Sunday, January 10, 2010

****ഹാജിക്ക നാട്ടിലേക്കു തിരിക്കുമ്പോള്‍*******

നാട്ടിലെ മദ്രസ്സ അങ്കണം .....


മദ്രസ്സയുടെ മുറ്റത്തു പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്റ്റേജ് -


നബിദിന സമ്മേളനത്തോടനുബന്ധിച്ചു സ്റ്റേജില്‍ നിരന്നിരിക്കുന്ന ഉലമാക്കളും ഉമറാ ക്കളും -


സ്റെജിന്റെ മറ്റേ അറ്റത്തു ഏന്തി വലിഞ്ഞു നിന്ന് സര്‍വ ശക്തിയുമെടുത്ത് "മുത്ത്‌ റസുല്‍" മദഹുഗാനം പാടുന്ന വിദ്യാര്‍ഥി............
അവന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി പൊട്ടിപ്പോകുമാരുച്ചത്ത്തില്‍ മൈക്ക് എത്തിപ്പിടിച്ച്‌ "ദുല്‍ ദുല്‍ കുതിര കുളമ്പടി കേള്‍ക്കും പരിപാവനമാം മണ്ണ്.........അലറിക്കൊണ്ടിരുന്നു. സദസ്സിലുണ്ടായിരുന്ന അബ്ദുള്ള ഹാജിക്ക അവന്റെ ഈ ദയനീയ സ്ഥിതി കണ്ടിട്ടോ, സഹതാപം കൊണ്ടോ എന്തെങ്കിലും കൊടുത്തു പ്രോത്സാഹിപ്പിക്കണം എന്നുറച്ചു. അദ്ദേഹം എല്ലായ്പ്പോഴും അങ്ങിനെ തന്നെആയിരുന്നല്ലോ. കഴിവുളവരെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും ഒരിക്കലും മടികാണിക്കാത്ത വ്യക്തിത്വതമായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയ ആ കുട്ടിക്ക് അദ്ദേഹം വീട്ടില്‍ വിളിച്ചു കൊണ്ട് പോയി ഒരു ഷര്‍ട്ട്‌ പീസ് സമ്മാനമായി കൊടുത്തു. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും ആ സമ്മാനം ഇന്നും മറക്കാത്ത ഓര്‍മആയി സൂക്ഷിക്കുന്നു. എ. ആര്‍. റഹ്മാന് ഓസ്കാര്‍ അവാര്‍ഡ്‌ ലഭിച്ചതിലും വലിയ നേട്ടമായി അവന്‍ സുഹൃത്തുക്കളുടെ ഇടയില്‍ അതുമായി ഞെളിഞ്ഞു നടന്നു. കേവലം ഒരു ഷര്‍ട്ട്‌ പീസ് എന്നതിലുപരി ആ ഗിഫ്റ്റ് കൊണ്ട് അവനു നല്‍കിയ പ്രോത്സാഹനം വിസ്മരിക്കനവാത്തതും വിലപ്പെട്ടതും തന്നെ ആണ് . സത്യത്തില്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം അവനു നല്‍കിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും വഴിത്തിരിവ് ആയി തീര്‍ന്നിട്ടുണ്ട്.



അവിടുന്നും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വീണ്ടും പിയര്‍ലെസ്സ് ഫീല്‍ഡ് പ്രവര്‍ത്തനവുമായി ബന്ധപെട്ടു അദേഹത്തെ സമീപിച്ചപ്പോള്‍ മാനസികമായി യോജിക്കാത്തത് ആയിട്ട് പോലും, ഒരു മടിയും കൂടാതെ ഒരു പോളിസി എടുത്തു കൊണ്ട്, നിര്‍ബന്ധിച്ചു അവിടെ എത്തിച്ച സുഹൃത്തിനോട്‌ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഒരു കുളിര്‍മയുള്ള ഓര്‍മയായി ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. പോളിസി എടുത്താല്‍ കിട്ടുന്ന കമ്മീഷന്‍ ഓര്‍ത്തു കൊണ്ട് മണിക്കൂറുകളോളം വയിട്ടടിച്ചു കൊക്ണ്ടിരുന്ന എന്റെ സുഹൃത്തിനോട്‌ ഹാജിക്ക-


" ഞാന്‍ ഇത്തരം പോളിസി എടുക്കാറില്ല'



ഇത് എടുത്താല്‍ വര്‍ഷങ്ങള്ക് ശേഷം ഹാജിക്കയെ തേടി എത്തിയേക്കാവുന്ന വന്‍ നേട്ടങ്ങളെ കുറിച്ച് കുറെ നേരം വായിട്ടടിച്ചിട്ടും "താല്പര്യമില്ല" എന്ന ഒരു ഉത്തരമായിരുന്നു കിട്ടിയത്. പതിനെട്ടു അടവും പയറ്റി പരാജയപ്പെട്ട സുഹൃത്ത്‌ അവസാനം "ഹാജിക്ക ഒരു പോളിസി എടുത്താല്‍ ജോലി ഇല്ലാത്ത ഇവന് ഒരു ജോലി ആവും" എന്നങ്ങു കാച്ചി....



