക്കെയും നഷ്ടപെടുത്തി ദൂരെ ഒളിച്ചിരുന്ന് കണ്ടു രസിക്കുന്ന ഇത്തരം നരബോജിക്ലെ കണ്ടെത്തുന്നതില്‍ അധികാര കേന്ദ്രങ്ങള്‍ അമാന്തം കാണിച്ചു കൂടാ. യഥാര്ത്ഥ കാരണക്കാരെ കണ്ടെത്തുന്നതിനു പകരം മുന്കൂടിയുള്ള ലിസ്റ്റ് വെച്ചു കൊണ്ടാവര്ത് പ്രതികളെ പിടിക്കലും, ശിക്ഷിക്കളും ...യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യണം. വൈകാതെ തന്നെ സത്യം പുറത്ത് വരട്ടെ എന്ന് നമുക്കു പ്രര്‍ത്ത്തിക്കം.......

മതം അറിയുന്ന വിശ്വാസികള്‍ തങ്ങളുടെ മതം അനുശാസിക്കുന്ന നന്മകള്‍ ജീവിതത്തില്‍ പകര്‍ത്തി മുന്നോട് പോകട്ടെ. രാമായണവും മഹാഭാരതവും, പുണ്യ പുരാണങ്ങളും അറിഞ്ഞ ഹിന്ധുവിണോ, ഖുറാനും തിരുസുന്നത്തും ജീവിത ചര്യ ആക്കിയ മുസ്ലിമിണോ, ബൈബിള്‍ അടുത്തറിയുന്ന ക്രിസ്ത്യനിക്കോ ഈ രാജ്യത്തിനെതിരായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗ ഭാക്കവാന്‍കഴിയില്ല തന്നെ........
നല്ല നാളുകള്‍ മാത്രം പുലരട്ടെ......................... ജയ് ഹിന്ദ്‌!

Tuesday, September 16, 2008

പാര്‍ട്ട് -മുന്‍

ഒടുക്കം നാടകം സ്റ്റേജില്‍ അവതരിപ്പിക്കാനുള്ള ഊഴം വന്നെത്തി. കര്‍ട്ടന്‍ ഉയരുമ്പോള്‍ വിധി, ഫാദര്‍,ഹാജിയാര്‍, നമ്പുതിരി, ഈ നാള് പേരും ചങ്ങലയാല്‍ ബ്ന്ധനസ്തരായി കമിഴ്ന്നു കിടന്നിട്ടുണ്ടാവും . കര്‍ട്ടന്‍ ഉയരുന്നതോട് കൂടി നാലു പേരും സാവധാനം എഴുന്നേറ്റു അവരവരുടെ ഡയലോഗ് പറയണം. പക്ഷെ, കര്‍ട്ടന്‍ ഉയരുന്നതോട് കൂടി ജീവിതത്തില്‍ സ്റ്റേജ് നിര്മിക്കനല്ലാതെ ഒരിക്കലും അവതരിപ്പിക്കാന്‍ കയറിയിട്ടില്ലാത്ത ബാപ്പുട്ടി തന്റെ മുന്നില്‍ ഇരിക്കുന്ന കാണികളെ കണ്ടു സഭ കമ്പം കൊണ്ടു വിറക്കാന്‍ തുടങ്ങി. വിറയുടെ കടിന്യമാവാം കയ്യില്‍ കെട്ടിയിരുന്ന ചങ്ങലയുടെ ശബ്ദം ഉച്ത്തിലയിക്കൊണ്ടിരുന്നു. ബാപ്പുട്ടി ഒഴിച്ച് മറ്റുള്ളവര്‍ ചിരിയുടെ വക്കിലെത്തി.....അടുത്ത ഊഴം ബാപ്പുട്ടി യുടെ സംഭാഷണം ആണ്. എന്താണ് ആ ബാന്ടത്തില്‍ ഇട്ടിരിക്കുന്നത്" എണ്ണ ടെയലോജ് രണ്ടും കല്പിച്ചു "എന്താണ് ആ പാദത്തില്‍ ഇട്ടിരിക്കുന്നത്" എന്നുറക്കെ പറഞ്ഞു കഴിഞ്ഞ ഉടനെ "അയ്യോ എനിക്ക് തെട്ടിപോയെട "എന്നും പറഞ്ഞു സ്ക്രിപ്റ്റ് റീഡര്‍ ഹസ്സുവിനെ ദയനീയമായി നോക്കാന്‍ തുടങ്ങി. പക്ഷെ രാജു കയറി അവന്റെ സംഭാഷണം കത്തിച്ചു വിട്ടത് കൊണ്ടു അന്ന് കാണികള്‍ ചെരിപ്പ് എറിഞ്ഞില്ല..........
അന്നത്തെ ബപ്പുട്ടിയുടെ മുഖം ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ ആവില്ല തന്നെ. ആ രംഗം മാസങ്ങളോളം ഓര്ത്തു ചിരിക്കാന്‍ ഞങ്ങള്‍ക്ക് വക നല്കി............

