Friday, October 15, 2010

ഗ്രാമ-പഞ്ചായത്തുകള്‍ ,നാം അറിഞ്ഞതും അറിയാത്തതും

കേരളം പഞ്ചായത്ത് തെരഞ്ഞെടുപ്പു ചൂടിലാണല്ലോ. ഇത്തരുണത്തില്‍ ,പഞ്ചായത്തുകളെ കുറിച്ചും അവയുടെ അധികാര -അവകാശങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നത് നന്നാകുമെന്ന് തോന്നുന്നു. പരമാവധി വിവരങ്ങള്‍ ശേഖരിച്ചു കൂട്ടം സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. കൂടുതല്‍ നിര്‍ദേശങ്ങളും വിശകലനങ്ങളും ഉണ്ടാവുമെന്നും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇതിലുടെ ഞാന്‍ ലക്‌ഷ്യം വെക്കുന്നത്. കേരളത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനം രൂപികരിച്ചു കൊണ്ട് 1994 ലെ കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കുകയും ജില്ല ,ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകള്‍ 1995 ഒക്ടോബറില്‍ നിലവില്‍ വരികയും ചെയ്തു.



ഘടന :- പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ്-പ്രസിഡന്റ്‌, സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ ,പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ഉണ്ടായിരിക്കും പഞ്ചായത്തില്‍. കൂടാതെ ഉദ്യോഗസ്ഥന്മാരായി പഞ്ചായത്ത് സെക്രട്ടറി, കയ്മാറിക്കിട്ടിയ ചുമതലകള്‍ വഹിക്കുന്നതിനുള്ള നിര്‍വഹണ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമ ഭരണത്തില്‍ ജന പങ്കാളിത്തം ഉറപ്പാക്കുന്നതിലെക്കായി ഗ്രാമസഭകളും ഉണ്ടാവും.

ഒരു പഞ്ചായത്തിലെ ജന സംഖ്യ അനുസരിച്ചു അവയെ നിശ്ചിത ജനങ്ങള്‍ അടങ്ങിയ വാര്‍ഡുകളായി തിരിക്കുന്നു. ഓരോ വാര്‍ഡില്‍ നിന്നും പ്രായ പൂരത്തി വോട്ട് അവകാശത്തിളുടെ വാര്‍ഡു മെമ്പറെ തിരഞ്ഞെടുക്കുന്നു.ഈ വാര്‍ഡു മെമ്പര്‍മാര്‍ ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നു. ഒരു പഞ്ചായത്തിലെ കാര്യ നിര്‍വഹണ അധികാരി യാണ് പഞ്ചായത്ത് പ്രസിഡന്റ്‌. പ്രസിഡന്റിനെ കൂടാതെ വൈസ് പ്രസിഡന്റ്‌, ധനകാര്യം, വികസനം, ക്ഷേമ കാര്യം എന്നിവക്കായി മൂന്നു സ്ടാണ്ടിംഗ് കമ്മിറ്റികളെയും വാര്‍ഡു മെമ്പര്‍മാരില്‍ നിന്നും തിരഞ്ഞെടുക്കുന്നു.
ഒരു വാര്‍ഡിലെ വോട്ടര്‍മാരുടെ സഭയാണ് ഗ്രാമ സഭ. വര്‍ഷത്തില്‍ കുറഞ്ഞത് നാല് പ്രാവശ്യമെങ്കിലും കൂടേണ്ട ഗ്രാമ സഭ വിളിച്ചു കൂട്ടുന്നത് വാര്‍ഡ് മെമ്പര്‍ മാര്‍ ആണ്. ഇതില്‍ വാര്‍ഡിലെ വിവിധ ആവശ്യങ്ങള്‍, വികസന പ്രശ്നങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍ മുതലായവ ചര്‍ച്ച ചെയ്യപ്പെടുകയും പഞ്ചായത്തിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും വേണം.
പഞ്ചായത്തിന്റെ ചുമതലകളെ പൊതുവേ മൂന്നായി തരം തിരിക്കാം. അനിവാര്യ ചുമതലകള്‍, പൊതുവായ ചുമതലകള്‍, മേഘലകള്‍ അടിസ്ഥാനമാക്കിയുള്ള ചുമതലകള്‍ എന്നിവയാണ് അത്.
അനിവാര്യ ചുമതലകള്‍ ...............
1. കെട്ടിട നിര്‍മാണം നിയന്ത്രിക്കുക. 2. പൊതുസ്ഥലങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കുക. 3. പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുക. 4. കുളങ്ങളും മറ്റു ജലസംഭരണികളും സം‌രക്ഷിക്കുക 5. ഗ്രാമ പഞ്ചായത്തിന്റെ ചുമതലകളിലുള്ള ജലമാര്‍ഘങ്ങളും കനാലുകളും സ‌രക്ഷിക്കുക 6. ഖര മാലിന്യങ്ങള്‍ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക
8. പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കികളയുക
9. പൊതു ചന്തകള്‍ പരിപാലിക്കുക.
10. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുക 11. മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം, എളൂപ്പം കേടുവരുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിതരണം, വിപണനം എന്നിവ നിയന്ത്രിക്കുക
11. ഭക്ഷണശാലകളെ നിയന്ത്രിക്കുക 13. ഭക്ഷണത്തിലോ ഭക്ഷ്യവസ്തുക്കളിലോ മായം ചേർക്കുന്നത് തടയുക 14. റോഡുകള്‍, മറ്റു പോതുമുതലുകള്‍ സംരക്ഷിക്കുക്ക. 15. തെരുവ് വിളക്കുകള്‍ കത്തിക്കുകയും അവ പരിപാലിക്കുകയും ചെയ്യുക. 16. രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക. 18. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പിലാക്കുക 19. ശവപ്പറമ്പുകളും ശ്മശാനങ്ങളും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക 20. ജനനവും മരണവും രജിസ്റ്റർ ചെയ്യുക 21.കുളിക്കടവുകളും അലക്കുകടവുകളും സ്ഥാപിക്കുക 22. പൊതുസ്ഥലങ്ങളിൽ മൂത്രപ്പുര, കക്കൂസ്, കുളിമുറി എന്നിവ ഏർപ്പെടുത്തുക. 23. ഉത്സവങ്ങളുടേയും ആഘോഷങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക 24. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കുകയും, അലഞ്ഞു തിരിയുന്ന തെരുവ് നായകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക. 25. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യങ്ങള്‍ ഏര്‍പെടുത്തുക .
തുടങ്ങിയവ ആണ് അതില്‍ ചിലത്.
തുടരും..................................