ജീവിത പ്രാരാബ്ദങ്ങള്‍ ഒന്നു കൊണ്ടു മാത്രം ജനിച്ചു വളര്‍ന്ന സ്വന്തം ഗ്രാമം വിട്ടു ഇങ്ങു ദൂരെ മറ്റൊരു ദേശത്ത് എത്തി ജോലി ചെയ്യുന്ന ഹത ഭാഗ്യനായ ഒരു ചെറുപ്പക്കാരന്റെ കുസൃതികള്‍ നിറഞ്ഞ കുറെ ഓര്‍മ്മകള്‍ ക്രമം തെറ്റിയ വരികലിളുടെ........
Saturday, October 18, 2008
പാക്കരന്റെ "കോയി"
ഞാന് ഇന്ത്യന്‍ സ്വതന്ത്രിയ ചരിത്രത്തിന്റെ ഒരു ചൂടേറിയ അദ്ധ്യായം എഴുതാന്‍ പോകുകയാണെന്ന് തെറ്റിധരിച്ചു പോകരുത്. തന്റെ മാനേജര്‍ക്ക്(കണക്കപ്പിള്ള) എന്റെ യദാര്‍ത്ഥ പേര് പോരെന്നു തോന്നിയത് കൊണ്ടോ, നിലവിലുള്ള പേരിനു അത്ര "പത്രാസ്" പോരെന്നു കണ്ടത് കൊണ്ടോ ഒരു പഴയ മുതലാളി മൂരാച്ചി എന്നെ വിളിച്ചിരുന്ന പേരാ മുകളില്‍ കുറിച്ച ആ മഹാന്റെ നാമം. പട്ടണക്കാട് ഒരു അരി മില്ലില്‍ കണക്കപ്പിള്ളയായി എത്തിയ എന്റെ "തവിട് " കയറി അടഞ്ഞു പോയ ഒരു വ്യാഴ വട്ടക്കാലത്ത്തെ "പോടീ അരി(ബ്രോകെന്‍ റൈസ്)" ആയി മാറിപ്പോയ കുറെ നാളുകള്‍, അവിടെ കണ്ട കുറെ ജീവിതങ്ങള്‍, നെല്ല് കളത്തില്‍ മൊട്ടിട്ടു പൂക്കുകയും കായ്കുകയും ചെയ്ത കുറെ പ്രേമങ്ങള്‍ , അവരുടെ ഇടയില്‍ ഒരു "കിംഗ് മേകര്‍" ആയി വിലസിയ "ഫക്രുദീന്‍" എന്ന "മൂക്കില്ല രാജ്യത്തെ മുറി മൂക്കന്‍ രാജാവിന്റെ " രസകരമായ കുറെ അനുഭവങ്ങള്‍ വായിക്കുന്ന നിങ്ങള്‍ക്ക് മടുപ്പ് തോന്നുമെന്കിലും, എഴുതുന്ന എനിക്ക് ആ മുതലാളിയെ ഓര്‍ക്കാന്‍ ഇതല്ലാതെ മറ്റു വഴികളില്ല തന്നെ.
തളിയംപരംബിലെ മത്തി മാര്‍കെറ്റില്‍ അട്ടിയിട്ടിരുന്ന ചാള മത്തി, നെയ്മീന്‍, ചെമ്മീന്‍ തുടങ്ങിയ മല്‍സ്യങ്ങളുടെ വലിയ പ്ലാസ്റ്റിക് ബോക്സില്‍ നിന്നും ഒലിച്ചിറങ്ങുന്ന വൃത്തികെട്ട ചളിവെള്ളത്തില്‍ നിന്നും, നടന്നും ഇരുന്നും കൊണ്ട് മത്തി കൊട്ടകളുടെ കണക്കു എഴുതി കൊണ്ടിരുന്ന എന്നെ കൈ പിടിച്ച് ഉയര്താനെന്നോണം ഒരു ദൈവ ദൂതനെ പോലെ എന്റെ മുന്നില്‍ എത്തിയ 'ഹുസൈന്‍' എന്ന ചെറുപ്പക്കാരന്റെ മോഹന വാഗ്ദാനങ്ങളില്‍ ഹരം കയറിയ ഞാന്‍ മീന്‍ നാറുന്ന 'കണക്കു പുത്തകം' വലിച്ചെറിഞ്ഞു പോടാ പന്നി എന്ന് മനസ്സില്‍ ശപിച്ചു കൊണ്ട് ,നല്ല ഒന്നാന്തരം പാന്റും, ഇസ്തിരി ഇട്ടു മടക്കി ലെവല്‍ ആക്കിയ മഞ്ഞ വരയന്‍ ഷര്‍ട്ടും, ഏതോ ബന്ധു ദുബായില്‍ നിന്ന് വന്നപ്പോള്‍ എനിക്ക് സമ്മാനിച്ച സൈഡ് പൊട്ടിയ ഷൂസും ഒക്കെ ഇട്ടു പട്ടണക്കാട് എത്തിയപ്പോള്‍ ജില്ലയില്‍ പുതുതായി എത്തിയ ജില്ല കലക്ടറുടെ " പത്രാസും വടായിയും" ആയിരുന്നു മനസ്സില്‍.
ഇന്‍കം ടാക്സിന്റെയും സെയില്‍ ടാക്സിന്റെയും കണക്കുകള്‍ എഴുതി സൂക്ഷിക്കുക, മാസാമാസം ടാക്സ് രിടനുകള്‍ ബന്ധപെട്ട ഓഫീസിലെത്ത്തിച്ചു നികുതി അടക്കുക,മില്ലിലെ തൊഴിലാളികളുടെ ശമ്പള വിതരണവും നിയന്ത്രണവും,ദൂര സ്ഥലങ്ങളില്‍ പോയി "പ്രോടക്ഷന് "വേണ്ട നെല്ലിനു ഓര്‍ഡര്‍ ചെയ്തു സാധനം എത്തിക്കുക ,ബാന്ക് ഇടപാടുകള്‍ കൃത്യമായും വിസ്വസനിയമായും നിര്‍വഹിക്കുക, തുടങ്ങിയ ഭാരിച്ച ജോലികളാണ് തന്റെതെന്നും അതിനു തക്ക ശമ്പളം കിട്ടുമെന്നും ഹുസൈന്‍ പറഞ്ഞപ്പോള്‍ ഏവരെസ്റ്റ് കൊടുമുടിയുടെ പകുതി ഭാഗം അത്രയും ഞാന്‍ മേല്പോട്ട് ഉയര്‍ന്നു കഴിഞ്ഞിരുന്നു. താനിരിക്കാന്‍ പോകുന്ന കസേര എന്റെ വീടിലെ ഒരു കാല്‍ പൊട്ടിയ 'മുക്കാലി'സ്റൂല്‍ പോലെ അല്ലെന്നും മന്ത്രി കസേരയോളം തന്നെ അതിനു അധികാര പരിധികള്‍ ഉണ്ടെന്നും ഉള്ള ബോധം ഒരു 'ഇലക്ട്രിക് ഷോക്ക് 'ആയി എന്നെ ഒന്ന് പിടിച്ചു കുടഞ്ഞു. അതിനുമപ്പുറം, കണക്കില്‍ കൂട്ടാനും കുറയ്ക്കാനും അല്ലാതെ ഹരണവും, ഗുണനവും സ്കൂളില്‍ ശംഖു മാഷിന്റെ നാവു കടിച്ചു പിടിച്ച "നുള്ളല്‍" പേടിച്ച് കഷ്ടിച്ച് ഒപ്പിച്ചു എന്നല്ലാതെ,ഹൈ സ്കൂളില്‍ സ്നേഹത്തോടെ നിഷ ടീച്ചര്‍ പറഞ്ഞു തന്ന ഹരണവും ശതമാന കണക്കും പത്താം ക്ലാസ് പാസ് ആക്കി എന്നല്ലാതെ,പിന്നിടങ്ങോട്ട് ഈ "ഹരിത-ഗണിത- ലോങരിത" ലോബികലുമായി ടോള്‍ ഫ്രീ നമ്പറില്‍ പോലും വിളിച്ച ബന്ധം ഇല്ലായിരുന്നു എനിക്ക്.
