ജീവിത പ്രാരാബ്ദങ്ങള്‍ ഒന്നു കൊണ്ടു മാത്രം ജനിച്ചു വളര്‍ന്ന സ്വന്തം ഗ്രാമം വിട്ടു ഇങ്ങു ദൂരെ മറ്റൊരു ദേശത്ത് എത്തി ജോലി ചെയ്യുന്ന ഹത ഭാഗ്യനായ ഒരു ചെറുപ്പക്കാരന്റെ കുസൃതികള്‍ നിറഞ്ഞ കുറെ ഓര്‍മ്മകള്‍ ക്രമം തെറ്റിയ വരികലിളുടെ........
Wednesday, January 27, 2010
"ഒരു നേര്‍ച്ചയും ബിന്‍ ലാദന്‍ കൊതുകിന്റെ കുത്തും "
അതിന്റെ ഏറ്റവും പ്രധാന പൊയന്റില്‍ ഖത്തീബ് ഉസ്താദ്,
തൊട്ടടുത്ത് മുക്രി ഉസ്താദിന്റെ സ്ഥാനം, അതിനടുത്തായി ഏതു മൌലിതും നേര്‍ച്ചയും വിവിധ രീതികളിലും താളത്തിലും ചൊല്ലാന്‍ കഴിവുള്ള "കാണാപ്പാഠം"വിദഗ്ധര്‍, അവിടം വിട്ടാല്‍ ആദ്യ രണ്ടു വരി കഴിയുന്നത്ര ഉച്ചത്തില്‍ ചൊല്ലി നേര്ച്ച സങ്കടിപ്പിച്ച വീട്ടുകാരന്റെ ദൃഷ്ടിയില്‍ പെടാന്‍ പെടാപാട് പെടുന്ന ചിലര്‍, അവിടുന്നങ്ങോട്ട് ഭക്ഷണ സമയം കാത്തു അക്ഷമയോടെ അസ്വസ്ഥത യോടെ പിച്ചും പേയും പറഞ്ഞു അടുക്കള ഭാഗത്തേക്കും തിരിച്ചും ഉലാത്തുന്ന ഭക്ഷണ പ്രിയര്‍. സത്യത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഒരു വിഭാഗം അവര്‍ തന്നെയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാരണം, പല ആനുകുല്യങ്ങളും ലഭിക്കാതെ പോകുന്ന ഒരു വിഭാഗമാണ് ഇക്കുട്ടര്‍.
സദസ്സില്‍ എത്തുന്ന കല്‍ക്കന്ധം കുരുമുളക് മിശ്രിതം സ്വാദ് നോക്കാന്‍ പോലും കിട്ടില്ല,,,
നല്ല എരുവോട് കൂടി ചൂടുള്ള "ചുക്ക് കാപ്പി"ചൂടാറ്റി കുടിക്കുന്നത് നോക്കി കാണാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ഇവര്‍,
ഇത്തരം അവകാശ നിഷേധം ഒക്കെ അനുഭവിക്കുന്ന കൂട്ടര്‍ ആണെങ്കിലും കാലത്തിനൊത്ത് ഇവര്‍ക്കും ഇപ്പൊ ചില ആനുകുല്യങ്ങള്‍ കിട്ടി തുടങ്ങിയിരിക്കുന്നു. അതിലൊന്ന് നേര്ച്ച അകത്തു തുടങ്ങുന്നതിനു മുമ്പ് തന്നെ ഭക്ഷണം കഴിച്ചു സ്ഥലം വിടാം എന്നതാണ്. ഇതിലൊന്നും അല്ല എന്റെ കാര്യം കേട്ടോ.. സന്ദര്‍ഭം വിവരിക്കാന്‍ വേണ്ടി ചുരുക്കി പറഞ്ഞെന്നെ ഉള്ളു. (ഇത് കൊണ്ട് മൌലുതും നേര്‍ച്ചയും കഴിപ്പിക്കുന്നവരോടും, ചൊല്ലുന്നവരോടും വിരോധി ആണെന്നോനും