Thursday, August 28, 2008

അഞ്ജാതനും, ലെതറിന്റെ ചെരിപ്പും

വര്‍ഷങ്ങള്‍ക്ക് മുംബ് ഒരു ഈദുല്‍ ഫിതര്‍ ദിനത്തില്‍ ഞങ്ങള്‍ മൂന്നു കൊച്ചു കൂടുകാര്‍ കോഴിക്കോട് നഗരത്തില്‍ തങ്ങാന്‍ ഇടയായി. ഞാന്‍, ഷുകൂര്‍ ,റഹീം. കോഴിക്കോട് നഗരത്തിലെ ഒരു പ്രമുഖ ലോഡ്ജില്‍ മുറിയെടുത്ത് കുളിയും തേവാരം ഒക്കെ കഴിഞ്ഞു നഗരം കാണാന്‍ ഇറങ്ങി. നേരം സന്ധ്യ കഴിഞ്ഞിരുന്നു , ടൌണില്‍ തിരക്ക് കൂടിക്കൂടി വന്നു . കാഴ്ചകള്‍ കണ്ടും തമാശകള്‍ പൊട്ടിച്ചും ഞങ്ങള്‍ മൂന്നു പേരും നടന്നു കൊണ്ടിരുന്നു. ഇടക്ക് വഴി മാറുമ്പോള്‍ ശുകുരിനെ കൊണ്ടു സ്ഥലവാസികളോട് ചോദിപ്പിച്ചു നിവാരണം വരുതുന്നുണ്ടായിരുന്നു വിദ്വാന്‍. എന്നും അങ്ങിനെ തന്നെ ആയിരുന്നു താനും. എന്തിനും മുന്നില്‍ അയക്കാന്‍ ആ പാവം ഷുകൂര്‍ ഉണ്ടാകും മുന്നില്‍!!!!!!!!!! പെട്ടെന്ന ഞങ്ങള്‍ക്ക് തൊട്ടു മുന്നിലായി നടന്നിരുന്ന മധ്യ വയസ്കനായ ഒരു പാവം മനുഷ്യനെ അതിവേഗത്തില്‍ വന്ന ഒരു ഓട്ടോ ഇടിച്ചു വീഴ്ത്തി!!! "എന്റമ്മോ " ഒരു അലര്‍ച്ചയോടെ അയാള്‍ ഞങ്ങളുടെ മുന്നില്‍ കിടന്നു പിടഞ്ഞു. രക്തത്തില്‍ കുളിച്ചു കിടന്ന അയാളെ എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു നില്‍കെ തൊലിക്കട്ടി റഹീം അയാളെ തങ്ങി എഴുന്നെല്പിക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു. ഓട്ടോ സൈഡില്‍ ഒതുക്കി ഓട്ടോക്കാരന്‍ വേവലാതിയോടെ ഓടി അടുത്ത്. "ഏത് ഹോസ്പിറ്റലില്‍ പോകണം?. ഒരു ഹോസ്പിറ്റലിന്റെ പേരു പറയാന്‍ കഴിയാതെ കുഴങ്ങി നില്‍കുന്ന ഞങ്ങളെ നോക്കി അയാള്‍ തന്നെ പറഞ്ഞു "നമുക്ക് നാഷണല്‍ ആശുപത്രിയിലേക്ക് വിടാം, അല്ലെ?" ഡ്രൈവറുടെ കണ്ണുകള്‍ റഹീമീലായിരുന്നു. ഓട്ടോ ഡ്രൈവര്‍ അല്പം ഭയന്നമടിലാനെന്ന മനസ്സിലാക്കിയ തൊലിക്കട്ടി മാന്‍ "എന്നാല്‍ നോക്കി നില്‍കാതെ പിടിച്ചു കയറ്റാന്‍ നോക്കെടോ , നോക്കിയും കണ്ടും വേണ്ടേ വണ്ടി ഓടിക്കാന്‍? ഓട്ടോക്കാരന്‍ ദയനീയമായി പുള്ളിയെ നോക്കി. എല്ലാവരും കൂടി എഴുന്നെല്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മധ്യവയസ്കന്‍ തൊലിക്കട്ടിയുടെ കയ്യില്‍ പിടിച്ചിട്ട് ചോദിച്ചു "അനിയാ
എന്റെ ചെരിപ്പ് എവിടെ? ലെതരിന്റെ പുതിയ ചെരിപ്പാ . ഒന്ന ആ ചെരുപ്പ് കിങ്ങ്സ് വെ ലോഡ്ജില്‍ പതിനാലാം നമ്പര്‍ റൂമില്‍ എത്തിക്കണേ അനിയ? അവനെക്കളും ഞെട്ടിയത് ഞങ്ങളായിരുന്നു. എങ്ങിനെ അവിടെ എത്തിക്കും? ഭാവമാറ്റം കൂടാതെ അവന്‍ സമ്മതിക്കുന്നുണ്ടായിരുന്നു ...എന്തോ തീരുമാനിച്ചുറച്ച ഭാവം കാണാമായിരുന്നു അവന്റെ മുഗത്.. വേദന കൊണ്ടു പുളയുമ്പോഴും, സ്വൊന്തം ചെരുപ്പ് മറക്കാതിരുന്ന ആ മനുഷ്യനെ എങ്ങിനെ എല്ലാമോ ഓട്ടോയില്‍ കയറ്റിയതും,ഓട്ടോക്കാരന്‍ പറഞ്ഞു ഒരാള്‍ എന്റെ കൂടെ വന്നോളൂ ,ബാക്കി രണ്ടു പേര്‍ ഓട്ടോ പിടിച്ച് നാഷണല്‍ ആശുപത്രിയിലേക്ക് വന്നാല്‍ മതി". ഞങ്ങള്‍ ഓക്കേ പറഞ്ഞു. പക്ഷെ ആര് കയറും? അപ്പോഴാണ് തൊലിക്കട്ടിയുടെ ധൈര്യം ശരിക്കും ഞങ്ങള്‍ക്ക് മനസ്സിലായത്. ദയനീയമായി ഞങ്ങളെ നോക്കി അവന്‍ വിളിച്ചു പറഞ്ഞു "വിട്ടോ മക്കളെ. അല്ലെങ്കില്‍ ചെരുപ്പും കൊണ്ടു നടക്കേണ്ടി വരും.......പിന്നെ ഒന്നും ആലോചിക്കാതെ തിരിഞ്ഞു നടന്നു ഞങ്ങള്‍ മൂവരും. ഓട്ടോക്കാരന്‍ എവിടേക്ക് കൊണ്ടു പോയി ആവോ? രക്തം വാര്‍ന്നു കൊണ്ടിരിക്കുമ്പോഴും ലെതരിന്റെ ചെരുപ്പ് നഷ്ടപെടാതിരിക്കാന്‍ ഉള്ള അയാളുടെ വ്യഗ്രത ഞങ്ങളെ ചിരിപ്പിക്കാതിരുന്നില്ല.................