"താനി പറയുന്ന രീതിയിലുള്ള കണക്കുകള്‍ ഒക്കെ അത്ര നിസ്സാരമായി എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല ഹുസൈന്‍" പാരവേശം നിറഞ്ഞ മുഖത്തോടെ ഞാന്‍ അവനെ നോക്കി.
"ദെ നോക്ക്, പ്ര-ഡിഗ്രി വരെ മാത്രം ഞെക്കി ഞെരുങ്ങി പഠിച്ച ഞാന്‍ നാട്ടിലെ ഉണക്കകടയിലെ പൂപ്പല്‍ പിടിച്ച "എള്ളുണ്ട " വാങ്ങാന്‍ വീടിനടുത്തുള്ള ഒറ്റക്കൊമ്പന്‍ കശുമാവിന്‍ നിന്നും എറിഞ്ഞു വീഴ്ത്തിയ കശുവണ്ടികള്‍ എന്നി എടുത്ത കണക്കല്ലാതെ വേറെ ഒരു ചുക്കും എനിക്ക് കണക്കിനെ കുറിച്ച് അറിയില്ലായിരുന്നു. എന്നിട്ടല്ലേ നീ. പേടിക്കേണ്ട ,ഒക്കെ ശരിയാവും ഞാന്‍ ഇല്ലെ കുറച്ചു ദിവസം കൂടി ഇവിടെ? വിസ കയ്യില്‍ കിട്ടും ആ നിമിഷം ഈ ഒടുക്കത്തെ തവിട് പൊടിയില്‍ നിന്നും ഞാന്‍ പുറത്തേക്ക് പോകും" ഇതൊക്കെ വേഗം നിസ്സാരം എന്ന മട്ടിലായിരുന്നു അവന്റെ സംസാരം. കുറച്ചു അപ്പുറത്ത് കാലത്തിന്റെ കാലത്തിന്റെ 'വശത്ത് വശത്ത് തൊഴിലാളികള്‍ നിന്ന്" ഒരു ചെറുപ്പക്കാരന്‍ കിടുമെന്നരിഞ്ഞതോടെ രാജസ്ഥാന്‍ മാര്‍ബിള്‍ കടക്കാരന്റെ പരസ്യത്തിലെ 'തടിയനെ' പോലെ ഒന്ന് കൂടി ഞാന്‍ ചീര്‍ത്തു.
ഹാജിക്കയെ കണ്ടു സംസാരിച്ചു ജോലിയില്‍ കയറാനുള്ള അറിയിപ്പ് കിട്ടി.
"എങ്ങിനെ ആടോ ഹുസൈനെ ,കൊള്ളാമോ ഇവന്‍? വിശ്വസിക്കാമോ"
"നൂറു ശതമാനം വിശ്വസിക്കാം ഹജിക്ക, പ്രശ്നക്കാരന്‍ അല്ല. പിന്നെ കുറച്ചു പഠിക്കുകയും ചെയ്തതാ" ഹുസൈന്‍ വക ഒരു എക്സ്ട്രാ സര്‍ട്ടിഫിക്കറ്റ് കൂടി കൊടുത്തു.
"ആ........... എന്നാല്‍ ഇന്ന് തന്നെ നീ ആ കണക്കിന്റെ രീതികള്‍ ഒക്കെ പറഞ്ഞു കൊടുക്കാന്‍ തുടങ്ങിക്കോ" സര്‍ക്കാരിന്റെ കണ്ണ് കുത്തി പൊട്ടിച്ചു ഇരുട്ട് കയറ്റി അതിന്റെ മറവില്‍ കളവു മാത്രം എഴുതി വയ്ക്കാനുള്ള പരിശീലനം കൊടുക്കണമെന്ന ആ ഇബിലീസ് അന്ന് പറഞ്ഞതെന്ന് മാസങ്ങല്ക് ശേഷമാണു എനിക്ക് മനസ്സിലായത്.
ഹുസൈന്റെ കൂടെ മില്ലിലേക്കു......................
വലിയ മതില്‍ കേട്ടിനകത്ത് ഏക്കര്‍ കണക്കിന് നീണ്ടു കിടക്കുന്ന തെങ്ങിന്‍ തോപ്പിന്റെ ഒരു ഭാഗം മുഴുവന്‍ നിണ്ട് കിടക്കുന്ന വലിയ കെട്ടിടങ്ങള്‍ ,അതിന്റെ മറ്റേ അറ്റത്ത് വലിയ ശബ്ധത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മില്ലും , മാനേജരുടെ ഓഫീസും. മൊത്തം സെറ്റ് അപ് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
കളത്തിന്റെ ഒരു വശത്ത് പണി എടുത്തു കൊണ്ടിരിക്കുന്ന തടിച്ചുരുണ്ട പെണ്‍കുട്ടിയെ നോക്കി ഒരു ചെറുപ്പക്കാരന്‍ നീട്ടി വിളിച്ചു, "കോയി" എന്താ ഇവന്‍ ഈ കോഴിയെ വിളിക്കുനത്? ഞാന്‍ അങ്ങോട്ട് ശ്രദ്ധിച്ചു,"നീ പോടാ പാക്കരാ" അവള്‍ കൊണ്ചി കൊണ്ടു അവനോടു പറഞ്ഞു.അപ്പോഴാണ് മനസ്സിലായത് ഈ 'കോയി'എന്നത് കോഴി ഉഷയെ ,ഭാസ്കരന്‍ (പാക്കരന്‍) പ്രേമത്തോടെ വിളിക്കുന്ന പേരാണു എന്ന്. അവര്‍ ഒടുക്കത്തെ പ്രേമതിലാനത്രേ!അവര്‍ പ്രേമിച്ചോട്ടെ,എനിക്കെന്തു കാര്യം? "നീ അതൊന്നും ശ്രദ്ധിക്കാന്‍ പോകണ്ട, നീ അവരെ സഹായിച്ചാല്‍ , നിന്നെ പണിക്കാരും സഹായിക്കും." ഹുസൈന്‍ തന്റെ അനുഭവം പന്കുവച്ചു."ഞാന്‍ സഹായിക്കണോ" എങ്ങിനെ?" അത്, ഹാജിക്ക ഇല്ലെന്കില്‍ അവരുടെ ഇഷ്ടത്തിന് പണി എടുത്തോട്ടെ,ഒന്നും പറയാന്‍ പോകണ്ട." "ഹമ്പട വംബാ' അപ്പൊ ഇതാണല്ലേ നിന്റെ മുതലാളി സ്നേഹം?ഹാജിക്കയെ കണ്ടാല്‍ അവിടെ വിധേയന്‍, ഇവിടെ എത്തിയാല്‍ തൊഴിലാളികളുടെ തോഴന്‍" ഇവന്റെ ഈ ബുദ്ധിയെ കുറിച്ചോര്‍ത്തു നിക്കവേ ഹുസൈന്‍ സാരോപദേശം തുടങ്ങി.ഇവിടെ പ്രേമിക്കാനും കുറച്ചു നേരം ഇരുന്നു സല്ലപിക്കാനും ഒന്നും ഈ മൊട്ടത്തലയന്‍ ഹാജിയാര്‍ വിടില്ല, എപ്പോഴും പിറു പിരുതോണ്ടിരിക്കും..... ഞാന്‍ അതൊന്നും അത്ര കര്‍ഷനമാക്കാറില്ല. നീയും അങ്ങിനെ ചെയ്താല്‍ മതി. അവന്മാര്‍ എന്ത് വെന്മേന്കിലും നീ പറഞ്ഞാല്‍ കേള്‍ക്കയും ചെയ്യും."ആയ്കോട്ടെ, ഞാന് താങ്കളുടെ വഴിയേ തന്നെ ആയിരിക്കുംപുതിയ പരിഷ്ക്കാരങ്ങള്‍ വരുത്തി എന്തിന് ഈ നല്ലവരായ തോഴിലല്‍കളുടെ ശാപം ഏറ്റു വാങ്ങണം. നാളുകള്‍ക്കു ശേഷം പ്രേമിച്ച പാക്കരനും കൊയിയും വിവാഹിതരായി. ആ കല്യാണത്തിന് സജീവമായി പന്കെടുക്കുവാനും അവരുടെ നല്ല കൂടുകരനായി തീരാനും കഴിഞ്ഞതില്‍ സന്തോഷം തോന്നി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഹാജിക്കയുടെ ഇഷ്ടപെട്ട മാനേജര്‍ ആകാന്‍ കഴിഞ്ഞെകിലും തെറി അഭിഷേകം കെട്ട് മടുപ്പ് തോന്നിയ ഞാന്‍ നിസ്സാര കാര്യത്തിനു വേണ്ടി അവിടം വിട്ടപ്പോഴും പാക്കരനും കൊയിയും അവിടം ചിക്കി ചികയുന്നുണ്ടായിരുന്നു..............