നുണ പറഞ്ഞു പരത്തിയെക്കല്ലേ!.) ഇനി കാര്യത്തിലേക്ക് കടക്കാം. ഇത്രയും രംഗങ്ങള്‍ ഞാന്‍ കണ്ടത് നാട്ടിലെ ഒരു മാന്യ ദേഹത്തിന്റെ വീട്ടില്‍ വച്ച്. ഞാന്‍ അവിടെ എങ്ങിനെ എത്തിയെന്നും അവിടുന്ന് ഉണ്ടായ ഒരു അനുഭവം ഓര്‍മയില്‍ വരുമ്പോഴൊക്കെ അടുത്ത സുഹൃത്തായ "തൊലിക്കട്ടി റഹീം" അടുത്ത് ഉണ്ടായിരുന്നെങ്കില്‍ തല്ലിയാല്‍ അവനോളം എത്തില്ലെങ്കിലും ആളെ വച്ച് കൊടുത്തേനെ രണ്ടെണ്ണം (ചുമ്മാ!!)എന്തിനെന്നോ....... കാരണം അവന്‍ ഒരുത്തന്‍ വരുത്തി വച്ച ഒരു പോല്ലാപ്പായിരുന്നു അന്നത്തെ സംഭവം. (ഇനി സംഭവത്തിലേക്ക് കടക്കാം, അല്ലെങ്കില്‍ നിങ്ങള്‍ എന്നെ കൈ വക്കും........) നേര്‍ച്ച ഏകദേശം മുക്കാല്‍ ഭാഗവും ചൊല്ലി കഴിഞ്ഞിരിക്കുന്നു. പുറത്താണെങ്കില്‍ ആളുകളുടെ തള്ളിച്ച കൂടി വരുന്നു. വീട്ടുകാരനെ മുഖം കാണിക്കാന്‍ എന്തോ ഒരു മടി കാരണം ഞാന്‍ പുറത്ത് തന്നെ "ഭക്ഷണ പ്രിയരുടെ" കൂടെ ആയിരുന്നു. (മടിയുടെ കാരണം ഒടുക്കം പറഞ്ഞാല്‍ പോരെ?) പുറത്താണെങ്കില്‍ ചാറ്റല്‍ മഴ ... കൊതുകുകള്‍ ലഷ്കറെ ത്വയിബ പരിശീലനം കിട്ടിയിട്ടെന്ന പോലെ ഞാന്‍ അടക്കം ഉള്ളവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു കൊണ്ടിരുന്നു. ഒരു തരത്തിലും അവരോടു യുദ്ധം ചെയ്യാനുള്ള ശേഷി കായികംയോ, ശരീരികംയോ എനിക്കില്ലായിരുന്നു. ഒന്ന്, അന്ന് ഉച്ച ഭക്ഷണം ഒഴിവാക്കാന്‍ തൊലിക്കട്ടി റഹീം ആദ്യമേ ഉപദേശിച്ചിരുന്നു. അത് മനസാ വാചാ അനുസരിച്ചിരുന്നു രണ്ടു, വെയ്കുന്നേരം ഉമ്മ വച്ച് നീട്ടിയ ചൂട് ചായ പോലും രാത്രിയിലുള്ള നേര്‍ച്ചയുടെ വിശേഷം എടുത്തു പറഞ്ഞു കൊണ്ട് സ്നേഹ പൂര്‍വ്വം നിരസിച്ചതും എന്നെ നന്നായി ക്ഷീണിപ്പിക്കുന്നു. സമയം കടന്നു പോയിക്കൊണ്ടിരുന്നു. നേര്ച്ച കഴിഞ്ഞു ഒന്നും രണ്ടും ട്രിപ്പുകള്‍ ചോറ് വിളമ്പി കൊണ്ടിരുന്നു....