പ്രി-ഡിഗ്രി യും ഡിഗ്രി യും ഒക്കെ കഴിഞ്ഞാല്‍ വലിയ പത്രാസിലെത്തി എന്ന് കരുതി തേരാ പാരാ നടന്നിരുന്ന പണ്ടത്തെ തുക്കട കലാകാരനായിരുന്ന അന്നത്തെ ആ കുട്ടിയുടെ പുരോഗതിക്കു തന്നാലാവുന്നത് ചെയ്യാമല്ലോ എന്ന് കരുതിയത്‌ കൊണ്ടാവാം ഹാജിക്ക ചോദിച്ചു,



" ഇവന് ഇത് കൊണ്ട് ഒരു ജോലി കിട്ടുമോ"



എങ്കില്‍ അവനു വേണ്ടി ഞാന്‍ ഒരു പോളിസി എടുക്കാന്‍ തയ്യാര്‍, അവന്‍ രക്ഷപെടുമെങ്കില്‍ എനിക്ക് സന്തോഷമേ ഉള്ളു." സുഹൃത്തിന്റെ കണ്ണുകളില്‍ കമ്മീഷന്‍ കണ്ടു കൊണ്ടുള്ള ആര്‍ത്തി ഞാന്‍ വായിച്ചെടുത്തു. ഇത് സത്യമോ അതോ തട്ടിപ്പോ , ഈ പണവും വാങ്ങി സ്നേഹിതന്‍ തന്റെ പാട്ടിനു പോയാല്‍ ഈ വലിയ മനുഷ്യന്റെ മുമ്പില്‍ ഞാന്‍ കള്ളന്‍ ആവില്ലേ? സുഹൃത്ത്‌ പറഞ്ഞ കാക്കത്തോള്ളായിരം നേട്ടങ്ങള്‍ പീരീഡ്‌ കഴിഞ്ഞാല്‍ ഹാജിക്കക്ക് ലഭിക്കുമോ? ഇത് ഒരു തൊഴില്‍ ആയി മുന്നോട്ടു കൊണ്ട് പോകാന്‍ തനിക്കു പറ്റുമോ? ഇത്തരം ഒരായിരം സംശയങ്ങള്‍ക്ക് നടുവില്‍ ആയി തരിച്ച്ചിരിക്കുമ്പോഴും അന്ന് ഒരു ദിവസത്തേക്ക് ആയി തനിക്കും കിട്ടാന്‍ പോകുന്ന കമ്മീശ്രന് ഓര്‍ത്തു സന്തോഷിക്കതിരുന്നില്ല. അതിലൊക്കെ ഏറെ എന്നെ സ്വദീനിച്ച കാര്യം ഹാജിക്ക കാണിച്ച അന്നത്തെ മഹാ മനസ്കത തന്നെ ആയിരുന്നു. കൊല്ലങ്ങള്‍ പിന്നിട്ടപ്പോള്‍ അത് ഹാജിക്കക്ക് തിരിച്ചു കിട്ടിയെന്നറിഞ്ഞപ്പോള്‍ ഹാജിക്കയെ ക്കാളും സന്തോഷിച്ചതും ഞാന്‍ തന്നേയ് ആയിരുന്നിരിക്കാം.......



താന്‍ ജീവിക്കുന്ന സമൂഹത്തിനും ഉയര്‍ച്ചയും ഉന്നമനവും ആഗ്രഹിക്കുന്ന ആ വലിയ മനസ്സിനെ അന്നും ഇന്നും എന്നും ആദരവോടെ നോക്കിക്കാണാന്‍ മാത്രമേ അന്നത്തെ ആ പാട്ടുകാരനും, പിയര്‍ലെസ്സ് എജെന്റ് ഉം ഒക്കെ ആയ എനിക്ക് സാധിക്കു...........വര്‍ഷങ്ങള്ക് ശേഷം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ അങ്ങയെ സ്വീകരിക്കാന്‍ സന്നദ്ധമായി കാത്തു നില്കും എന്നാ കാര്യത്തില്‍ സംശയമില്ല. കാരണം അങ്ങയുടെ പ്രവാസ ജീവിതത്തില്‍ താങ്കള്‍ അങ്ങയുടെ ഗ്രാമത്തിലെ പാവപ്പെട്ടവരെയും സഹായം ചോദിച്ചു എത്തുന്നവരെയും ഒരിക്കലും അവഗണിച്ചു കളഞ്ഞില്ല എന്നത് കൊണ്ട് തന്നെ അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍വശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ ...കൂടുതല്‍ കാലം വരും തലമുറയ്ക്ക് നെത്രത്വമായും , ഒരു വഴി കാട്ടി ആയും തുടരാന്‍ ഈ ഹാജിക്കക്ക് കഴിയട്ടെ എന്നാശിക്കുന്നു.........................................


********************** ***********************





3 comments:

Unknown said...

your past memmory very grateful..very few people only keeping and disclosing this type of memmories

Anonymous said...

Dear,

Hajikkaye kurichulla lekhanam vayicu. Very good. Aa paranha kutty CT Pakkar thanneyanallo. Paattu padiyathokke sariyayirikkam, but DUL DUL KUTHIRA ayirikkilla. Karanam aa paattu nammal DAFF muttan thudangiya kalathanu adyamayi kettathu (I remember).

Pinne policyude karyam parayathirikkunnathanu nallathu. Aa pavam Hajikkane pattichathalle (canvasing enna trappiloode). Otta thavana adachu. Pinne thirichu kittiyo?

Ee paranha kutty kure kalam pattum prasangavum okkeyayi nadannu kalam kazhichu ennathokke sari. Evide nannayi ennanu parayunnathu? Adutha janmathilenkilum nannavumo? Athu kandittu venam enikkum nannavan !!!!!!!!!!!!!!!!!!!!!!!!!!!!!!!!!



Adari
Dubai

mamus blog said...

ceetee kka wonderfull