Wednesday, October 8, 2008
മൂളല്‍ പേടിച്ച കളരി ആശാന് ........
"ആരാണീ മൂളുന്നത്?" പലവട്ടം ശ്രദ്ധിച്ചിട്ടും മൂളുന്നവന്‍ ആരെന്നു കളരി ആശാന് കണ്ടു പിടിക്കാനായില്ല. രംഗം ഞങ്ങളുടെ പഴയ കാല കളരി കളം ആണ് കേട്ടോ.
കടത്തനാടന്‍ കളരിയുടെ മുറകള്‍ ഒന്നൊഴിയാതെ ഞങ്ങളെ പഠിപ്പിക്കാനായി എങ്ങു നിന്നോ പൊട്ടി മുളച്ച വിധഗ്ദ്ധനെന്നു ഞങ്ങളും നാട്ടുകാരും വിശ്വസിച്ചു പോയ ആ "പഹയന്‍ ഗുരുക്കളേ" ഞെട്ടിച്ച ഈ "ഒടുക്കത്തെ" മൂളല്‍ ആരുടെതാണ്? ഓ ...ആരുടെതാവട്ടെ....എനിക്കുറപ്പാണ് ,അന്ന് ആ മൂളല്‍ ഉണ്ടായിരുന്നില്ലെന്കില്‍ ,കളരി വിധ്യാര്‍ത്ത്തികള്‍ ആയിരുന്ന ഞങ്ങളുടെ 'ഇരിക്കുന്ന കൂര ' പോലും പണയം വെപ്പിച്ചു സകലമാന കാശും കീശയിലാക്കി , ഞങ്ങളുടെ പത്തിരുപതു കുടുംബങ്ങളെ തെരുവ് തെണ്ടികള്‍ ആക്കിയേനെ! കര്‍ത്താവിനു സ്തോത്രം.............മൂളിയവന്‍ ജയിക്കട്ടെ..........
എങ്ങു നിന്നോ ഒരു ദിവസം വെയ്കുന്നേരം നീളം കുറഞ്ഞ കറുത്തിരുണ്ട ഒരു വിദ്വാന്‍ മഹരിബ് നമസ്കാരത്തിനു ഞങ്ങളുടെ പള്ളിയിലെത്തി. കയ്യില്‍ ഒരു പ്ലാസ്റ്റിക് സന്ചിയില്‍ മുഷിഞ്ഞു നാറിയ ഒരു ജോഡി ഡ്രസ്സ് , കുറച്ചു തുണ്ട് കടലാസുകള്‍, ധന്വന്തരം കുഴമ്പിന്റെ രൂക്ഷ ഗന്ധം വമിക്കുന്ന ഏതാനും കാലി കുപ്പികള്‍ ഇവയായിരുന്നു സന്ചിയില്‍. ഇങ്ങിനെയുള്ളവരുടെ ഇടത്താവളം മിക്കവാറും പള്ളികള്‍ ആകാറാണ് പതിവു. അതിലുപരി വന്ന നേരം മുതലേ നാട്ടിലെ ചെറുപ്പക്കാരുടെ മേല്‍ ഒരു തുറിച്ചു നോട്ടം ഇല്ലെ എന്ന് നേരത്തെ മുതലേ ഞങ്ങള്‍ പലരും അഭിപ്രയപെടാതില്ല. സന്ധ്യ കഴിഞ്ഞാല്‍ പള്ളിക്ക് മുന്നിലുള്ള റോഡ് സെയ്ടില്‍കൂട്ടം കൂടി നിന്നു 'സൊറ പറയല്‍' പതിവാക്കിയിരുന്ന ' തണ്ടും തടിയുമുള്ള ' ഞങ്ങളുടെ ടീമിനെ ആര്‍ത്തി പൂണ്ട കഴുകന്‍ കണ്ണുകളോടെ ഇടക്കിടെ നോക്കികൊണ്ടിരുന്നു.
"എന്താ ഇടക്കിടെ അയാള്‍ നമ്മെ ശ്രദ്ധിക്കുന്നത്?" കൂട്ടത്തിലുള്ള ഷുകൂര്‍ ചോദിക്കാതിരുന്നില്ല.
"വല്ല പിരിവും ആയിരിക്കുംലക്‌ഷ്യം" ഇന്നും പിരിവിന്റെ ' പുത്തകം ' താഴെ വച്ചിട്ടില്ലാത്ത സുലൈമാന്‍ വക കമന്റ്. അധികം വൈകാതെ പള്ളിയിലെത്തിയ കാരണവന്മാരെ പാട്ടിലാക്കിയ വിദ്വാന്‍ അന്നത്തെ രാത്രി ഭക്ഷണം ഒപ്പിച്ചെടുത്തു. നല്ല കോഴിക്കറി, കോഴി പൊരിച്ചത്, ചപ്പാത്തി "കുശാല്‍......കഴിച്ചു ഏമ്പക്കം വിട്ടു കിടന്നു. അന്ന് നേരം ഏറെ വൈകുന്നതുവരെ പുള്ളിക്കാരന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ഇതങ്ങു സ്ഥിരമാക്കാനുള്ള വഴികളെ കുരിച്ചായിരുന്നെന്നു അന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. രാത്രി ഉറക്കമൊഴിച്ചിരുന്നു കണ്ടു പിടിച്ച ഒരു ഉഗ്രന്‍ ഐഡിയ നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുറച്ച് അടുത്ത ദിവസം രാവിലെ ബാന്ക് വിളിക്കുന്നതിനു മുമ്പായി തന്നെ റെഡി ആയി നിന്നു. എപ്പോഴും സുബഹി നമസ്കാരത്തിന് സ്ഥിരമായി എത്തിയിരുന്ന "ബിര്‍ലാ മുത്തു, സെക്രട്ടറി അയ്മൂടി,കിഴക്കന്‍ ഹമീദ്,തുടങ്ങിയവരെ കണ്ടതും ആശാന്‍ വുള് എടുക്കുന്ന ഹൌളിന്റെ കരയില്‍ തല കീഴപോട്ട് ആക്കി കാലുകള്‍ ചുമരില്‍ അടുപ്പിച്ചു നിന്നു എന്തൊക്കെയോ കൊപ്രകള്‍ കാട്ടി കൊണ്ടിരുന്നു. പാവങ്ങള്‍ ദൂരെ നിന്നു അല്ബുതത്ത്തോടെ നോക്കി നിന്നു.