പ്രധാനികള്‍ എല്ലാവരും സ്ഥലം വിട്ടു. ഉപ പ്രധാനികളും സലാം ചൊല്ലി കൊണ്ടിരിക്കുന്നു.... മൂന്നാം ട്രിപ്പും കഴിഞ്ഞിരിക്കുന്നു. ആരും വിളിക്കില്ലെന്നരിയാം, എങ്കിലും ഇടയ്ക്കിടെ തല അകത്തേക്കിട്ടു എത്തി വലിഞ്ഞു നോക്കി. ആരും ദയ കാണിച്ചില്ല. അതിനിടയില്‍ കൂടെ ഉണ്ടായിരുന്ന തൊലിക്കട്ടി റഹിം കിട്ടിയ ചാന്‍സില്‍ ഒരു സീറ്റില്‍ കയറി ഇരിപ്പുരപ്പിച്ച്ചിരുന്നു. അല്പം പുച്ച്ചതോടെ അതിലേറെ നീരസത്തോടെ എന്നെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് ഉപദേശിച്ചു, "എവിടെ എങ്കിലും കയറി ഇരിക്കാന്‍ നോക്കിഷ്ടാ..........വായും നോക്കി ഇരുന്നാല്‍ കാര്യം നടക്കില്ലാ" ഞാന്‍ അവനെ ദയനീയമായി നോക്കി. ഉള്ളില്‍ സങ്കടം വന്നു തുടങ്ങി. ബിന്‍ ലാദന്റെ അനുയായി എന്ന് തോന്നിക്കുന്ന ഒരു ഭീമാകാരന്‍ കൊതുക് എന്റെ പുറത്തിട്ടു ആഞ്ഞു കുത്തി ' മുക്കാല മുകബല' പാടി തലയ്ക്കു ചുറ്റും ബഹിരാകാശ നിരീക്ഷണം നടത്തി കൊണ്ടിരുന്നു. ഇനിയും ഇവരോട് യുദ്ധം ചെയ്യാനുള്ള ത്രാണി ഇല്ലായിരുന്നു. ..രാത്രി ഏറെ വൈകി. വീട്ടിലേക്കുള്ള യാത്രയും മനസ്സിനെ പേടിപ്പിച്ചു കൊണ്ടിരുന്നു. കാരണം അവന്റെ കയ്യിലുള്ള സ്വിച്ച് ഇല്ലാത്ത ഒരു ടോര്‍ച്ച് തന്നാലെ എനിക്ക് എന്റെ കൊട്ടാരത്തിലേക്ക് പോകാന്‍ കഴിയുകയുള്ളൂ എന്നാ ചിന്ത അവനെ കൂടുതല്‍ അഹങ്കാരി ആക്കിയോ എന്തോ? അധികാര ദാര്ഷ്ട്യത്ത്തിന്റെ ഹുങ്ക് അവന്റെ കല്പനയില്‍ കാണാമായിരുന്നു. മുമ്പില്‍ വിനയത്തോടെ നിക്കുന്ന അടിയാന്റെ ഭാവത്തില്‍ അവനെ ഒരിക്കല്‍ കൂടി നോക്കി.. അതിര്‍ത്തിയില്‍ പട വെട്ടുന്ന സെയ്നികന്റെ ആവേശത്തോടെ ,അതിലേറെ ആക്രയോടെ വെട്ടി വിഴുങ്ങുന്നത് വായ നിറഞ്ഞു കവിഞ്ഞ വെള്ളം നിയന്ത്രിച്ചു കൊണ്ട് ഞാന്‍ സാകൂതം നോക്കി നിന്ന്. അങ്ങിനെ നാലും അഞ്ചും ട്രിപ്പ് വിളമ്പും കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എന്റെ ഊഴം വന്നില്ല. എന്നെ പോലെ ഏതാനും പേര്‍ ഊഴം കാത്ത് നിക്കുന്നു. ഇവരൊക്കെയും തന്നെ പോലെ "uninvited" category ആണോ ആവൊ? ശരിക്കും ഞാന്‍ ക്ഷണിതാവ് തെന്നെയാനെന്നാണ് ഞാന്‍ വിശ്വസിച്ചതും അവിടെ എത്തിപെട്ടതും. അപ്പോഴാണ് റഹീമിന്റെ തീറ്റ കഴിഞ്ഞുള്ള വരവും ഞെട്ടിപ്പിക്കുന്ന ഒന്ന് രണ്ടു വിവരങ്ങളുടെ വെളിപ്പെടുത്തലുകളും ഉണ്ടായത്.
