Monday, January 25, 2010

അറുപത് തികഞ്ഞ ഇന്ത്യന്‍ റിപബ്ലിക്

ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്നും മോജിതമായി നമ്മുടെ ഇന്ത്യ ഒരു പരമോന്നത റിപബ്ലിക് രാജ്യമായതിന്റെ ഓര്‍മ്മക്കായി ജനുവരി 26 ഓരോ വര്‍ഷവും റിപബ്ലിക് ദിനമായി നാം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ്‌ 15 നു ഇന്ത്യ സ്വതന്ത്രമായെങ്കിലും മഹത്തായ ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വരുന്നത് 1950 ജനുവരി 26 നു മാത്രമാണ്. 47 മുതല്‍ 50 വരെയുള്ള ഭരണ കൈമാറ്റ കാലയളവില്‍ ഇന്ത്യയുടെ ഭരണ ചുമതല ജോര്‍ജ് 4- നു ആയിരുന്നെങ്കിലും 1950 ജനുവരി 26 നു ഡോക്ടര്‍. രാജേന്ദ്ര പ്രസാദ് ഇന്തയുടെ ആദ്യത്തെ രാഷ്ട്രപതി ആകുന്നതോടെ വൈദേശിക ആദിപത്യതിന്റെ അവസാന കണ്ണിയും പൊട്ടിച്ചെറിഞ്ഞു കൊണ്ട് നമ്മുടെ ഭാരതം ലോകത്ത് വച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പിറവി കുറിക്കുകയായിരുന്നു. മഹത്തായ നമ്മുടെ ഭരണ ഘടന വിഭാവനം ചെയ്യുന്ന സമത്വ സുന്ദരമായ കാഴ്ചപ്പാട് ഇന്ത്യയിലെ ഓരോ പൌരനും തുല്യ നീതി നല്‍കുന്നു. റിപബ്ലിക് ആയി 60 വര്ഷം പിന്നിടുമ്പോള്‍ നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ് ലോക രാജ്യങ്ങല്ക് മുന്നില്‍ ഭാരതാംബയെ തല ഉയര്‍ത്തി പിടിച്ചു നില്ക്കാന്‍ പ്രാപ്തമാക്കിയത് അതിനെ സവിശേഷമായ "നാനാത്വത്തില്‍ ഏകത്വം " തന്നെയാണ്. ചിദ്ര ശക്തികള്‍ നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെ കടക്കല്‍ കത്തി വെക്കാന്‍ കൊണ്ട് ശ്രമിക്കുമ്പോഴും ഒരു പര്ധി വരെ അവയെ തടുക്കാന്‍ നമുക്ക് കഴിയുന്നുണ്ട് താനും. ഐക്യത്തോടെ മുന്നോട്ടു പോകാന്‍ നമുക്ക് ഇനിയും എന്നെന്നും കഴിയട്ടെ!

1 comment:

പാവപ്പെട്ടവൻ said...

റിപബ്ലിക്ദിന ആശംസകള്‍