"വല്ല മാനസിക പ്രശ്നം ആവുമോ?" ബിര്‍ലാ മുത്തു,
"ഹേ, അല്ലാ, അഭ്യാസി ആണെന്ന് തോന്നുന്നു" കിഴക്കന്‍ ഹമീദ്.
അവര്‍ പരസ്പരം കുശുകുശുക്കുന്നത് തന്ത്ര ശാലിയായ "ഗുരുക്കള്‍ അമ്മെദ്" കാണുന്നുണ്ടായിരുന്നു.
നമസ്കാര ശേഷം തന്നെ ശ്രധിക്കുന്നെന്നു തോന്നിയ ഗുരുക്കള്‍ ഒന്നു രണ്ടു പേരെ അടുത്ത് വിളിച്ചു പരിചയപ്പെട്ടു.
"ജാക്കി ചാനെ അറിയാമോ?" ഗുരുക്കള്‍,
"ഹേ ഇല്ലല്ലോ, ആരാ അടുത്ത പള്ളിയിലെ കതീബ് ആണോ?
ഇവന്മാര്‍ തന്റെ കൃഷിക്ക പറ്റിയ ഇനമാനെന്നാ മനസ്സാ ചിരിച്ചു ഗുരുക്കള്‍.
പള്ളി കണക്കു കൊണ്ടു അമ്മാനമാടിയ "സെക്രട്ടറി അന്‍വര്‍, സിനിമ എന്തെന്ന് കണ്ടിട്ടില്ലാത്ത "ബിര്‍ള മുത്തു,മാനം മുട്ടെ വളര്ന്നു നിക്കുന്ന ഏത് കൊല കൊമ്പന്‍ മരങ്ങളെയും അരുത് മുറിച്ചു പീസുകളാക്കി വില പേശുന്ന "കിഴക്കന്‍ ഹമീദ്" ഇവരെല്ലാം ഗുരുക്കള്‍ ഇളക്കി വിട്ട പുളുവില്‍ വീണു കുളിച്ചു നനഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.അന്തം വിട്ടു നിന്ന ഇവരെ നോക്കി അടുത്ത ചോദ്യം ഗുരുക്കള്‍ വിട്ടു,,,,,
"ജെറ്റ് ലി -യെ നിങ്ങള്‍ അറിയുകയേ ഇല്ലെ?"
ഇല്ല കേട്ടോ, ഇവരും അടുത്ത നാട്ടിലെ ഏതെങ്കിലും വെറ്റില തോട്ടത്തില്‍ പണി എടുക്കുന്നവര്‍ ആയിരിക്കും.അല്ലെ?"
"അല്ല, ഇവരൊക്കെ എന്റെ അടുത്ത് നിന്നും കളരി പഠിച്ച വീരന്മാര്‍"
ഗുരുക്കളുടെ ക്ലൂസ് അടി പൊടിപ്പും തൊങ്ങലും വച്ചു ഇവരുമാര്‍ പറഞ്ഞു പരത്തി. കേട്ടവര്‍ കേട്ടവര്‍ പുതിയ കളരി ആശാനെ കുറിച്ചായി ചര്ച്ച . ചുരുക്കത്തില്‍, രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്ലൊരു താവളം ഉറപ്പിച്ച ആശാന്‍ ഉള്ളു നിറയെ സന്തോഷിച്ചു. അടുത്ത ഏതാനും ദിവസങ്ങല്കുള്ളില്‍ ഞങ്ങള്‍ കുറെ പേരെ കിഴക്കന്‍ ഹമീദിനെ പോലുള്ളവര്‍ പറഞ്ഞു ആവേശ ഭരിതരാക്കി. ഞങ്ങളും അഭ്യാസികളകാന്‍ തീരുമാനിച്ചുറച്ചു.ഒരു ദിവസം രാത്രി ഞങ്ങളെ ഒക്കെ തച്ചോളി ചന്തുമാരും, ഒതേനന്മാരും ഒക്കെ ആക്കാമെന്ന് പറഞ്ഞു കളരി തുടങ്ങി.
"ആദ്യം വായു സാസം" ഗുരുക്കള്‍ എല്ലാവരെയും പതിനഞ്ചു പേരടങ്ങുന്ന ഓരോ ലൈന്‍ ആക്കി മൂന്നു വരികളായി നിര്‍ത്തികൊണ്ട് ഞങ്ങളോടെ പറഞ്ഞു.
"എന്താണപ്പാ ഈ വായു സാസം?" ഞങ്ങള്‍ മുഖാമുഖം നോക്കി.
"വായു ശ്വാസം ആണ് ആശാന്‍ ഉദേശിക്കുന്നത്" മാഷ് ആണ് ആദ്യം അതിന്റെ ഗുട്ടന്‍സ് പറഞ്ഞു തന്നത്. നിന്ന നിപ്പില്‍ നിന്നു കൈ രണ്ടും മേല്പോട്ട് ഉയര്‍ത്തി ശ്വാസം വലിച്ചു പിടിക്കുക, എന്നിട്ട് ക്രമേണ കൈ താഴ്തുന്നതിനു സമമായി ശ്വാസം വിടുക. രണ്ടു മൂന്നു വട്ടം വലിച്ചപ്പോഴേക്കും " സ്ഫടികം മമ്മദ്" ശ്വാസം കിട്ടാതെ പിടച്ചു പോയതും വെപ്രാളത്തിനിടയില്‍ മുണ്ട് അഴിഞ്ഞു താഴെ പോയത് എല്ലാവരെയും ചിരിപ്പിച്ചു. അവിടം മുതല്‍ ആശാന്‍ പുതിയ നിബന്ധന വച്ചു,നാളെ മുതല്‍ എല്ലാവരും കളരി ഡ്രസ്സ് തന്നെ ധരിച്ചു വരണം.കഴിയുന്നവരൊക്കെ അവിടുന്നും ഇവിടുന്നും ഡ്രസ്സ് സംഗടിപ്പിച്ചു. എന്നാല്‍ സ്ഫടികം മമ്മദ് "വള്ളി നിക്കര്‍ "ഇട്ടു വന്നതോട് കൂടി രംഗം കൂടുതല്‍ ഹാസ്യാത്മകമായി. വള്ളി നിക്കര്‍ നോക്കി ഷുകൂര്‍ മൂളിയാല്‍ സ്ഫടികം മമ്മദ് പൊട്ടിച്ചിരിക്കും, ആശാന്‍ പുളിച്ച തെറി പറയും. ഏകദേശം മധ്യത്തിലായി നിന്നിരുന്ന ഷുകൂര്‍ മൂളുന്നത് എല്ലാര്ക്കും കേള്‍കാം , പക്ഷെ ആരാണത് ചെയുന്നത് എന്ന് ഞങ്ങള്‍ ഒന്നു രണ്ടു പേര്‍ക്ക് മാത്രമെ അറിയുമായിരുന്നുള്ളൂ . ദിവസങ്ങള്‍ കടന്നു പോയ്കൊണ്ടിരുന്നു....