"ഇനിയും നീ കാത്തു നിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല , കാരണം ഉണ്ടാക്കിയ ചോറ് തീര്‍ന്നിരിക്കുന്നു,വാ നമുക്ക് പോകാം" യാതൊരു ഭാവ മാറ്റവും ഇല്ലാതെ അവനതു പറഞ്ഞപ്പോള്‍ ഒരു തടിയന്ടവിട നസീര്‍ ആവാതിരിക്കാന്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു . എന്റെ സകല നിയന്ത്രണവും വിട്ടു പോകുമോ എന്നെനിക്കു തോന്നി. സമൂഹത്തില്‍ ഗുണ്ടകളെയും അക്രമികളെയും സൃഷ്ടിക്കുന്നതില്‍ ഇത്തരം 'തൊലിക്കട്ടി നാവുകാര്‍ " ഒരു കാരണം തന്നെയല്ലേ എന്ന് ചിന്തിക്കാതിരുന്നില്ല. ആകെ അന്ധാളിച്ചു നിക്കുന്ന എന്റെ അപ്പോഴത്തെ അവസ്ഥയിലും യാതൊരു ദയയും കാട്ടാതെ അവന്‍ തടര്‍ന്നു........
"ഇവിടെ നിന്നെ പോലെ വിളിക്കാതെ വന്നവരാണ് അധികവും, അതാ ഇങ്ങിനെ ഒക്കെ സംഭവിച്ചത്, വീട്ടുകാരനെ പറഞ്ഞിട്ട് കാര്യമില്ല"
"എന്ത്? നീ അല്ലെ പറഞ്ഞത് എന്നെയും കൂട്ടി ചെല്ലാന്‍ ഇദ്ദേഹം പ്രത്യേകം പറഞ്ഞെന്നും എന്നെ കണ്ടു കിട്ടാത്തത് കൊണ്ട് നിന്നെ ഏല്പിച്ചത് ആണെന്നും? ഇളഭ്യനായി ,അതിലേറെ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പതുക്കെ പിറ് പിറുത്തു.
"അതിനു അയാള്‍ എന്നെ വിളിച്ചിട്ട് വേണ്ടേ? എന്നിട്ടല്ലേ നീ?" സദാം ഹുസൈനെ പിടിച്ച ബുഷിന്റെ മുഖത്ത് കണ്ട കൊലച്ചിരി ഭക്ഷണം കഴിച്ച അവന്റെ മുഖത്ത് ഞാന്‍ കണ്ടു.....
"എന്നെ വിളിപ്പിക്കാന്‍ പലവട്ടം ഞാന്‍ ഇയാളുടെ മുന്നിലൂടെ തലങ്ങും വിലങ്ങും നടന്നിട്ടും ഈ ഇയാള്‍ എന്നെ മൈന്‍ഡ് ചെയ്തില്ല, അതും പോരഞ്ഞു സൈക്കിള്‍ ചവിട്ടി വന്നു ഈ മനുഷ്യന്റെ മുന്നില്‍ വീണു നോക്കി, എന്നിട്ടും ഈ നേര്ച്ചക്ക് വിളിക്കാന്‍ ഇയാള്‍ തയ്യാറായില്ല. അന്നേ ഞാന്‍ കരുതിയതാ നിന്നെയും കൂട്ടി ഇവിടെ വന്നു ചോറ് തിന്നണം എന്ന്. "ദ്വന്ദ യുദ്ധത്തില്‍ ജയിച്ച മല്ലന്റെ ആവേശത്തോടെ അവന്റെ പ്രസംഗം വാചകമടി തുടര്‍ന്ന് കൊണ്ടിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വീട്ടുകാരന്‍ അപ്പോഴേക്കും ഞങ്ങളുടെ മുന്നിലെത്തി. എന്നെ കണ്ടു,