Saturday, September 13, 2008

ജിമ്മിസ് ക്ലബും ഒരു നാടകവും-2

അങ്ങിനെ കാത്തിരുന്ന മല്‍സര ദിനം വന്നെത്തി. അതിനും എത്രയോ മുംബ് തന്നെ നാടക ട്രസ്സുകള്‍ ബുക്ക് ചെയ്യാമെന്ന് ചീരന്‍ ഏറ്റിരുന്നു . മല്‍സര സമയം അടുത്തെത്തി. എല്ലാവരോടും മല്‍സര സ്ഥലത്തേക്ക് പൊക്കോളാന്‍ പറഞ്ഞിട്ട് സംവിധായകന്‍ നാടക ഡ്രസ്സ് കൊണ്ടുവരാന്‍ പോയി. എന്ത് തന്നെ ആയാലും നിശ്ചിത സമയത്തിന് മുംബ് എല്ലാ സജീകര്നങ്ങളും ആയി ഞാന്‍ അവിടെ എതതീയീരീക്കും എന്ന പതിവു വീരവാദവും നടത്താന്‍ മറന്നില്ല. എന്നാല്‍ വിധി എന്ന കഥാപാത്രം അണിയേണ്ടുന്ന ഒരു കോട്ട് ഇതുവരെ കണ്ടെതനയില്ലെന്ന അറിയിപ്പ് കിടിയതിനെ തുടരന് അത് തേടിയുള്ള പരക്കം പാച്ചിലില്‍ ഒടുവില്‍ ശ്രിമന്‍ "ആലിക്ക" തണുപ്പ് കാലത്ത് മാത്രം പുറത്തിറക്കുന്ന ഒരു ഭീമാകാരന്‍ കോട്ട് കണ്ടെത്താനായി. ആശ്വാസം!! പരിപാടി കഴിഞ്ഞാല്‍ അലക്കി വൃത്തി ആക്കി തിരിച്ച്ചെല്പികമെന്ന വ്യവസ്ഥയില്‍ വര്‍ഷങ്ങളായി വെള്ളം കാണാത്ത കൊട്ടുമായി ഷുകുര്‍,ഒപ്പം ഞങ്ങളും മത്സരം നടക്കുന്ന സ്ഥലത്തേക്ക് യാത്ര ആയി . അപ്പോഴേക്കും ചീരന്‍ ബാക്കി സെറ്റിങ്ങ്സും ആയി അവിടെ എത്തിയിരുന്നു. ഞങ്ങള്‍ എത്താന്‍ വൈകിയതില്‍ അല്പം ചൂടാവാന്‍ ചീരന്‍ ശ്രമിചെന്കിലും ഉരുളക്ക്‌ ഉപ്പേരി അന്ന കണക്കെ മറുപടിയുമായി ലെക്സ് രാജു അതിനെ നേരിട്ടു. ചിലവിന്റെ കണക്കു കുട്ടാനും കുറയ്ക്കാനും ഇടകിടെ ശ്രമിക്കുന്ന ചീരനെ നോക്കി രാജു കയര്‍ത്തു." നാരങ്ങ വെള്ളം കുടിച്ച കണക്കു പറയല്‍ പിന്നിട് ആകാം, ഇപ്പൊ സംഗതി ബന്ങിയായി അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുവനാ നോക്കേണ്ടത്" ..എന്നിട്ടും ഫാദര്‍ കടുവാക്കുളം "(ബാപ്പുട്ടി- ഒറിജിനല്‍ പേര്‍ അല്ല) അണിയേണ്ട ലോഹ എവിടെ? ഒടുക്കം അതിന് പ്ര്ത്യേഗം ചെലവ് നിശ്ചയിച്ചു ചീരന്‍ തന്നെ പുറപ്പെട്ടു. അതും എത്തിച്ചു .....ചെലവ് താങ്ങാന്‍ ആവുന്നതയിരുന്നില്ലാ..........................

തുടരും .....