"ഇടതു ചവിട്ടി, വലത്ത് ചവിട്ടി, ഇടതു കാല്‍ പൊക്കി ആഞ്ഞു ചവിട്ടി ........"എന്ന് ആശാന്‍ പറഞ്ഞതും എല്ലാവരും കാല്‍ പരമാവതി പൊക്കി ചവിട്ടു തുടങ്ങിയതെ ഉള്ളു,
"പ്ധിം" സ്ഫടികം മമ്മദ് ദെ നിലത്തു വീണു കിടക്കുന്നു. ഉടനെ തുടങ്ങി "മഹൂ..... മൂളല്‍, കൂട്ടച്ചിരി.ആശാന് വാശി ആയി .ആരാ ഈ വികൃതി ഒപ്പിക്കുന്നത്? കണ്ടു പിടിച്ചിട്ടു തന്നെ ബാക്കി.അദ്ദേഹം ഉറച്ചു. ഓരോ ദിവസം കഴിയുന്തോറും ചെലവ് കൂടി വന്നു. മുച്ചാന്‍ വടിയെന്നും, അരച്ച്ചാന്‍ വടിയെന്നും പറഞ്ഞു വിവിധ ആകൃതിയില്‍ വടി വെട്ടിച്ച് കൊണ്ടു വന്നു ആശാന്‍ "കൈ മടക്കു" വാങ്ങി കീശ വീര്‍പ്പിച്ചു കൊണ്ടിരുന്നു.അതിനിടയില്‍ മൂളല്‍ കണ്ടു പിടിക്കാനുള്ള ശ്രമവും തുടരന് കൊണ്ടിരുന്നു. അങ്ങിനെ ഒരു ദിവസം ആശാന്‍ ഒരു പ്രഖ്യാപനം നടത്തി, നാളെ "കത്തി" പ്രയോഗം തുടങ്ങും."കൈ മടക്കു" ഇരുനൂറില്‍ കുറയരുത്. വീട്ടില്‍ ചെന്നു ഉമ്മയോട് കരഞ്ഞു പറഞ്ഞു ,കത്തി എടുക്കുന്ന ദിവസമാ,നാളെ ഇരുനൂറു ഉപ്പയോട് വാങ്ങി തരണം". അപേക്ഷയുമായി ഉമ്മ ഉപ്പയെ സമീപിച്ചു"എവിടെ ആ മുടിക്കനായി പിറന്ന ഹമുക്ക്......എന്താ ഇവിടെ യുദ്ധം വരുന്നുണ്ടോ അവന്‍ കളരി പഠിക്കാന്‍? ഒടുക്കം എന്റെ നെഞ്ഞത്ത് തന്നെ ചവിട്ടനായിരിക്കും അവന്റെ ഒടുക്കത്തെ ഒരി കളരി" ഇരുനൂറു തരാനുള്ള ഉപ്പയുടെ ദേഷ്യം വാക്കുകളില്‍ തീരുമെന്ന് നന്നായി അറിയുന്ന ഞാന്‍ സുന്ദര സ്വപ്നവും കണ്ടു കിടന്നുറങ്ങി. ഉറക്കത്തില്‍ കളരി മോഡല്‍ ചവിട്ടു കൊണ്ടു അടുത്തുണ്ടായിരുന്ന പുതിയ കസേര മറിഞ്ഞു വീണു പൊട്ടി. പാതിരാത്രി ഉപ്പ എഴുന്നെടു വന്നപ്പോള്‍ കണ്ട കാഴ്ച കളരിയുടെ "ഇഫക്ട്" മൂലം തകര്ന്നു തരിപ്പണമായ പുതിയ കസേരയുടെ കാലുകളാണ്. ദേഷ്യം തോന്നിയെന്കിലും മകന്റെ കടത്തനാടന്‍ കളരി മുറ കൊള്ളാമെന്ന് മനസ്സാ സന്തോഷിച്ചു.....അടുത്ത ദിവസം ഇരുനൂറു കിട്ടാന്‍ ഇടയാവുകയും ചെയ്തു. അന്നേ ദിവസം ആവേശത്തോടെ കളരി ശാലയില്‍ എത്തിയ ഞങ്ങള്‍ അവിടെ മേശപ്പുറത്ത് ഇരിക്കുന്ന തുരുമ്പു പിടിച്ച ,അറവുകാരന്‍ ഹാഷിമിക്ക വലിച്ചെറിഞ്ഞ ആ കത്തി കണ്ടു തരിച്ചു നിന്നു. ചെന്ന ഉടനെ പതിവു പരിപാടി
'മധുര ജീരകം തൊട്ടു നക്കല്‍"
എല്ലാവരും നാവ് നീട്ടൂ" ഞങ്ങള്‍ നിട്ടിയ നാവിന്‍ തുമ്പത്ത് ഓരോ മധുരം ചേര്‍ത്ത ജീരകമണി അദ്ദേഹം തന്നെ വച്ചു തരും. അത്തരത്തില്‍ ഒരിക്കല്‍ ആക്രയോടെ നീട്ടിയ സ്ഫടികം മമ്മദിന്റെ നീളമേറിയ നാക്ക് തൊട്ടു മുമ്പില്‍ നിക്കുന്ന "ലോലന്‍ അബ്ദുള്ളയുടെ " ചെവിയും നക്കിത്തുടച്ച് മുന്നോട്ടു പോയപ്പോള്‍ പിറകില്‍ നിന്നും വന്നു,,,,,,മഹൂ......മഹൂ...... ആ മൂളല്‍. ആശാന് മനസ്സിലായി,അത് ഒന്നുകില്‍ മാഷ്(അന്ന് മാഷല്ല),അല്ലെങ്കില്‍ ഷുകൂര്‍.
ആദ്യം ഷുകൂര്‍ തന്നെ ആവട്ടെ കത്തി വന്ദനം" ഗുരു കല്പിച്ചു. ഷുകൂര്‍ കൈ മടക്കി (നാട്ടിലെ അറിയപ്പെടുന്ന ഹാജിയാരുടെ മകനല്ലേ,കൂടുതല്‍ തടയും എന്ന് കരുതിയിട്ടുണ്ടാവും! ) മേശപ്പുറത്ത് വച്ച കത്തി എടുത്തു ചുംബിച്ചതിന് ശേഷം അവിടെ തന്നെ വെക്കുക,ഇതാണ് ഈ ഒടുക്കത്തെ "കത്തി വന്ദനം" തുരുമ്പിച്ച കത്തി ചുംബിച്ച ഷുകൂര്‍ ഓക്കാനം വന്നെന്കിലും കടിച്ചു പ്പിടിച്ചു ചുംബിച്ചു പിന്‍വാങ്ങി. തിരികെ യഥാ സ്ഥാനത്തേക്ക് പോകുമ്പോള്‍ "മഹൂ ........................മഹൂ................മഹൂ............"അതെ മൂളല്‍! ആശാന്‍ മനസ്സിലാക്കി ഇ മൂളല്‍ ഷുകൂര്‍ അല്ലാതെ മറ്റാരും അല്ല.