" നീ വന്നിട്ടുണ്ടോ? നന്നായി" സ്നേഹപൂര്‍വ്വം അകത്തു കൂട്ടി കൊണ്ട് പോയി എവിടുന്നോ നല്ല ഒരു പ്ലേറ്റ് നെയ്ച്ചോറും കോഴിക്കറിയും സങ്ങടിപ്പിച്ചു തന്നു. ആവേശത്തോടെ അതിലേറെ ആക്രയോടെ അത് വരി വലിച്ചു അകത്താക്കുമ്പോള്‍, ആ നല്ല മനുഷ്യനെ തോല്പിക്കാന്‍ ആണല്ലോ തൊലിക്കട്ടിയും അവനെ പോലെ ഉള്ള കുറെ ആള്കാരും അന്ന് ക്ഷണിക്കാതെ അവിടെ എത്തിയത് എന്നോര്‍ത്തപ്പോള്‍ വേദന തോന്നി. വയറു നിറച്ചു കൈ കഴുകാനായി ചെന്നപ്പോഴേക്കും അവിടെ കാത്തു നിന്നിരുന്ന പഴയ ബിന്‍ ലാദിന്‍ കൊതുക് പുതിയ ഒരു താളവും ഇട്ടു കൊണ്ട് എന്റെ അടുത്ത എത്തി, വയറു നിറഞ്ഞ ആവേശത്തില്‍ സര്‍വ ശക്തിയുമെടുത്ത് ആഞ്ഞു വീശിയപ്പോള്‍ താജ് ഹോട്ടലില്‍ ഇന്ത്യന്‍ വീര്യത്തിന് മുന്നില്‍ ചത്തൊടുങ്ങിയ തീവ്രവാതികളെ പോലെ എന്റെ കയ്യില്‍ ആ കൊതുക് ചതഞ്ഞരഞ്ഞു.ഒപ്പം തൊലിക്കട്ടി രഹീമിനോട് അല്പം ആദരവും..........................................***************
Monday, January 25, 2010
അറുപത് തികഞ്ഞ ഇന്ത്യന്‍ റിപബ്ലിക്
Sunday, January 10, 2010
****ഹാജിക്ക നാട്ടിലേക്കു തിരിക്കുമ്പോള്‍*******
നാട്ടിലെ മദ്രസ്സ അങ്കണം .....
മദ്രസ്സയുടെ മുറ്റത്തു പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്റ്റേജ് -
നബിദിന സമ്മേളനത്തോടനുബന്ധിച്ചു സ്റ്റേജില്‍ നിരന്നിരിക്കുന്ന ഉലമാക്കളും ഉമറാ ക്കളും -
സ്റെജിന്റെ മറ്റേ അറ്റത്തു ഏന്തി വലിഞ്ഞു നിന്ന് സര്‍വ ശക്തിയുമെടുത്ത് "മുത്ത് റസുല്‍" മദഹുഗാനം പാടുന്ന വിദ്യാര്‍ഥി............