Thursday, September 11, 2008

ജിമ്മീസ് ക്ലബും ഒരു നാടകവും

വര്‍ഷങ്ങള്‍ക്ക് മുംബ് ഞങ്ങള്‍ സജീവമായി ജിമ്മി സ്പോര്‍ട്സ് ക്ലബ്ബില്‍ പ്രവര്ത്തിക്കുന്ന കാലം. ആയിടക്ക് വന്ന ഒരു പഞ്ചായത്ത്‌ മേളക്ക് ഞങ്ങള്‍ ഏതാനും ഐറ്റം മല്‍സരങ്ങളില്‍ മല്‍സരിക്കാന്‍ ഇട ആയി. പ്രധാനമായി ഞങ്ങള്‍ മല്‍സരിച്ച ഒരിനം നാടകം ആയിരുന്നു. അതിന് പ്രേരകമായത് ആ നാടകത്തില്‍ എല്ലാമെല്ലാമായ ചീരന്‍ ആയിരുന്നു താനും. ആ നാടകത്തിന്റെ സംവിധാനം, രചന, എന്ന് വേണ്ട , എന്തെല്ലാം വേണോ അതെല്ലാം ചീരന്‍ തന്നെ! മാസങ്ങള്‍ക്ക് മുമ്പു തന്നെ പ്രാക്ടീസ് തുടങ്ങി. അന്ന് ഞങ്ങളുടെ പ്രധാന കേന്ദ്രം ഒടെര ആയിരുന്നു. സോറി! നാടകത്തില്‍ അഭിനയിക്കുന്ന നടന്മാരെ പരിചയപെടുത്താന്‍ മറന്നു.....കേന്ദ്ര കഥാപാത്രമായ "വിധി " ആയി വേഷമിടുന്നത് ഷുകുര്‍ തന്നെ. ഒരു ഹാജിയാരുടെ വേഷവുമായി രാജു , പിന്നെ ഈ ഞാന്‍, ബാപ്പുട്ടി (ഒറിജിനല്‍ നാമം അല്ല), സംവിധായകന്‍ പ്രധാന വേഷം ചെയു‌നുന്ദ് . . സംവിധായകന്‍ നേരെ എതിര്‍ മാത്രമെ രാജു പറയു ...............
CONTINUE.........

Saturday, September 6, 2008

ആശംസകള്‍



റമദാന്‍ മുബാറക്


ഒപ്പം


ഓണാശംസകള്‍

സി .ടി. പി. ആലക്കാട്.


Wednesday, September 3, 2008

പുണ്യങ്ങളുടെ പൂക്കാലം

ഒരു റമദാന്‍ കുടി നമ്മിലേക്ക്
കടന്നു വന്നിരിക്കുന്നു. പുണ്യങ്ങളുടെ
പുക്കാലമായ ഇനിയുള്ള ദിനങ്ങള്‍ ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം ആത്മീയ നേട്ടങ്ങളുടെ സുവര്‍ണ ദിനങ്ങളാണല്ലോ?
കഴിഞ്ഞ പതിനൊന്നു മാസക്കാലം നാം ചെയ്തു കുട്ടിയ പാപങ്ങളുടെ കുംബാരം - അവയൊക്കെയും കഴുകി കളയാന്‍ സര്‍വശക്തന്‍ നമുക്കു നല്കിയ ഈ അനുഗ്രഹീത ദിനങ്ങള്‍ അവസരം നല്കുന്നു. വ്രതം കേവലം പ്രഭാതം മുതല്‍ പ്രദോഷം
വരെയുള്ള പട്ടിണി കിടക്കല്‍
മാത്രമല്ലെന്ന ബോധം അവനിലുന്ടെന്കില്‍ തന്നെ ഒരു പരിധി വരെ നന്മകളിലുന്നിയ ജീവിത രീതി പിന്‍തുടരാന്‍ ഒരു മുസ്ലിം പ്രേരിതനവുന്നു. പരിശുദ്ധ ഖുറാന്‍ അവതരിച്ച മാസം,ലൈലത്തുല്‍ ഖദര്‍ എന്ന ആയിരം രവുകലെക്കളും ശ്രേഷ്ടമായ ഒരു രാവ് , ഇവ കൊണ്ടൊക്കെ അനുഗ്രഹീതമായ ഈ മാസത്തില്‍ നമ്മുടെ വാക്കുകളും പ്രവര്‍ത്ത്തികലോക്കെയും ദൈവീക പ്രീതി കാംക്ഷിച്ചു കൊണ്ടാവട്ടെ..... സ്വോര്‍ഗിയാ
കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും ചെയ്യുന്ന പരിശുദ്ധ റമദാന്‍ ദിനങ്ങള്‍
നന്മ ചെയ്യുവാനും, ഖുര്‍ആന്‍ പഠിക്കാനും പരായണം ചെയ്യുവാനും, തന്റെ മുതലില്‍ നിന്നും തന്നാലാവുന്നത് ദീനിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാനും നിര്‍ബന്ധിത സകാത്ത് കൊടുത്ത് വീടുവാനും ഓരോരുത്തരും
ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സമാധാനത്തിന്റെയും ശാന്തിയുടെയും മതമായ ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നന്മ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.....
റമദാന്‍ മുബാറക് .........സി .ടി .പി, ആലക്കാട്