"നിക്കബിടെ, ഇജ്ജ് ഞമ്മളെ കുരങ്ങു കളിപ്പിക്കാന്‍ തുടങ്ങിയിട്ട കാലം കുറെ ആയി, എന്താ നിന്റെ സൂക്കേട്?
"സ്ഥിരം ഇല്ലല്ലോ ഉസ്താടെ,ഇടക്കിടെ വന്നു പോകുന്നതാ" ഷുകൂര്‍ മറുപടി പറഞ്ഞു തുറിച്ചു നോക്കി നിന്നു.അടുത്ത ദിവസം രാവിലെ ഗുരുക്കള്‍ മാഷേ കണ്ടപ്പോള്‍,
മാഷേ എന്താ നമ്മുടെ ഷുകൂര്‍ എപ്പോഴും ഇങ്ങിനെ മൂളുന്നത്?
"അയ്യോ ഉസ്താടെ,ഇന്നലെ തന്നെ ഞാന്‍ പറയണം എന്ന് വിചാരിച്ചതാ, അവന്റെ മുമ്പില്‍ വച്ചു പറയാന്‍ കഴിയില്ലല്ലോ?"അതാ ഇന്നലെ പറയാതിരുന്നത്.മാഷ് സഗൌരവം ഗുരുക്കളുടെ മുഖത്തേക്ക് ശ്രദ്ധിച്ചു കൊണ്ടു തുടര്‍ന്ന്. ഉസ്താദ് അവനോടു അടുക്കുമ്പോള്‍ ശ്രദ്ധിക്കണം....
"എന്താ അവന് വല്ല പ്രശ്നവും ഉണ്ടോ?" ഗുരുക്കളുടെ മുഖം മഞ്ഞളിക്കാന്‍ തുടങ്ങിയിരുന്നു."അവന്‍ അറിഞ്ഞു കൊണ്ടു മൂളുന്നത് അല്ല ഉസ്താടെ,അതൊരു തരം ""ഞരമ്പ് രോഗം"' കൊണ്ടാണ്. ചിലപ്പോള്‍ അക്രമ വാസന കാണിക്കാറുണ്ട് എന്ന് മാത്രമല്ല,ആയുധങ്ങള്‍ കയ്യില്‍ കിട്ടിയാല്‍ സ്വന്തം തന്തയെ പോലും അവന്‍ വെട്ടാന്‍ ശ്രമിക്കും""നാളെ മുതല്‍ കത്തി പയറ്റ് തുടങ്ങുന്നത് അറിഞ്ഞത് കൊണ്ടു തന്നെയാണ് മാഷ് അങ്ങിനെ വച്ചു പൊട്ടിച്ചത്. ' ഉസ്താദും ശ്രദ്ധിക്കണം."അതും പറഞ്ഞു മാഷ് തിരിഞ്ഞു നടന്നു.
അടുത്ത ദിവസം കത്തി പയറ്റ് പഠിക്കാന്‍ എത്തിയ ഞങ്ങള്‍ക്ക് നിരാശ ആയിരുന്നു ഫലം. ഉസ്താത് രാവിലെ തന്നെ എഴുന്നേറ്റു സ്ഥലം വിട്ടുവത്രേ! തലേ ദിവസം ഞങ്ങളുടെ ഇരുനൂറു വീതം കിട്ടിയ വലിയ സംഖ്യ എണ്ണി എടുത്തു ഷുകൂര്‍ എന്ന പഹയന്റെ സമനില തെറ്റിയ പൊരിഞ്ഞ അടി പേടിച്ചു സ്ഥലം വിട്ട ആ ബെടക്കൂസിനെ " നാളുകള്‍ക്കു ശേഷം മറൊരു സ്ഥലത്ത് കളരി തുടങ്ങി പെണ്ണ് കെട്ടി സുഗമായി കഴിയുന്നുന്ടെന്നരിയന്‍ കഴിഞ്ഞെന്കിലും സാധാ അടി പോലും പഠിക്കാന്‍ ആവാതെ പൈസ നഷ്ടപെട ഞങ്ങള്‍ അങ്ങോടു പോകാന്‍ തുനിഞ്ഞില്ല.....എന്തിന് വെറുതെ കണ്ടവരുടെ മെട്ടം വാങ്ങി തല കേടാക്കണം?
വര്‍ഷങ്ങള്‍ കഴിഞ്ഞും ഇന്നും സുന്ദരനും സുമുഘനും ആരോഗ്യവാനും ആയി കഴിയുന്ന ഷുകൂര്‍ എന്ന ചെറുപ്പക്കാരനെ "ഞരമ്പ് രോഗി" ആക്കിയ അന്നത്തെ മാഷുടെ കുസൃതി ഓര്ത്തു ചിരിക്കാറുണ്ട്.
കടപ്പാട്:
ഒന്നു: എര്യം സ്കൂളില്‍ കരാട്ടെ ക്ലാസ്സില്‍ വരാന്‍ , ഉപ്പ ഉണക്കി വെച്ച റബ്ബര്‍ ഷീറ്റ് അടിച്ച് മാറ്റി "കരാട്ടെ ഡ്രസ്സ്" വാങ്ങി ഇട്ടു വന്നു എന്റെ മുന്നില്‍ ഷൈന്‍ ചെയ്ത "മാക്കി ബഷീറിനു".
രണ്ടു: ഊരടിയില്‍ വേലി കെട്ടിയ പൊടി നിറഞ്ഞ കളത്തില്‍ ,എന്നെ മലക്കം മറിയാന്‍ പഠിപ്പിച്ചതിനു ,"നിനക്കു അഹ: മഹാ: മിഹ:" കൂടുതലാണെന്ന് പറഞ്ഞു ചീത്ത കേട്ട ഓടയില്‍ REHIMINU.
**************SHUBHAM*********
Saturday, October 4, 2008
#######മരണ ചിന്ത.########
തടുക്കാവാവില്ലാര്‍ക്കും,
ദൈവത്തെ തോല്പിക്കാനി -
ശാസ്ത്രം അത്രമേല്‍ വളര്‍ന്നുവോ?
പന്ധിതനും പാമരനും മരിക്കുന്നു,
കോടാനു കോടി സംബത്ത്തുക്കല്‍ക്കധിപനും,
രേക്ഷപ്പെടാന്‍ ആവില്ലാര്‍ക്കുമി-
മരണത്തില്‍ നിന്നൊരിക്കലും.
സ്രഷ്ടാവിനെ മറക്കുന്നു മനുജന്‍,
സൃഷ്ടിയെന്നറിയാതെ അഹമ്ഗരിക്കുന്നു
സ്രഷ്ടാവ ഒരുത്തനന്ത്യം കുരിക്കുന്നേരം,
മരണം തേടിയെത്തും ആശന്കിതം.
അന്തരമിള്ളി മരണത്ത്തിനോരിടത്ത്തും,
പ്രഭു-പ്രജകല്‍ക്കിടയിലും സമത്വമോടെ,
മരണം രുചിക്കനെത്തും എകാധി പഥി ക്കടുത്തും,
തടുക്കനവില്ലൊരു ഫെഡറല്‍ നേതാവിനും.
ഉല്പത്തി തേടി ഉറക്കമോഴിക്കുനോര്‍ക്ക-
അമരനാകാനകുമോ നിത്യം?
അല്പം പിഴചാലന്ത്യം -
മരണത്തിന്‍ രൂപതിലവര്‍ക്കെത്ത്തും സത്യം.