Wednesday, August 27, 2008

വോളിയും ഞങ്ങളും :- സ്കൂള്‍ വിട്ടു വന്നാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ നേരെ ഗ്രൌണ്ടിലേക്ക് ......വാശിയേറിയ മത്സരം നടക്കുമായിരുന്നു .വോളിബോള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു . മുത്തു ആയിരുന്നു അന്ന് സോന്തമായി ഒരു ബോള്‍ വാങ്ങിയ ഏക വ്യക്തി. മുക്കിനു മുക്കിനു ചെറിയ ഗ്രൂണ്ടുകള്‍ ഉണ്ടാക്കി ചുടി കൊണ്ട് നെയ്തുണ്ടാക്കിയ നെറ്റുകള്‍ ആയിരുന്നു അന്ന് കൂടുതലും. മുത്തു ആയിരുന്നു അന്നത്തെ പ്രമുഖ താരം. എന്നും ഒരു ശത്രുവിനെ പോലെ റഹീം (സാങ്കല്പിക നാമം) നേത്രത്വം നല്കുന്ന മറ്റൊരു ടീം പുഴക്ക് ഇക്കരെ സദാ വെല്ലു വിളികള്‍ നടത്തി തോറ്റു കൊണ്ടേയിരിക്കും. തോല്കുന്തോരും വാശി മൂക്കുന്ന റഹീം വീണ്ടും അവസരത്തിനായി കാത്തിരിക്കുകയും ചെറിയ ചെറിയ കാരണങ്ങള്‍ ഉണ്ടാക്കി വഴക്കുണ്ടാക്കുകയും അടികള്‍ വരെ നടക്കുകയും ചെയ്യുക പതിവായിരുന്നു. തൊലിക്കട്ടി അല്പം കൂടുതല്‍ ഉള്ള കൂട്ടത്തില്‍ റഹീംന്നും എന്നും അവന്‍. പക്ഷെ എന്നും സ്വന്തം കാലില്‍ നിക്കാന്‍ ശ്രമിച്ചിരുന്ന ഒരു നല്ല കൂടുകാരന്‍ ആയിരുന്നു അവന്‍ എനിക്ക്.
ഒരിക്കല്‍ പതിവു പോലെ വാശിയേറിയ മത്സരം ശേഷം റഹീം ടീം തോറ്റു . മുത്തു പതിവു രീതിയില്‍ ചൊറിച്ചില്‍ തുടങ്ങി . എതിരില്‍ ഇവനും. ഒടുവില്‍ ശക്തമായ അടി തുടങ്ങി. കണ്ടു നിക്കാന്‍ ഞങ്ങള്‍ ചുറ്റിലും നിലയുറപ്പിച്ചു. പൂഴി നിറഞ്ഞ കോര്‍ട്ടില്‍ നിന്നും പൊടിപടലം കൊണ്ട് പരസ്പരം കാണാന്‍ ആവാതെ ആകാംഷയോടെ ഞങ്ങളും. ഇടയില്‍ ഒന്നു നോക്കിയപ്പോള്‍ രണ്ടു പേരും പുഴിയില്‍ കിടക്കുന്നു. റഹീം മുത്ത്തുവിനാല്‍ മലര്‍ത്തിയടിച്ച് മുഖം പൂഴിയില്‍ ആണ്ടിരിക്കുന്നു ഭയത്തോടെ ഞങ്ങള്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒരു തരത്തിലും വിട്ടുകൊടുക്കില്ല എന്ന്ന വാശിയില്‍ ആയിരുന്നു രഹീം . കൂടി നിന്നിരുന്ന ഞങ്ങളും ഒടുവില്‍ രണ്ടു ചേരി ആയി പറിഞ്ഞു അടിയും ബഹളവും ആയി. മുപ്പന്‍ മുത്ത്‌ ആക്രോശിച്ചു "അടിച്ച് ഓടിക്കെടഎല്ലാത്തിനെയും" രഹീം ടീം ഓട്ടം തുടങ്ങി. അന്ന് നടനിരുന്ന എല്ലാ കൊച്ചു വഴക്കുകളുടെയും ഒടുക്കം രഹീം ടീമിന്റെ ഓടത്തില്‍ കലാശിച്ചിരുന്നു. പകരം വീട്ടാനായി ഇരിങ്ങല്‍ ഉള്ള തന്റെ തടിയനായ ബന്ധുവിനെ ഇറക്കി കളിയ്ക്കാന്‍ നോക്കിയിട്ടും ആ ഇറക്ക് ഗുണ്ടയും ഓടി പുഴക്ക് ചാടേണ്ട അവസ്ഥ തന്നെ ആയിരുന്നു. ഇത്തരം കലാപങ്ങളില്‍ രഹീമിന്റെ എതിരില്‍ ആണ് എന്റെ കുരെന്കിലും സന്ദ്യ നേരത്തോടെ ഞങ്ങള്‍ ഒരുമിചിരിക്കാത്ത ദിനങ്ങള്‍ ഉണ്ടായിരുന്നില്ല.
എല്ലാത്തിനെയും വെല്ലു വിളിക്കാനുള്ള ഒരു ത്വര അന്നേ അവനില്‍ കണ്ടിരുന്നു. എന്നും പ്രിയപ്പെട്ട കുടുകാരന്‍ ,ഒരു നല്ല ഉപദേശി, എന്റെ നന്മ മാത്രം ആഗ്രഹിച്ചിരുന്ന എന്റെ അടുത്ത ബന്ധു ഒക്കെ ആയിരുന്നു അനിക്ക് അവന്‍. ജീവിതത്തില്‍ ഇന്നും ഞങ്ങള്‍ക്ക് ഓര്ത്തു ചിരിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ആ നല്ല ദിനങ്ങള്‍ ഒരിക്കല്‍ കുടി ഞങ്ങളെ തേടി എത്ത്തിയെന്കില്‍!!!!!!