അവന്റെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി പൊട്ടിപ്പോകുമാരുച്ചത്ത്തില്‍ മൈക്ക് എത്തിപ്പിടിച്ച് "ദുല്‍ ദുല്‍ കുതിര കുളമ്പടി കേള്‍ക്കും പരിപാവനമാം മണ്ണ്.........അലറിക്കൊണ്ടിരുന്നു. സദസ്സിലുണ്ടായിരുന്ന അബ്ദുള്ള ഹാജിക്ക അവന്റെ ഈ ദയനീയ സ്ഥിതി കണ്ടിട്ടോ, സഹതാപം കൊണ്ടോ എന്തെങ്കിലും കൊടുത്തു പ്രോത്സാഹിപ്പിക്കണം എന്നുറച്ചു. അദ്ദേഹം എല്ലായ്പ്പോഴും അങ്ങിനെ തന്നെആയിരുന്നല്ലോ. കഴിവുളവരെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും ഒരിക്കലും മടികാണിക്കാത്ത വ്യക്തിത്വതമായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയ ആ കുട്ടിക്ക് അദ്ദേഹം വീട്ടില്‍ വിളിച്ചു കൊണ്ട് പോയി ഒരു ഷര്‍ട്ട് പീസ് സമ്മാനമായി കൊടുത്തു. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും ആ സമ്മാനം ഇന്നും മറക്കാത്ത ഓര്‍മആയി സൂക്ഷിക്കുന്നു. എ. ആര്‍. റഹ്മാന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചതിലും വലിയ നേട്ടമായി അവന്‍ സുഹൃത്തുക്കളുടെ ഇടയില്‍ അതുമായി ഞെളിഞ്ഞു നടന്നു. കേവലം ഒരു ഷര്‍ട്ട് പീസ് എന്നതിലുപരി ആ ഗിഫ്റ്റ് കൊണ്ട് അവനു നല്‍കിയ പ്രോത്സാഹനം വിസ്മരിക്കനവാത്തതും വിലപ്പെട്ടതും തന്നെ ആണ് . സത്യത്തില്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം അവനു നല്‍കിയ ഉപദേശങ്ങളും നിര്‍ദേശങ്ങളും വഴിത്തിരിവ് ആയി തീര്‍ന്നിട്ടുണ്ട്.
അവിടുന്നും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വീണ്ടും പിയര്‍ലെസ്സ് ഫീല്‍ഡ് പ്രവര്‍ത്തനവുമായി ബന്ധപെട്ടു അദേഹത്തെ സമീപിച്ചപ്പോള്‍ മാനസികമായി യോജിക്കാത്തത് ആയിട്ട് പോലും, ഒരു മടിയും കൂടാതെ ഒരു പോളിസി എടുത്തു കൊണ്ട്, നിര്‍ബന്ധിച്ചു അവിടെ എത്തിച്ച സുഹൃത്തിനോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഒരു കുളിര്‍മയുള്ള ഓര്‍മയായി ഇന്നും ഞാന്‍ സൂക്ഷിക്കുന്നു. പോളിസി എടുത്താല്‍ കിട്ടുന്ന കമ്മീഷന്‍ ഓര്‍ത്തു കൊണ്ട് മണിക്കൂറുകളോളം വയിട്ടടിച്ചു കൊക്ണ്ടിരുന്ന എന്റെ സുഹൃത്തിനോട് ഹാജിക്ക-
" ഞാന്‍ ഇത്തരം പോളിസി എടുക്കാറില്ല'
ഇത് എടുത്താല്‍ വര്‍ഷങ്ങള്ക് ശേഷം ഹാജിക്കയെ തേടി എത്തിയേക്കാവുന്ന വന്‍ നേട്ടങ്ങളെ കുറിച്ച് കുറെ നേരം വായിട്ടടിച്ചിട്ടും "താല്പര്യമില്ല" എന്ന ഒരു ഉത്തരമായിരുന്നു കിട്ടിയത്. പതിനെട്ടു അടവും പയറ്റി പരാജയപ്പെട്ട സുഹൃത്ത് അവസാനം "ഹാജിക്ക ഒരു പോളിസി എടുത്താല്‍ ജോലി ഇല്ലാത്ത ഇവന് ഒരു ജോലി ആവും" എന്നങ്ങു കാച്ചി....