ആവില്ലൊരു സൃഷ്ടിക്കും തടുക്കാനി-
മരണമെന്ന നിത്യ സത്യത്തെ.
പകലിനു രാത്രിയെന്ന പോല്‍,
ജനനം മരണത്ത്തിലോടുങ്ങും കട്ടായം.
മരണം കാതോര്‍ത്ത്തിരികുമി -
മനുജന്നു അഹം ഗരിക്കനവില്ല ഭൂമിയില്‍.
നന്മ ചെയ്തിടുവാന്‍, നല്ല വാക്കൊതിടുവാന്‍,
പ്രേരകമായിടുമി മരണ ചിന്ത നമുക്കെന്നും.........................
ജമാല്‍ കണ്ട സൗദി.........
"ഓ മൂപ്പര്‍ എര്യത്ത് അല്ലെ, അദ്ധേഹത്തിനു സുഖം" എര്യത്തെ ഒരാളുടെ കാര്യം തിരക്കിയതാണെന്നു തെറ്റിദ്ധരിച്ച ജമാലിന്റെ ഉത്തരം സ്പോന്സേര്‍ക്ക് നന്നേ പിടിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും ആദ്യം എത്തിയത് ബന്ധുവിന്റെ റൂമില്‍ ആയിരുന്നെന്കിലും ജമാല്‍ ആദ്യം കേട്ട അറബി ഇതു തന്നെ ആയിരുന്നു. ബന്ധുവിന്റെ റൂമില്‍ താന്‍ കണ്ട ആടിന്‍ തല പുഴുക്കും ,ഒട്ടകത്തിന്റെ ഇറച്ചി പൊരിച്ചതും ഒക്കെ ആണ് ഇനി മുതല്‍ അങ്ങോടു തന്റെ സ്ഥിരം ഭക്ഷണം എന്ന് കരുതിയ നല്ലവനായ ജമാല്‍ , ഉള്ളു നിറച്ചു സന്തോഷിച്ചു. പരിമിതമായ ദിവസങ്ങള്‍ ബന്ധുവിന്റെ റൂമില്‍ തങ്ങിയ പുള്ളിക്കാരന്‍ കഫീലിന്റെ നരക ലോകത്തേക്ക് മനസ്സില്ല മനസ്സോടെ യാത്ര ആയി. നീണ്ട യാത്ര......തന്റെ യാതനകള്‍ക്ക് ഒരു ഒടുക്കം കാണാന്‍, തന്റെ ജീവിതം പച്ച പിടിപ്പിക്കാന്‍ സാമ്പത്തിക നേട്ടം ആഗ്രഹിച്ച യാത്ര,തന്നെ പ്രദീക്ഷിക്കുന്നവരുടെ വേവലാതികള്‍ അകറ്റാനുള്ള യാത്ര, മനസ്സു നിറയെ സ്വപ്നങ്ങളും കണ്ടു ജമാല്‍ അവസാനം കഫീല്‍ എന്ന
മഹാനുഭാവന്റെ അടുത്തെത്തി.
"ഇതെന്തൊരു രൂപം" ജമാലിന്റെ മനസ്സിലെ അറബി തികച്ചും വെളുത്തു സുന്ദരകുട്ടപ്പനായ ഒരു രൂപം ആയിരുന്നു. ചിന്തിച്ചു നിക്കുംബോഴയിരുന്നു മുകളില്‍ ചോദിച്ച ചോദ്യം. ഉത്തരം കേട്ട അറബി തന്റെ ജോലിക്കാരന്‍ സമര്തനനെന്നും മോശമില്ലെന്നും കണ്ടു. സദാ പുന്ചിരിച്ചു കൊണ്ടു മാത്രം സംസാരിക്കുന്ന ജമാലിനെ അദ്ധേഹത്തിനു നന്നേ ബോധിച്ചു.
നാട്ടിലെ നല്ലവനും സൌമ്യ ശീലനും ,പരോപകാരിയും ,ഒക്കെ ആയ ഈ ജമാല്‍ നാട്ടുകര്കൊക്കെ വേണ്ടപെടവനും ആയിരുന്നു. സ്വത സിദ്ധമായ തന്റെ വശ്യമായ പുന്ചിരിയിളുടെ ആരെയും കയ്യിലെടുക്കാനുള്ള ഈ ചെറുപ്പക്കാരന്റെ സാമര്‍ത്ഥ്യം നന്നായി അറിയുന്ന എനിക്ക് നാട്ടില്‍ ഏറ്റവും ഇഷ്ടപെടവനയിരുന്നു ജമാല്‍.
താന്‍ കേട്ടറിഞ്ഞ സുന്ദരന്മാരായ അറബിക്ക് പകരം ഭിമകരനായ ഒരു "ബതുവിനെ " കണ്ടു പകച്ചു നിന്ന നമ്മുടെ കഥ നായകന് തിന്നാന്‍ ഉണ്ങങ്ങിയ റൊട്ടിയും ചീസും കൊടുത്തപ്പോള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ബന്ധു നല്കിയ വിഭവ സമര്ധമായ ഭക്ഷണം മനസ്സില്‍ കരുതി ആര്‍ത്തിയോടെ കഴിച്ചു.
അപ്പോഴാണ് തന്റെ കയ്യിലുള്ള മൊബൈല് കഴിഞ്ഞ കുറെ മണിക്കൂറു ആയി റിങ്ങ് ചെയ്തിട്ടേയില്ല ,അഥവാ ആരും വിളിച്ചിട്ടില്ല എണ്ണ കാര്യം ഓര്‍ത്തതും .നോക്കിയപ്പോള്‍ മൊബൈല് റേഞ്ച് പോലും ഇല്ലാത്ത ഒരു മേഘലയിലാണ് താന്‍ എത്തപ്പെട്ടത് എന്നറിഞ്ഞത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്റെ മൊബെയില്‍ വലിയൊരു കുറ്റി കുഴിച്ചിട്ടു അതില്‍ കേട്ടിത്തുക്കി റേഞ്ച് കവര്‍ ചെയ്ത ജമാലിന്റെ ബുദ്ധി കണ്ടു കഫീലെന്ന മനുഷ്യന്‍ സാകൂതം ജമാലിനെ ഏറെ നേരം ഇമ വെട്ടാതെ നോക്കി നിന്നിട്ടുണ്ട്. ഒടുക്കം ഞെങ്ങി ഞെരുങ്ങി ഒരു മാസം പൂര്‍ത്തിയാക്കും മുമ്പെ കഫീല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് കൊടുക്കാന്‍ പറഞ്ഞു വിട്ടപ്പോള്‍ മുന്‍പും പിന്‍പും നോക്കാതെ ഓടി പാവം കഫീലിനെ പമ്പരം കറക്കിയ ഈ വിദ്വാന്‍ കഴിഞ്ഞ ഒരു വര്ഷം മറ്റൊരു മുതലാളിക്ക് കീഴില്‍ എല്ല് മുറിയെ പണി എടുത്തു കിട്ടിയതില്‍ പാതി നിയമ പാലകര്‍ക്ക് മുമ്പില്‍ കാണിക്ക വെച്ചു തന്നെ കയറ്റി വിടാന്‍ വെല്ലു വിളിച്ചപ്പോള്‍ ,അവര്‍ പോലും ജമാലിനു മുമ്പില്‍ തോറ്റു തുന്നം പാടുകയയിരുന്നില്ലേ? അധ്വാനിക്കുന്നവന് മുമ്പില്‍ റിയാലും രൂപയും വിത്യസമില്ലെന്നും നാടും ഗള്‍ഫും പേരില്‍ മാത്രമാണ് വിത്യസമെന്നും മനസ്സിലാക്കിയ ജമാല്‍ ഒരിക്കലും തിരിച്ചു വരാതിരിക്കാന്‍ പ്രാര്തിക്കുന്നുണ്ടാകുമോ എന്തോ.......