Tuesday, August 19, 2008


കൌമാരത്തിലെ കുസൃതീകള്‍:-
ഈ സമയത്ത് ആണല്ലോ ജീവിതത്തിലെ ഏറ്റവും സുന്ദരവും അനുഗ്രതീതവുമായ സമയം. ഒരാളുടെ ഭാവി യുടെ ഗതിവിഗതികള്‍ ഈ സമയത്ത് ആണല്ലോ പാകപ്പെടുത്തി എടുക്കുന്നത്.

Saturday, August 16, 2008

ആലക്കാട് ജുമാ മസ്ജിദ് , നൂറുല്‍ ഇസ്ലാം മദ്രസ്സ ,എര്യം സ്കൂള്‍ , കണ്ണങാട് ഭഗവതി ക്ഷേത്രം ,എര്യം പുലിയൂര് കാളി ക്ഷേത്രം, കുളങ്ങോദ് ക്രിസ്ത്യന്‍ പള്ളി, ആലക്കാട് മുഹിയധീന്‍ നമസ്കാര പള്ളി, ഫാറൂഖ്നഗര്‍ ജുമാ മുസ്ജിദ് തുടങ്ങിയ വിവിധങ്ങളായ ആരാധന കേന്ദ്രങ്ങള്‍ തന്നെ ഈ കൊച്ചു ഗ്രാമത്തിന്റെ മത സഹോധര്യത്തിന്റെ മകുടമായ ഉദാഹരണങ്ങള്‍ ആണ്. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഏകോദര സോതരന്മാര്‍ ആയി കഴിയുന്ന ഈ മേഘലയില്‍ രാഷ്ട്രിയ കലാപങ്ങളും വളരെ കുറവാണെന്നു തന്നെ പറയാം. വളരുന്ന തലമുറ ഈ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ബാധ്യസ്തര്‍ ആണെന്ന കാര്യം വിസ്മരിക്കരുത്.

Friday, August 15, 2008

എന്റെ പ്രൈമറി വിദ്യാഭ്യാസം :-

ഞാന്‍ പഠിച്ചത് ഏരീയം വിദ്യമിത്രം യു . പി സ്കൂളില്‍ ആണ്. എത്ര മനോഹരമായിരുന്നു എന്റെ സ്കൂള്‍ ജീവിതം! എന്നെന്നും ഓര്‍ക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ ഈ കാലയളവില്‍ എനിക്ക് ഓര്‍ക്കാന്‍ ഉണ്ട് താനും .പ്രിയപ്പെട്ട കൂടുകാര് ഒന്നിച്ചുള്ള ആ സുന്ദര നിമിഷങ്ങള്‍ നമുക്കു ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍ ആവില്ലല്ലോ? ഒരിക്കല്‍ കൂടി ആ ദിനങ്ങള്‍ നമ്മുടെ കൂടെ ഉണ്ടായിരുന്നെന്കില്‍!.......

Saturday, August 9, 2008


see my noghty daughter......................Athila Mol.

Wednesday, August 6, 2008

Who am I?

Born as a naughty boy in 1970,in Alakkad, KPP Panchayath, Cannanore, Kerala, India.
Father, a farmer with my mother, came to alakkad from Ezhumvayal , a native village of same panchayath, where he cultivated and lived happily at that time. After the partition of their family property, he decided to leave there to Alakkad , a well populated area than Ezhumvayal.
As a last son of him, he loved me too much than other s of my brothers and sisters and called as the name of a famous landlord of the period. I think he dreamt about me to become like that landlord in money, famous and in all ..But unlucky fellow me,,,,,,,,,,,,,,,he tried to give me good education and health by hardwork .Same for this reason never i can forget him.H e advised me , lead me to goodways,as not only a father, he become my friend, brother and all.........Always watch me in each and every point of my life and growth......