പ്രി-ഡിഗ്രി യും ഡിഗ്രി യും ഒക്കെ കഴിഞ്ഞാല്‍ വലിയ പത്രാസിലെത്തി എന്ന് കരുതി തേരാ പാരാ നടന്നിരുന്ന പണ്ടത്തെ തുക്കട കലാകാരനായിരുന്ന അന്നത്തെ ആ കുട്ടിയുടെ പുരോഗതിക്കു തന്നാലാവുന്നത് ചെയ്യാമല്ലോ എന്ന് കരുതിയത് കൊണ്ടാവാം ഹാജിക്ക ചോദിച്ചു,
" ഇവന് ഇത് കൊണ്ട് ഒരു ജോലി കിട്ടുമോ"
എങ്കില്‍ അവനു വേണ്ടി ഞാന്‍ ഒരു പോളിസി എടുക്കാന്‍ തയ്യാര്‍, അവന്‍ രക്ഷപെടുമെങ്കില്‍ എനിക്ക് സന്തോഷമേ ഉള്ളു." സുഹൃത്തിന്റെ കണ്ണുകളില്‍ കമ്മീഷന്‍ കണ്ടു കൊണ്ടുള്ള ആര്‍ത്തി ഞാന്‍ വായിച്ചെടുത്തു. ഇത് സത്യമോ അതോ തട്ടിപ്പോ , ഈ പണവും വാങ്ങി സ്നേഹിതന്‍ തന്റെ പാട്ടിനു പോയാല്‍ ഈ വലിയ മനുഷ്യന്റെ മുമ്പില്‍ ഞാന്‍ കള്ളന്‍ ആവില്ലേ? സുഹൃത്ത് പറഞ്ഞ കാക്കത്തോള്ളായിരം നേട്ടങ്ങള്‍ പീരീഡ് കഴിഞ്ഞാല്‍ ഹാജിക്കക്ക് ലഭിക്കുമോ? ഇത് ഒരു തൊഴില്‍ ആയി മുന്നോട്ടു കൊണ്ട് പോകാന്‍ തനിക്കു പറ്റുമോ? ഇത്തരം ഒരായിരം സംശയങ്ങള്‍ക്ക് നടുവില്‍ ആയി തരിച്ച്ചിരിക്കുമ്പോഴും അന്ന് ഒരു ദിവസത്തേക്ക് ആയി തനിക്കും കിട്ടാന്‍ പോകുന്ന കമ്മീശ്രന് ഓര്‍ത്തു സന്തോഷിക്കതിരുന്നില്ല. അതിലൊക്കെ ഏറെ എന്നെ സ്വദീനിച്ച കാര്യം ഹാജിക്ക കാണിച്ച അന്നത്തെ മഹാ മനസ്കത തന്നെ ആയിരുന്നു. കൊല്ലങ്ങള്‍ പിന്നിട്ടപ്പോള്‍ അത് ഹാജിക്കക്ക് തിരിച്ചു കിട്ടിയെന്നറിഞ്ഞപ്പോള്‍ ഹാജിക്കയെ ക്കാളും സന്തോഷിച്ചതും ഞാന്‍ തന്നേയ് ആയിരുന്നിരിക്കാം.......
താന്‍ ജീവിക്കുന്ന സമൂഹത്തിനും ഉയര്‍ച്ചയും ഉന്നമനവും ആഗ്രഹിക്കുന്ന ആ വലിയ മനസ്സിനെ അന്നും ഇന്നും എന്നും ആദരവോടെ നോക്കിക്കാണാന്‍ മാത്രമേ അന്നത്തെ ആ പാട്ടുകാരനും, പിയര്‍ലെസ്സ് എജെന്റ് ഉം ഒക്കെ ആയ എനിക്ക് സാധിക്കു...........വര്‍ഷങ്ങള്ക് ശേഷം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ അങ്ങയെ സ്വീകരിക്കാന്‍ സന്നദ്ധമായി കാത്തു നില്കും എന്നാ കാര്യത്തില്‍ സംശയമില്ല. കാരണം അങ്ങയുടെ പ്രവാസ ജീവിതത്തില്‍ താങ്കള്‍ അങ്ങയുടെ ഗ്രാമത്തിലെ പാവപ്പെട്ടവരെയും സഹായം ചോദിച്ചു എത്തുന്നവരെയും ഒരിക്കലും അവഗണിച്ചു കളഞ്ഞില്ല എന്നത് കൊണ്ട് തന്നെ അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍വശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ ...കൂടുതല്‍ കാലം വരും തലമുറയ്ക്ക് നെത്രത്വമായും , ഒരു വഴി കാട്ടി ആയും തുടരാന്‍ ഈ ഹാജിക്കക്ക് കഴിയട്ടെ എന്നാശിക്കുന്നു.........................................
********************** ***********************