ജമാല്‍ നിനക്കു നന്മകള്‍ മാത്രം നേരുന്നു. പുതിയ വാതിലുകള്‍ താങ്കള്ക്ക് മുമ്പില്‍ തുറക്കതിരിക്കില്ല.പ്രതീക്ഷയോടെ മുന്നോട് പോകുക....ജീവിതത്തില്‍ താങ്കള്‍ വിജയിക്കുക തന്നെ ചെയ്യും. ,തീര്‍ച്ച....................
അഭ്യര്‍ഥന .
ദീനി സേവകരുടെയും ഉദാര മനസ്കരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
കോണ്ടാക്റ്റ് നമ്പര്‍.
അബുബക്കര്‍....നമ്പര്‍:+919946460709
ജനറല്‍, സെക്രീടരി ,
ആലക്കാട്.
കെ.കെ.എ. ഹാജി, ആലക്കാട്. പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി .
അല്ലെങ്കില്‍......
എം.പി.മുസ്തഫ, ആലക്കാട്.........+919961211805
Thursday, October 2, 2008
ഇവരെ ശ്രദ്ധിച്ചാലും!
EID MUBARAK ..............
യു.എ. ഇ. യുടെ ഏതെല്ലാമോ ഭാഗത്തായി ഇവരെ പലപ്പോഴായി നിങ്ങള്‍ കണ്ടു കാണും. ഇവര്‍ ആലക്കടിന്റെ മക്കള്‍.....................
പ്രവാസ ജീവിതത്തിന്റെ വിരസത അകറ്റാന്‍
ഈ ചെറിയ പെരുന്നാളിന് ഒത്തു കൂടിയ ഇവരുടെ
സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.
"മാക്കി ബഷീര്‍" ഞങ്ങളുടെ ഇടയില്‍ ഒരു അമ്പാടിയിലെ ഉണ്ണിക്കുട്ടനായി വിലസുന്ന കാലം.സുന്ദരനും സുമുഖനും ആയ മാക്കി ബഷീറിനെ ഞങ്ങള്‍ സ്നേഹ പൂര്‍വ്വം "മാക്കി"എന്നായിരുന്നു വിളിക്കാറ്.
രാവിലെ മുതലേ തുടങ്ങും കുളി, ഒന്‍പതു മണിക്കുള്ളില്‍ ഏകദേശം ഒന്‍പത് വട്ടം എങ്കിലും കുളിചാലെ പുള്ളിക്ക് തൃപ്തി ആകു. പഠിക്കുന്ന കാലത്ത് പലപ്പോഴും പുസ്തകം എന്നൊന്ന് ആ കയ്യില്‍ കണ്ടിട്ടില്ല. നല്ല സുന്ദരക്കുട്ടപ്പന്‍ ആയി ചെത്തി തേച്ചു മിനുക്കി നന്നായി ഡ്രസ്സ് ചെയ്തു രാവിലെ ഇറങ്ങും. ശോബിന ബസ്സിന്റെ ഒന്‍പതു മണിക്കുള്ള ട്രിപ്പില്‍, മുമ്പിലത്തെ വാതിലിനു അടുത്തുള്ള സീറ്റ് അക്കാലത്ത് മാക്കി അല്ലാത ഒരാളും ഇരുന്നു കണ്ടിട്ടില്ല.ഈ സീറ്റ് നഷ്ടപെടാതിരിക്കാന്‍ മൂന്നു രൂപയ്ക്കു എര്യം സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്ത് തിരിച്ചു പാസ് കൊടുത്ത് യാത്ര ചെയ്യുന്ന ഈ മാക്കിക്ക് ഒരായിരം കാമുകിമാര്‍ ഉള്ളതായി ദോഷൈ ദൃക്കുകള്‍ പറയാറുണ്ട്. അത് എനിക്ക് ബോധ്യപ്പെട്ടത് അത്യാസന്ന നിലയിലായ ഒരു രോഗിയെയും കൊണ്ടു ഞങ്ങള്‍ അതാനും പേരു പയ്യന്നുരുള്ള ഒരു സൊകാര്യ ആശുപത്രിയില്‍ ചെന്നപ്പോള്‍ ഉള്ള അനുഭവമാണ്. ഞങ്ങള്‍ രോഗിയെയും കൊണ്ടു എക്സ്രേക്കും ,സ്കാനിങ്ങിന്നും ഓടി നടക്കുമ്പോള്‍ ആശുപത്രിയിലെ ഒരു വെള്ളരി പ്രാവ് ഓടി വന്നു കൊണ്ടു
"ഓ ബഷീര്‍ക്ക ഓര്‍മ്മയുണ്ടോ ഈ മുഖം?" എന്ന് ചോദിച്ചതും മക്കിയുടെ മുഖം ചുവന്നു തുടുക്കുന്നതും ഞാന്‍ നോക്കി നിന്നിടുന്ദ്.
അല്പം കഴിഞ്ഞതിനു ശേഷം മാകിയെ മാറ്റി നിര്തിയിടു ഞാന്‍ ചോദിച്ചു.
അവള്‍ ആരാണ്?
അത് കൂടെ നാടകത്തില്‍ അഭിനയിച്ച ഒരു പെണ്‍കുട്ടിയ"
"എവിടെ ചെന്നാലും ഉണ്ടല്ലോ നിനക്ക് ഓരോ ലൈന്‍?" അസൂയ മൂത്ത ഞാന്‍ അവനോടു അസ്വസ്ഥത പ്രകടിപ്പിച്ചു.
എന്ത് ചെയ്യാം, അല്പം സൌന്ദര്യം കൂടി പോയില്ലേ? അതായ്രിന്നു അവന്റെ മറുപടി.
വായില്‍ വെള്ളം നിറച്ചു വച്ചു കവിളുകളുടെ തുടിപ്പ് കൂടാന്‍ ശ്രമം നടത്ത്തരുന്ടെന്നു പലപോഴായ് എന്നോട് സ്വകാര്യം പറഞ്ഞിട്ടുണ്ട്. എന്തിനെന്ന ചോദ്യത്തിന് അതും ഈ ലൈന്‍ അടിക്ക് ആവശ്യമാനത്രേ.!!!!!
സൌന്ദര്യ വര്‍ധക വസ്തുക്കള്‍ കടം വാങ്ങിയ രൂപ കൊടുത്തു വങ്ങരുണ്ടായിരുന്ന മാക്കി ഇന്നു ഉന്നത നിലയില്‍ എവിടെയോ സ്വസ്ഥം ജീവിക്കുന്നു. അന്നത്തെ ബന്ധങ്ങള്‍ അവന്‍ ഒര്കുന്നോ എന്തോ.....
പ്രിയപ്പെട്ട മാക്കി ....നിന്നെ എന്നും സ്നേഹത്തോടെ ഒര്കരുന്ദ്. നിന്റെ ഒരു കാള്‍ ആഗ്രഹിച്ചു കാത്തു നിക്കരുന്ദ്. ഓര്‍മ്മിക്കാന്‍ നീ മറന്നാലും ഒര്കതിരിക്കാന്‍ എനിക്കാവില്ല മാക്കി...........